Monday, June 2, 2008

ബ്ലോഗ് കരിവാരത്തില്‍ പങ്കുചേരുന്നു...

ഇഞ്ചിപ്പെണ്ണ്‌ എന്ന ബ്ലോഗര്‍ക്കെതിരെ കേരള്‍സ്.കോം അപമാനകരമായി പെരുമാറിയതില്‍ ഞാന്‍ പ്രതിഷേധമറിയിയ്ക്കുന്നു.
ഈ അതിക്രമത്തിനെതിരെയുള്ള ഒത്തുചേരലുകള്‍ക്ക്‌ പിന്തുണ നല്‍കുന്നു.
ആവര്‍ത്തനം

ക്ഷമയുടെ അതിരുകള്‍
പുറംതോടിലെത്തി നിന്നാല്‍,
ഉറച്ച മനസ്സിനെപ്പോലും
ഉരുക്കിയൊഴുക്കുന്ന
അഗ്നിമുഖങ്ങള്‍
പുകഞ്ഞ്‌ ഉണരും...

തിളയ്ക്കുന്ന ലാവ
മാനത്തിന്റെ വരമ്പുകള്‍
കാണാതെ നോക്കാന്‍
ആദ്യം ഉള്ളിലിട്ടൊതുക്കും..
ഒടുക്കം കണ്ണു പൊള്ളിക്കും.

ഒഴുക്കു നിലച്ച്‌
തണുത്തുറയുമ്പോള്‍,
ലവണസമ്പത്ത്‌ തിരയുന്നവര്‍
വെന്തുപോയ ദേഹമോ
നീറുന്ന ദേഹിയോ
നോക്കാറില്ല.

അവര്‍ക്കായി,
കവിളില്‍ ചാലുകീറാതിരിയ്ക്കാന്‍
ഒരിയ്ക്കല്‍പ്പോലും
ഭൂമിയ്ക്കാവുന്നുമില്ല.

29 comments:

ചന്ദ്രകാന്തം said...

ക്ഷമ ഭൂമിയോളം...
സഹനം അമ്മയോളം...
ഈ സമവാക്യം കണ്ടെത്തിയവന്‌ വേണ്ടി....

G.MANU said...

മനസിലേക്കൊരു നോട്ടം..
ഉഗ്രകവിത..

സുല്‍ |Sul said...

ചന്ദ്രേ,
നല്ല കവിത.
എങ്കിലും എവിടെയോ ചില കല്ലുകടികള്‍.
ഉറച്ചു പോയതു കൊണ്ടായിരിക്കാം.

-സുല്‍

Rasheed Chalil said...

നല്ല കവിത... ഇഷ്ടമായി.

ഒടോ:
അടക്കാനാവാത്ത സങ്കടത്തില്‍ മക്കളെ മാറോട് അടുക്കി, ഭൂമി തേങ്ങുന്നതാണ് ഭൂകമ്പങ്ങള്‍, എന്ന് സി. രാധാകൃഷ്ണന്റെ ഒരു കഥാപാത്രം (സ്പന്ദമാപിനികളേ നന്ദി എന്ന നോവലില്‍ ആണെന്ന് തോന്നുന്നു) പറഞ്ഞത് എന്തോ ഓര്‍ത്ത് പോയി.

ശ്രീ said...

നല്ല കവിത, ചേച്ചീ...
ഇത്തിരി മാഷ് എഴുതിയ കമന്റ് വളരെ യോജിയ്ക്കുന്ന ഒന്നു തന്നെ... (‘സ്പന്ദമാപിനികളേ നന്ദി’ എനിയ്ക്കും വളരെ ഇഷ്ടപ്പെട്ട ഒന്നാണ്)
:)

ഹരിയണ്ണന്‍@Hariyannan said...

ക്ഷമക്കും ഒരതിരില്ലേ?

ഉണ്ടോ?

ഉവ്വ്!

എവിടെയാണത്?

......
: :
: :
: :
: :
......

ആഗ്നേയ said...

ചന്ദ്രേ..പതിവുപോലെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന കവിത..
ഞാനിനി കൂടുതല്‍ കമന്റുകള്‍ക്കാണ് കാത്തിരിക്കുന്നത്..കൂടുതല്‍ വായനക്കായി..:)

അജയ്‌ ശ്രീശാന്ത്‌.. said...

