Monday, October 3, 2011

ദൈവത്തിന്റെ വേവലാതികള്‍

ആദ്യമുണ്ടാക്കിവച്ച മൂശയില്‍
പണിതെടുത്തവയില്‍,
ഉള്ളറയിലേയ്ക്ക്‌
ഓരോരോ ദിശയില്‍ നിന്നും
ഒഴുകിവരുന്ന വഴികളുണ്ടായിരുന്നു

അവ വന്നുമുട്ടുന്നിടത്ത്‌
അയലത്തേയ്ക്കൊരു ചില്ലകൊടുത്ത വരിയ്ക്കപ്ലാവും
ആല്‍മരം ചൂളമടിയ്ക്കുന്ന കുളിക്കടവും
നനഞ്ഞൊട്ടിയ സിനിമാപ്പരസ്യവുമായി,
ചേര്‍ത്തടച്ചാലും
പുറംലോകമെത്തിനോക്കുന്നത്ര നേര്‍ത്തതോ
കാറ്റിലുലയുന്നതോ
തിരിക്കുറ്റികള്‍ കരയുന്നതോ ആയ
വാതിലുകളുണ്ടായിരുന്നു

വെളിച്ചത്തിന്റേയും
തണുത്ത സങ്കടത്തിന്റേയും
കരകളെ മാറിമാറിത്തൊടുന്ന
വാതില്‍പ്പാളികളുണ്ടായിരുന്നു

പുതിയ പണിത്തരങ്ങളില്‍
എന്തൊക്കെ ചെയ്തിട്ടും
എല്ലാ കപ്പല്‍യാത്രകളും ചെന്നെത്തുന്നത്‌
വെന്തതോ വെന്തുകൊണ്ടിരിയ്ക്കുന്നതോ ആയ
കരകളിലാണ്‌

ഇടയില്‍
സര്‍വ്വാധികാര്യക്കാരനായി,
രഹസ്യവഴിയുടെ അവസാനപഴുതടച്ച്‌
വെളിച്ചത്തിന്‍ നെഞ്ചിലേയ്ക്ക്‌
ഒരേ ഉന്നത്തില്‍
അനേകം സാക്ഷകള്‍

ഇരുട്ടുകുത്തിയ വാതില്‍മറയില്‍
കാല്‍നടക്കാരനറിയാതെ
ഓടിയൊളിയ്ക്കുന്ന തോള്‍സഞ്ചികള്‍
ചോപ്പുകറുത്ത കുഞ്ഞുടുപ്പുകള്‍
കണ്ണുകളെണ്ണിവയ്ക്കുന്ന ഉറുമ്പുകള്‍

കടഞ്ഞെടുത്ത പടികളില്‍ കാവലിരിയ്ക്കുന്ന
ചുളിവീഴാത്ത കീശകള്‍

തലമൂടി വെള്ളം വന്നാല്‍
അതിനുമീതെ വഞ്ചി എന്ന്‌
ദൈവവും ഗതികെടുമ്പോഴാകണം
പ്രളയമുണ്ടാകുന്നത്‌

*****************************

14 comments:

ചന്ദ്രകാന്തം said...

ദൈവത്തിന്റെ വേവലാതികള്‍ ..

അഭിഷേക് said...

തലമൂടി വെള്ളം വന്നാല്‍
അതിനുമീതെ വഞ്ചി aasamsakal

ഭാനു കളരിക്കല്‍ said...

ചന്ദ്നിയുടെ കവിതകള്‍ കടിച്ചിട്ട്‌ മുറിയുന്നില്ലല്ലോ. ഞാന്‍ എല്ലാം വായിക്കാറുണ്ട്. മുഴുവനായും മനസ്സിലാവുന്നില്ല. :(

Danz said...

Ee daivathinte oru kaaryam;))))
"അയലത്തേയ്ക്കൊരു ചില്ലകൊടുത്ത വരിയ്ക്കപ്ലാവും
ആല്‍മരം ചൂളമടിയ്ക്കുന്ന കുളിക്കടവും
നനഞ്ഞൊട്ടിയ സിനിമാപ്പരസ്യവുമായി"

Appu Adyakshari said...

നന്നായിട്ടുണ്ട്. :-)
ടെമ്പ്ലേറ്റ് അത്ര ഇഷ്ടമായില്ല കേട്ടോ.

Appu Adyakshari said...

എഴുതാൻ വിട്ടുപോയി... വല്ലാത്ത ഒരു വീർപ്പുമുട്ടലും ആധിയും മനസ്സിലുണ്ടായിപ്പോയി ഇതു വായിച്ചു കഴിഞ്ഞപ്പോൾ..

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu..... bhavukangal.......

നാമൂസ് said...
This comment has been removed by the author.
നാമൂസ് said...

പാരസ്പര്യത്തിന്റെയും പങ്കുവക്കലിന്റെയും,
സ്നേഹസമൃണമായ ഇന്നലകളില്‍ നിന്നും..
എനിക്കെന്തു ലാഭാമെന്നോതി കലിച്ചീടുന്ന
ഇന്നുകളിലേക്കുള്ള വഴി ദൂരമത്രയും താണ്ടി-
യതാധി പൂണ്ട നിഷ്കളങ്ക മനസ്സു മാത്രമല്ലോ..?

ഇതെന്റെ വായന. കവിതക്കഭിനന്ദനം.

കണ്ണന്‍ said...

ഗുരുവായൂരപ്പന് പനിയായിരുന്നു അന്ന്....

Manoraj said...

വേവലാതികള്‍ ദൈവത്തിനുമുണ്ടാകാം അല്ലേ.. അല്ല, ഒരു വിധത്തില്‍ പറഞ്ഞാല്‍ ദൈവത്തിനേ വേവലാതിയുള്ളൂ എന്ന് പറയാം :)

അനില്‍കുമാര്‍ . സി. പി. said...

മനോഹരമായ ചില വരികള്‍ ഉള്ളില്‍ ചേര്‍ത്തു പിടിക്കാന്‍ തോന്നുമ്പോഴും ചില വരികളും ആശയങ്ങളും പിടി തരുന്നില്ല! ഇത് ഒരു ശരാശരി കവിതാ വായന്ക്കാരനായ (കവിതാസ്വാദകന്‍ എന്നൊക്കെ അങ്ങ് പറയാന്‍ വയ്യ കേട്ടോ!)എന്റെ വേവലാതി!

yousufpa said...

ഒരു പക്ഷെ ദൈവത്തിന്‌ തോന്നീട്ടുണ്ടാകാം, ഒന്നും വേണ്ടീർന്നില്യാന്ന്.

SUJITH KAYYUR said...

രഹസ്യവഴിയുടെ അവസാനപഴുതടച്ച്‌
വെളിച്ചത്തിന്‍ നെഞ്ചിലേയ്ക്ക്‌
























emule, utorrent