Wednesday, November 12, 2008

വാസന്തം

(ഗാനം പോലെ.. ഒന്ന്‌.)

ചെമ്പനിനീരിന്‍ ചൊടിയിതളില്‍...
തുഷാരമുതിരും നേരം..
ശലഭവുമറിയാതഴകിന്‍ പൂമ്പൊടി-
യെഴുതും മധുമയ കാവ്യം.

തൊട്ടു പറക്കും കാറ്റിന്‍ കൈക-
ളിലൊഴുകുകയായി സുഗന്ധം
എന്റെ മനോരഥ വീഥിയിലെങ്ങും
വിടരും രാഗവസന്തം..നിന്നിലെ
പ്രേമ രസാമൃത ഭാവം..
(ചെമ്പനിനീരിന്‍....)

സന്ധ്യാമേഘം മണലില്‍ കുങ്കുമ-
വര്‍‌ണ്ണം വിതറാന്‍ വന്നൂ..
ചിപ്പിക്കുള്ളിലെ മോഹത്തിന്‍ തരി
മുത്തായ്‌ മാറും പോലേ...ഞാന്‍
എന്നിലെ നിന്നെയറിഞ്ഞൂ..
(ചെമ്പനിനീരിന്‍....)

24 comments:

പ്രയാസി said...

ഠപ്പേ....

ചേച്ചീ.. സിഡിയിറക്കുമ്പോള്‍ എനിക്കൊരു ചാന്‍സ് തരണെ

ഞാന്‍ നന്നായിട്ടു പാടും.;)

ഓ.. മറന്നു
ഇതും നന്നായി..:)

nardnahc hsemus said...

കഴിഞ്ഞ ഒരു മാസത്തിലേറെയായി ദു:സ്വപ്നം മാത്രം കണ്ടുകിടക്കുന്നവന് ഒരു ദിവസം കണ്ണുതുറന്നപ്പോള്‍ മുന്നില്‍ തുഷാരമുതിരുന്ന ഒരു ചെമ്പനീര്‍ പൂവ് കണിയായി കിട്ടിയ പോലെ...

ചന്ദ്രകാന്തം, ഞാന്‍ നിങ്ങളോടൊപ്പം ഈ വൃത്തകവിതയുടെ/ഗാനത്തിന്റെ വഞ്ചിയുള്ള ഭാഗത്താണ്..

:)

സുല്‍ |Sul said...

“രണ്ടുനാളുകൊണ്ടൊരുത്തന്റെ തലയില്‍
പേടി കുടഞ്ഞിടുന്നതും ഭവാന്‍
അലറിവിളിച്ചൊരു ചന്ദ്രക്ക്
സാന്ത്വനം തന്നതും ഭവാ‍ന്‍...”

ഒരു ദൈവ വിചാരം വന്നപ്പോഴത്തെ മാറ്റം നോക്കണേ.

നന്നായിരിക്കുന്നു ഗാനം പോലെ. ഇനി ഇത് സ്വന്തമായി പാടി പോട് (പോഡ്കാസ്റ്റ് ചെയ്യാന്‍)

-സുല്‍

G.manu said...

ചിപ്പിക്കുള്ളിലെ മോഹത്തിന്‍ തരി
മുത്തായ്‌ മാറും പോലേ...ഞാന്‍
എന്നിലെ നിന്നെയറിഞ്ഞൂ..

ഈശ്വരാ പ്രണയത്തിലും കൈ വച്ചോ.. :))

സൂപ്പര്‍ ഗാനം

keralainside.net said...

This post is being listed please categorize this post
www.keralainside.net

ആഗ്നേയ said...

ചന്ദ്രേ..പ്രേമപ്പനി പിടിപ്പിക്കുന്ന വരികള്‍...വളരെ നന്നായിട്ടുണ്ട്..പ്രത്യേകിച്ചും ആ മോഹത്തരി മുത്തായത്..:-)
ഓ.ടോ..ഞാനും “നന്നായി” പാടും...

കിലുക്കാംപെട്ടി said...

മനോഹരം അതിമനോഹരം.....
താളമേളങ്ങളോടെ ഈ വരികള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു...
എല്ലാ ഭാവുകങ്ങളും നേരുന്നു......

kaithamullu : കൈതമുള്ള് said...

കഴിഞ്ഞ ഒരു മാസത്തിലേറെയായി ദു:സ്വപ്നം മാത്രം കണ്ടുകിടക്കുന്നവന് ഒരു ദിവസം കണ്ണുതുറന്നപ്പോള്‍ മുന്നില്‍ തുഷാരമുതിരുന്ന ഒരു ചെമ്പനീര്‍ പൂവ് കണിയായി കിട്ടിയ പോലെ...
-തല തിരിഞ്ഞവന്‍!
ഒരു ദൈവ വിചാരം വന്നപ്പോഴത്തെ മാറ്റം നോക്കണേ.
-സുല്ലിട്ടവന്‍!
ഈശ്വരാ പ്രണയത്തിലും കൈ വച്ചോ.. :))
-ഹോള്‍സെയിലേട്ടറ്റെടുത്തവന്‍!

(മുള്ളില്ലാത്ത കൈത തലയില്‍ കൈ വച്ച് പറയുന്നൂ:
ന്റെ ദൈവേ, എനിക്കിനി ചത്താ മതി!)

പാവപ്പെട്ട പ്രയാസിക്കും അത്ര തന്നെ പാവല്ലാത്ത ആഗ്നക്കും ഒരു ചാന്‍സ് കോടുക്കണേ, ചന്ദ്രേ, ....!

(കാസെറ്റ് എറക്കുന്നതാരാ - അപ്പൂസാ?)

അപ്പു said...