ഉരുകിയ മനസ്സില്‍ നിന്നും
പുകഞ്ഞുപൊന്തുന്ന
അസ്വാരസ്യങ്ങള്‍ ...
അവയ്ക്ക്‌
തീഷ്ണതയടങ്ങിയ
ലാവയോട്‌
സാദൃശ്യംതോന്നുന്നുവെങ്കില്‍....
മനസ്സിണ്റ്റെയും
മണ്ണിണ്റ്റെയും
അകംപൊളിച്ച്‌
ലവണസമ്പത്ത്‌ തേടുന്നവരെ
കവിളില്‍ ചാലുകീറി
സ്വയമാവാഹിക്കേണ്ട
ബാധ്യത ഭൂമിയ്ക്കില്ല....
എങ്കിലും അങ്ങിനെ സംഭവിക്കുന്നു....
ക്ഷമയ്ക്ക്‌ ഇവിടെ അറിയാതെയെങ്കിലും
അതിര്‍വരമ്പിട്ടുപോവുന്നില്ലേ... ?

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

കവിളില്‍ ചാലു കീറുക വഴി
ഭൂമി ഔദാര്യം കാട്ടുകയാണെന്ന തോന്നില്‍ ഉണ്ടാവുന്നെങ്കില്
‍അത്‌ തീര്‍ത്തും തെറ്റ്‌....
ആ പ്രവൃത്തി.....
ക്ഷമയുടെ
ബഹിസ്ഫുരണമാണെന്ന്‌
വിശദീകരിക്കുന്നതിലുമുണ്ട്‌
അസ്വാഭാവികത....

പാമരന്‍ said...

ആവര്‍ത്തനമെന്ന പേരും ഉഗ്രനായി..

"തണുത്തുറയുമ്പോള്‍,
ലവണസമ്പത്ത്‌ തിരയുന്നവര്‍"

Unknown said...

ക്ഷമിക്കാന്‍ കഴിയുക എന്നത് ഒരു മനുഷ്യനെ
സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്
സുഹൃത്തിന്റെ തെറ്റുകള്‍ ക്ഷമിക്കാനും
അവനെ സേനഹിക്കാനും കഴിയുന്നതല്ലെ
ജീവിതം
അപ്പോഴല്ലെ നമ്മിലെ മനുഷ്യനു മഹത്വമുണ്ടാകുക

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒഴുക്കു നിലച്ച്‌
തണുത്തുറയുമ്പോള്‍,
ലവണസമ്പത്ത്‌ തിരയുന്നവര്‍
വെന്തുപോയ ദേഹമോ
നീറുന്ന ദേഹിയോ
നോക്കാറില്ല.

ettukannan | എട്ടുകണ്ണന്‍ said...

ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ പോംവഴി ഒന്നുമില്ല ല്ലെ?

കരീം മാഷ്‌ said...

സങ്കടം കണ്ണീരിലലിയിച്ചൊഴുക്കിക്കളയേണ്ടതുണ്ടെന്നു പിന്നെയും ഓർമ്മിപ്പിച്ച കവിത.
നന്ദി
ചന്ദ്രകാന്തം

ആദ്യം മനസ്സിലായത്‌.
അയൽപക്കത്തെ ശോഭേച്ചിക്കു നാലഞ്ചു കൊല്ലം കാത്തിരുന്നതിന്നു ശേഷം ഉണ്ടായ ഒരു കുഞ്ഞിനെ കാണാൻ ഇതാ ഞാൻ കുവൈറ്റിന്നുടനെ തിരിക്കുന്നു എന്നു കത്തു കിട്ടിയതിനു പിറകെ ഒരാമ്പുലൻസിൽ എംബാം ചെയ്ത പെട്ടിയിൽ ഭർത്താവിന്റെ ജഢം വന്നപ്പോൾ ഒന്നും അറിയിക്കാതിരുന്ന ശോഭേച്ചി മിഴിച്ചു ഒന്നും മിണ്ടാതെ സ്തംഭയായി നിന്നതു കണ്ടു വീട്ടിൽ എല്ലാരും പറഞ്ഞു
" ആ കുട്ടി ഒന്നു കരഞ്ഞു കണ്ടാൽ മതിയായിരുന്നു"
അവരുടെ ഭർത്താവിനു ആക്സിഡണ്ടായിരുന്നു. പോരുന്നതിന്റെ ഒരാഴ്ച്ച മുന്നെ!

