Tuesday, January 13, 2009

തീ വന്ന്‌ കെടുത്തിയ ദീപങ്ങൾക്ക്‌

തലയ്ക്കു മുകളില്‍ പറന്നു വീഴുന്നത്‌
ഉന്നങ്ങളൊളിപ്പിച്ച തീപ്പന്താണ്‌.
മിന്നുന്ന നാരുകളായി വന്ന്‌
തീവല പൊട്ടിവിടരും.

കണ്ണികളിലുരുകിത്തീര്‍ന്ന കണക്കുകള്‍
വാരി നിറച്ചും, പൊതിഞ്ഞെടുത്തും,
കരിഞ്ഞ വഴികൾ
തൊണ്ട പൊട്ടിച്ചൊഴുക്കും.

ചാരം പുതഞ്ഞ സൂര്യ മുഖങ്ങള്‍..
കാലടിയില്‍, കൊഴുത്ത ചുവപ്പില്‍,
കടല്‍ ഒതുക്കി, വീര്‍പ്പിട്ട്‌ വിങ്ങും നോട്ടങ്ങള്‍..
ചങ്കില്‍ കൊളുത്തിട്ടു തൂക്കും പിടച്ചില്‍..

ജന്മാന്തരങ്ങളില്‍ ഉറഞ്ഞുപോയ പാപത്തിന്‍
പുകനിഴലിഴകളില്‍ കുരുങ്ങി..
ചതഞ്ഞരഞ്ഞ കുരുന്നു കലമ്പല്‍
കുഴഞ്ഞു വീഴുന്നിടങ്ങളില്‍,
പോയ കാലത്തിന്‍
സാക്ഷ്യപത്രങ്ങള്‍ ചീന്തിയെറിഞ്ഞ്‌
പക തുപ്പും കുഴലുകള്‍
അരക്കിട്ടടയ്ക്കാനായെങ്കില്‍..

19 comments:

ചന്ദ്രകാന്തം said...

തീ വന്ന്‌ കെടുത്തിക്കളഞ്ഞ ദീപങ്ങൾക്ക്‌...

അപ്പു said...

അതെ, ആ ദീപങ്ങള്‍ക്കറിയില്ലല്ലോ എന്തിനുവേണ്ടീയാണ് ആ കൊടിയ തീ‍ക്കാറ്റ് തങ്ങളേയും കെടുത്തിക്കളഞ്ഞതെന്ന്!

ഓ.ടോ. ആശയങ്ങള്‍ വ്യക്തമാക്കാന്‍ ആധുനിക കവിതയുടെ ‘ശക്തി’ശരിക്കും മനസ്സിലാക്കിതന്ന വരികള്‍.

തണല്‍ said...

കണ്ണികളിലുരുകിത്തീര്‍ന്ന കണക്കുകള്‍..
-ലക്ഷ്യസ്ഥാനത്തുതന്നെ കൊണ്ട് കേറുന്നുണ്ട് ഈ കുറെ അക്ഷരങ്ങള്‍..!

(പിന്നേയ്, അരക്കിനിപ്പം എന്താ വിലയാണെന്നറിയാമോ..അതോണ്ട് അടയ്ക്കാനൊന്നും ശ്രമിക്കണ്ട കേട്ടോ)
:)

രണ്‍ജിത് ചെമ്മാട്. said...

"ചതഞ്ഞരഞ്ഞ കുരുന്നു കലമ്പല്‍
കുഴഞ്ഞു വീഴുന്നിടങ്ങളില്‍"
എന്തു ചെയ്യാം നാളെയുടെ വാഗ്ദാനങ്ങളിങ്ങനെ
ചില അസ്വരസ്യങ്ങളില്‍ പൊഴിഞ്ഞടരുമ്പോള്‍......
നെടുവീര്‍പ്പുകള്‍ മാത്രം ബാക്കിയാവുന്നു നമ്മളില്‍; പ്രതീക്ഷയും..

kaithamullu : കൈതമുള്ള് said...

ചാരം പുതഞ്ഞ സൂര്യ മുഖങ്ങള്‍..
കാലടിയില്‍, കൊഴുത്ത ചുവപ്പില്‍,
കടല്‍ ഒതുക്കി, വീര്‍പ്പിട്ട്‌ വിങ്ങും നോട്ടങ്ങള്‍..
ചങ്കില്‍ കൊളുത്തിട്ടു തൂക്കും പിടച്ചില്‍..
--
കുറച്ച് ദിവസത്തേക്ക് ‍ ടീവി കാണല്‍ നിര്‍ത്താന്‍ തീരുമാനിച്ചു.

G.manu said...

ചാരം പുതഞ്ഞ സൂര്യ മുഖങ്ങള്‍..
കാലടിയില്‍, കൊഴുത്ത ചുവപ്പില്‍

veendum thee

nardnahc hsemus said...

കഴുത്തോളം ജീവിതത്തില്‍ ആഴ്ന്നു മുങ്ങാന്‍ കൊതിച്ച് പിച്ചവെച്ച കൊച്ചു കുരുന്നുകള്‍... കരഞ്ഞുണങ്ങിയ കണ്ണുകള്‍, കൈയ്യും കാലും നഷ്ടപ്പെട്ട ശരീരങ്ങള്‍, മുഖവും ശരീരവും പൊള്ളിക്കരിഞ്ഞ പിഞ്ചുകുട്ടികള്‍...

