Thursday, April 3, 2008

കുന്നിമണികള്‍

കടും നിറങ്ങളുടെ
സമ്മേളനമാണ്‌
ക്യാന്‍വാസിലെന്നും.

ബ്രഷിന്റെ അരികുകള്‍
മറന്നുവച്ച ആകാശത്ത്‌,
ഉപ്പുവെള്ളത്തുള്ളികള്‍
പതിച്ച നക്ഷത്രങ്ങള്‍.

കാണാതെ പോയ ഇതളുകള്‍
പറയാതിരുന്ന വാക്കുകള്‍
കരുതലില്ലാതെ, കത്തിച്ച താളുകള്‍
മൂടിമാറ്റി ദംഷ്ട്ര കാട്ടും മുഖങ്ങള്‍
എല്ലാമൊന്നായി വാരിത്തേച്ച
ചായങ്ങളില്‍ നിന്നും..
കാലുകള്‍ ഇറങ്ങി നടന്നിട്ടും..

ഇടവഴിയിലെ പൂഴിമണ്ണില്‍
പകുതി മറഞ്ഞ
കലങ്ങിയ കണ്ണുകളില്‍
തോറ്റു പോകുന്നു...

18 comments:

ഹരിയണ്ണന്‍@Hariyannan said...

ഓം ഹ്രീം ക്രീം ഐസ് ക്രീം..

തേങ്ങാ ഉടക്കുന്നു..

((ഠേ))

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം...നല്ല പെയിന്റിങ്ങ്..(കവിത)
“മൂടിമാറ്റി ദംഷ്ട്ര കാട്ടും മുഖങ്ങള്‍”
കണ്ണാടി?
ഞാന്‍ ഓടീ.........

G.MANU said...

ബ്രഷ് തൊടാന്‍ മറന്ന പച്ചപ്പു ഇടയ്ക്കൊക്കെ വിളിക്കുന്നില്ലേ..

:) നല്ല കവിത പെങ്ങള്‍സ്

കുറുമാന്‍ said...

ക്യാന്‍വാസില്‍ നിന്നിറങ്ങി നടക്കരുത്, നടക്കരുത് എന്ന് നൂറൂപ്രാവശ്യം പറഞ്ഞിട്ടുള്ളതാ, എന്നിട്ടും നടന്നു....ഇനി വരുന്നതൊക്കെ അനുഭവിക്ക്.

കവിത ഇഷ്ടായിട്ടോ

പഴയതൊക്കെ വായിച്ചിട്ട് ഭാക്കി പറയാം

സു | Su said...

കാണാതെ പോയ ഇതളുകള്‍ കണ്ടുപിടിച്ച്, പറയാതിരുന്ന വാക്കുകള്‍ ചൊല്ലി, ഒരു തിരിച്ചുവരവ്. ചായങ്ങളെല്ലാം വീണ്ടും നിറയും.

Unknown said...

പറയാന്‍ മറന്ന വാക്കിന്റെ വേദനപോലെ മന്‍സില്‍ നിറയുന്ന അര്‍ഥസമ്പുഷട്മായ കവിത

കാവലാന്‍ said...

കൊള്ളാം...എങ്കിലും,
ചില വരികളില്‍ ചിലതില്‍ തട്ടി നിന്നു പോവുന്നു.

സുല്‍ |Sul said...

നന്നായിരിക്കുന്നു.
-സുല്‍

നിലാവര്‍ നിസ said...

നന്നായി.. ആഴമുള്ള വരികള്‍.. ചില നിറങ്ങളെപ്പോലെ..

ശ്രീ said...

ഇടവഴിയിലെ ആ പൂഴിമണ്ണില്‍ പതിഞ്ഞ ഓര്‍മ്മകളിലേയ്ക്ക് തിരിച്ചു പോകാന്‍ തോന്നുന്നു...

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാന നാലുവരികളില്‍ ഏറെനേരം നിന്നു!

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ...
ഒരിക്കല്‍ കൂടി നിന്റെ വരികളിലൂടെ മിഴികള്‍ പായിക്കുമ്പോള്‍ ഞാന്‍ അതിശയിച്ചുപോകുകയാണ്‌..
വ്യത്യസ്തമായ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ചിന്തകളുടെയീ അനസ്യൂത പ്രവാഹം കണ്ട്‌..

കാലത്തോടുള്ള സംവാദങ്ങളാണ്‌ ചന്ദ്രയുടെ ഓരോ കവിതകളും..പഴകി ദ്രവിച്ച ഓര്‍മ്മകളില്‍ നിന്നും നാം തിരിച്ചറിഞ്ഞവയെല്ലാം പതിയെ പതിയെ നമ്മെ വിട്ടുപോകുന്നതിന്റെ സൂചനകള്‍ നല്‍കുന്നു ചില വരികള്‍...

ഈ കുന്നിമണികളും ഏറ്റുവാങ്ങുന്നു....

Rare Rose said...

ചന്ദ്രകാന്തം..ഞാനിവിടെ ആദ്യമാണു..ഒരുപാട് കടും നിറങ്ങളൊളിപ്പിച്ചു വച്ച കുന്നിമണികളിന്നാണു കണ്ടതു...കരുതലില്ലതെ കത്തിച്ചു കളഞ്ഞ താളുകളും,മൂടിമാറ്റി ദംഷ്ട്ര കാട്ടി
പേടിപ്പിക്കുന്ന മുഖങ്ങളും മറഞ്ഞിരിക്കുന്ന ചായക്കൂട്ടില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ എവിടെ വച്ചോ കണ്ണുകള്‍ നിറയുന്നു..അവസാനത്തെ വരികള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു..ആശംസകള്‍..

ഹരിശ്രീ said...

കാണാതെ പോയ ഇതളുകള്‍
പറയാതിരുന്ന വാക്കുകള്‍
കരുതലില്ലാതെ, കത്തിച്ച താളുകള്‍
മൂടിമാറ്റി ദംഷ്ട്ര കാട്ടും മുഖങ്ങള്‍
എല്ലാമൊന്നായി വാരിത്തേച്ച
ചായങ്ങളില്‍ നിന്നും..
കാലുകള്‍ ഇറങ്ങി നടന്നിട്ടും...


ചേച്ചി,
നല്ല കവിത....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എനിക്കൊന്നും കത്തിയില്ല :(

മുസാഫിര്‍ said...

ദുബായിയുടെ ആകാശത്ത് ഇപ്പോള്‍ കടുത്ത നിറങ്ങളാണല്ലോ അതാണോ മനസ്സിലും പടര്‍ന്നത് ?

മഴത്തുള്ളി said...

ക്യാന്‍‌വാസില്‍ നിറയുന്ന കടും കളറുകള്‍ ഇഷ്ടമായി :)