സാല്‍ജോҐsaljo said...

ഇന്ന് നല്ല കവിതകളുടെ ദിവസം തന്നെ.

നന്നായിരിക്കുന്നു. ക്ഷമക്കപ്പുറമുള്ള പൊട്ടിപ്പുറപ്പെടലിന്റെ കല്പനകളും എല്ലാം ഭംഗിയായി അടുക്കി വച്ചതുപോലെ.

കരീം മാഷെ ആ കഥയിലെവിടെ ക്ഷമ!!!!?

മുസാഫിര്‍ said...

സര്‍വ്വം സഹയായ ഭൂമിയെപ്പോലെ ഒരു സ്ത്രീ .
അഭിമാനമോര്‍ത്ത് എല്ലാം ഉള്ളിലൊതുക്കുന്നു.
ചിലപ്പോള്‍ ഉമയാവും,ചിലപ്പോള്‍ കണ്ണകിയും.
സ്വയം ദഹിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി കണ്ണീര്‍ വാര്‍ക്കും.സ്ത്രീയെക്കുറിച്ച് വളരെ മനോഹരമായ ഒരു സങ്കല്‍പ്പം.പക്ഷെ ഈ ജനുസ്സിലുള്ളവര്‍ ഇപ്പോള്‍ യൂ എന്നിന്‍‌‌ന്റെ എന്‍‌ഡേന്‍ചേഡ് സ്പിഷീസ് ലിസ്റ്റിലാണെന്ന് തോന്നുന്നു.(ഇതിന്റെ മലയാളം അറിയുന്നവര്‍ ദയവായി പറയുക)

Kaithamullu said...

മുസാഫിര്‍ പറഞ്ഞത് ചന്ദ്രയെ ‘പാണ്ട’യെപ്പോലെ കരുതി സംരക്ഷിക്കണമെന്നൊ മറ്റൊ ആണോ ആവോ?

എന്തായാലും മനസ്സിലെ ഈ ലാവാപ്രവാഹം ‘അസ്സലായി‘ എന്ന് മാത്രം പറയുന്നു, ചന്ദ്രേ!

Durga said...

good:) i like ur poems..keep writing.

വല്യമ്മായി said...

നല്ല കവിത

മുസാഫിര്‍ said...

ക്ഷമിക്കണം , വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജനുസ്സില്‍ പെട്ട എന്നാണ് ഉദ്ദേശിച്ചത്.
ഓ ടോ : ശശിയേട്ടാ,ചുമ്മാ അടി കൂടിക്കാനുള്ള പണിയാണ് അല്ലെ ?

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ,
നല്ല കവിത..
ദ്രൌപദിയുടെ അഭിനന്ദനങ്ങള്‍!

സിനി said...

കവിത മനോഹരം
പറയാന്‍ വാക്കുകളില്ല

Ranjith chemmad / ചെമ്മാടൻ said...

തീവ്രമായ വായന!

Jayasree Lakshmy Kumar said...

ഒഴുക്കു നിലച്ച്‌
തണുത്തുറയുമ്പോള്‍,
ലവണസമ്പത്ത്‌ തിരയുന്നവര്‍
വെന്തുപോയ ദേഹമോ
നീറുന്ന ദേഹിയോ
നോക്കാറില്ല

ആരറിയുന്നു ആ നോവ്. സ്നേഹത്തിന്റെ ഒഴുക്ക് എപ്പോഴും മുകളില്‍ നിന്നു താഴേക്കു മാത്രം.

Appu Adyakshari said...

ലളിതം, തീവ്രം..

മഴത്തുള്ളി said...

വളരെ നന്നായിരിക്കുന്നു ഈ കവിതയും.

:)

കാവലാന്‍ said...

മാതൃത്വത്തിനും മണ്ണിനും അഭിമാനിക്കാം,പിന്നെ കുറ്റവാളികള്‍ക്കുവേണ്ടി അവസാനശ്വാസത്തിലും പ്രാര്‍ത്ഥിച്ചു കുരിശില്‍ മരിച്ച ആ നസറായനും.

ഹരിശ്രീ said...

ചേച്ചീ,

നല്ല കവിത....

ആശംസകള്‍...

:)

നസീര്‍ കടിക്കാട്‌ said...

ഞാനും...