ജീവന്റെ വില അറിയാത്തവരുടെ മനസ്സിന് വേദന അനുഭവപ്പെടാനും മനസ്സ് മാറാനും ഇതൊന്നും എന്നും പോരല്ലോ...

പ്രയാസി said...

"തീ വന്ന്‌ കെടുത്തിക്കളഞ്ഞ ദീപങ്ങൾക്ക്‌..."
ഇച്ചിരി കണ്ണീര്‍ പൊഴിക്കാം..അല്ലാതെന്ത്!?..:(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജന്മാന്തരങ്ങളില്‍ ഉറഞ്ഞുപോയ പാപത്തിന്‍
പുകനിഴലിഴകളില്‍ കുരുങ്ങി..

:)

സഞ്ചാരി said...
This comment has been removed by the author.
സഞ്ചാരി said...

അരക്കിട്ടടയ്ക്കാനായെങ്കില്‍..
എന്നിട്ടെന്തിന്‌?
ഉമ്മകള്‍ മരിച്ചു വീണൊട്ടിയ
വഴിവക്കില്‍ ഇനിയൊരു ദൈവപുത്രനെക്കൂടി
കാക്കാന്‍ കഴിയാതീ കുരുന്നുവിതുമ്പലീ-
തുണ്ടുതുണിക്കുള്ളിലൊന്നുറങ്ങിക്കോട്ടേ..
വിറങ്ങലിച്ച നഗരത്തിലിരുട്ടില്‍
ഇനി കോലങ്ങള്‍ മേയാനിറങ്ങും;
മഴ നിലച്ചു പോയ യോനിത്തടങ്ങളില്‍,
വിരല്‍പ്പാടിനു പോലും കപ്പം കെട്ടിത്തുള്ളുമീ
വയോജനതാ-വിലാപ തുരുത്തില്‍,
ദൈവമുറങ്ങി വീണൊരമ്പലമുറ്റങ്ങളില്‍,
.....ഇനി...ഇനിയും പെയ്യും
പാപപ്പുകനിഴലുകള്‍;
എന്റെ അല്ലെങ്കില്‍ എന്ത്‌, വേറൊരുവന്‍ !
ഹാലിളകിയ സാക്ഷ്യപത്രങ്ങള്‍
കീറിക്കളഞ്ഞാലും..!
നമുക്കിനിയൊന്നും അടയ്ക്കേണ്ട..
അടച്ചിടങ്ങളിലേ സുരക്ഷിതന്റെ ഭയം ഉണ്ടാകൂ!

ഏ.ആര്‍. നജീം said...

നല്ലൊരു കവിത

അഭിനന്ദനങ്ങള്‍....

lakshmy said...

പൊള്ളിക്കുന്ന വരികൾ. അകാലത്തിൽ പൊലിഞ്ഞ ദീപങ്ങൾക്ക് ആത്മശാന്തി നേരാനല്ലാതെ മറ്റെന്ത് ചെയ്യാൻ!

പാമരന്‍ said...

മറ്റാരുടെയോ രക്തം, മറ്റാരുടെയോ കുഞ്ഞുങ്ങള്‍

കവിത ശക്തിപ്പെടുന്നു..

കിലുക്കാംപെട്ടി said...

thalakku mukalil eriyunna theeyumayi ,jwalikkan vembunna aa deepanalngale orthu karauuvanallathe enthu cheyyan kazhiyum.....

malayalam font illa....

വിജയലക്ഷ്മി said...

nalla arthham olinjirikkunna varikal...othhiri aashayam ullilirippunudu mone .purathhekkukonduvarika...ivide aadhyamaanu..iniyum varaam..

മുസാഫിര്‍ said...

പട്ടാളക്കാരുടെ ബൂട്ടിനടിയില്‍ ഞരിഞ്ഞമരുന്ന മുള്ളുകള്‍ പോലെ കുറെ ജീവിതങ്ങള്‍ !നന്നായി വരച്ചുകാട്ടി ചന്ദ്രകാന്തം.

ജെപി. said...

punjab 4 fighting
bangal 4 writing
kashmir 4 beauty
rajasthan 4 history
maharashtra 4 victory
karnataka 4 silk
haryana 4 milk
kerala 4 brains
UP for grains
india 4 integrity
so, proud to be an indian.
60th republic day wishes

വരവൂരാൻ said...

മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി,
കുന്നുകയറി വരുന്ന കാവടികൂട്ടങ്ങളിൽ
കവിൾ തുളച്ച്‌, നാരങ്ങ നുണഞ്ഞ്‌
ശൂലങ്ങൾ പിടയും..

തോരണക്കതിരൊഴിഞ്ഞു..
പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്‌
എള്ളിൻ ചെടികൾ
കരിന്തിരി നീട്ടുന്നു.

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും..

'നാട്ടുക്കാരി' ആശംസകൾ