ഇത് കൈതേട്ടന്‍ എങ്ങനറിഞ്ഞൂ? കാസറ്റല്ല, സി.ഡിയാ. പ്രയാസി പാടിയ മൂന്നു ഗാനങ്ങള്‍ ഇങ്ങോട്ടയയ്ക്കൂ. പോഡ് കാസ്റ്റ് ചെയ്താലും മതി.

ചന്ദ്രകാന്തമേ... ഇതും ഗംഭീരം തന്നെ. നിങ്ങളു തന്നെ ബൂലോക കവിരത്നം. ഇനി ആരെങ്കിലും ഇതൊന്നു ട്യൂണ്‍ ചെയ്തു പാടിത്തന്നിരുന്നെങ്കില്‍.....!!

പ്രയാസി said...

കൂട്ടാരോടൊപ്പം ടൂറിനും മറ്റും പോകുമ്പ ഞങ്ങളിലെ ഗായകര്‍ പാടാറുണ്ട്. എന്റെ ഊഴമെത്തുമ്പോള്‍ അവരൊന്നിച്ചു പറയും
“ഡേയ്..നിനക്കു പറയാനുള്ളത് അവസാനം പറയാം”..:(

അഗ്നേയയും ഏതാണ്ട് എന്നെപ്പോലെത്തന്നെയാ..;)

അപ്പുവേട്ടാ..കൈതമുള്ളേ..എത്ര പറച്ചില്‍ വീതം വേണം..:)

kaithamullu : കൈതമുള്ള് said...

അപ്പൂസെ,
കോറസ് പാടാന്‍ ആള്‍ തികയാതിരുന്നാ പ്രയാസീടേം ആഗ്നേടേം കൂടെ ....
-ഒരു ചാന്‍സ്.....?

അല്ഫോന്‍സക്കുട്ടി said...

ആരും തല്ലുകൂടണ്ട, ഈ മനോഹരമായ പാട്ട് ഞാന്‍ തന്നെ ട്യൂണ്‍ ചെയ്ത്, ഞാന്‍ തന്നെ പാടി, ഞാന്‍ തന്നെ സി.ഡി. ഇറക്കും. സി.ഡി. പ്രൈസ് ഓണ്‍ലി 100 ദിര്‍ഹംസ്. ചന്ദ്രകാന്തം ചേച്ചിക്ക് ഡിസ്ക്കൌണ്ട് റേറ്റില്‍ 99.90 ദിര്‍ഹംസിനു തരുന്നതാണ്.

പാമരന്‍ said...

ആരേലും ഒന്നു പാടി കേള്‍പ്പിക്കൂ.. മനോഹരമായ പാട്ട്!

ബഹുവ്രീഹി said...

Teachere, valare nalla varikal

കാവലാന്‍ said...

"ശലഭവുമറിയാതഴകിന്‍ പൂമ്പൊടി-
യെഴുതും മധുമയ കാവ്യം."

നന്നായിരിക്കുന്നു. സിഡിയൊക്കെ ഇറങ്ങട്ടെ എന്നിട്ടു ബാക്കി പറയാം :)

കരീം മാഷ്‌ said...

ചന്ദ്രകാന്തം!
നിന്നിലെ നിന്നെയറിയാന്‍ ഒരുപാടു കിടക്കുന്നു
ഗ്രേറ്റ്.

അനൂപ്‌ കോതനല്ലൂര്‍ said...

ബഹുബ്രീഹി മാഷെ പൊറാടത്തെ നിങ്ങളാരേലും ഒന്ന് പാടു
മനസ്സിൽ ഒരു സംഗീതമഴ പൊഴിയട്ടെ

ഗീതാഗീതികള്‍ said...

ഇതു പെണ്‍‌പാട്ടാ അല്ലേ ചന്ദ്രേ. അതോണ്ട് ഞാനും ആഗും ഒക്കെ പാടും. പ്രയാസി പാടണ്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ..

പിന്നെ ബഹു , എന്നെ മറന്നിട്ട് ഇങ്ങോട്ടു ചാടിയാല്‍ ഞാന്‍ബ്ലഴക്ക് ഉണ്ടാക്കുമേ..

നല്ല സുന്ദര വരികള്‍ ചാന്ദ്നീ. കമ്പോസ് ചെയ്യാന്‍ കൊടുത്തോ?

lakshmy said...

സുന്ദരമായ വരികൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അടിയൊക്കെ പാഴ്സലായി ഇങ്ങോട്ടു പോരട്ടെ
എന്നോട്‌ പാടാന്‍ പറയാഞ്ഞതിന്‌ പ്രതിഷേധമായി അനൂപ്‌ കോതനല്ലൂരിന്‌ ഡെഡികേറ്റ്‌ ചെയ്യുന്നു

ചെറിയനാടൻ said...

നന്നായിട്ടുണ്ട് ചന്ദ്രകാന്തം. നല്ല വരികൾ. ഞാൻ കാസറ്റിറക്കുമ്പോൾ ഇതുമുൾപ്പെടുത്താം.

ശ്രീ said...

നന്നായിരിയ്ക്കുന്നു ചേച്ചീ... വളരെ ഇഷ്ടമായി.
:)

മഴത്തുള്ളി said...

ചന്ദ്രകാന്തം, ഈ പ്രണയകാവ്യം കാണാതെ പോയല്ലോ? വളരെ നന്നായിരിക്കുന്നു. ഇതിന്റെ സി.ഡി ഒക്കെ ഇറങ്ങിയോ :)

തകര്‍പ്പന്‍ ഗാനം. (ഗാ‍നം പോലെ.. ഒന്ന്.) ??? ഇതെന്താണ്??

music said...
This comment has been removed by the author.