Sunday, October 26, 2008

എഴുത്ത്‌

അടയാളം വച്ച നാട,
മതിലുകെട്ടിയതിനൊരുപുറത്ത്‌
എഴുതിത്തീർത്ത പേജുകൾ...
മുഷിഞ്ഞും,അറ്റം ചുരുണ്ടും..
കുരുങ്ങിക്കിടക്കുകയാണ്‌.

ഒറ്റയടിപ്പാത പോലും പകുത്തിടാത്ത
മൈതാനത്തിൻ ഗർവ്വോടെ,
വരികളൊന്നും അരിയ്ക്കാത്ത
പുത്തനേടുകളുടെ പരിഹാസം
മതിലു തുരന്നു ചെല്ലുന്നു..

പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ...

*********************

28 comments:

നസീര്‍ കടിക്കാട്‌ said...

അറിയില്ലല്ലൊ

ചന്ദ്രകാന്തം said...

എഴുതപ്പെടും വരെ.......

പാമരന്‍ said...

"പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ..."

സുന്ദരമായി..!

മഴത്തുള്ളി said...

പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ...

എന്റമ്മോ, കടുപ്പം തന്നെ ഈ എഴുത്തിനെന്തെല്ലാം സാധിക്കും.

കുറേപ്പേര്‍ കുരുങ്ങിക്കിടക്കും. കുറേപ്പേര്‍ തലകൊയ്യും. :(

കൊള്ളാം :)

Ajith Polakulath said...

അറിയാന്‍ പറ്റിയില്ലല്ലോ?

Appu Adyakshari said...

അവര്‍ക്ക് നല്ലതെഴുതിക്കൊടുക്കാന്‍ ഈ നാട്ടില്‍ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ കുഴിബോംബുകള്‍ മുളച്ച് മരങ്ങളാവില്ലായിരുന്നു.

ശ്രീ said...

“പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ...”

നല്ല ചിന്ത തന്നെ ചേച്ചീ.

Sharu (Ansha Muneer) said...

പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ...

വളരെ ഇഷ്ടമായി

മുസാഫിര്‍ said...

തീയില്‍ പറന്നു വീഴൂന്ന ഇയ്യാംപാറ്റകളെപ്പോലെ ഇങ്ങനെ കുറെപേരുടെ ജന്മം ഒടുക്കിയാല്‍ കിട്ടുന്ന അടുത്ത ജന്മത്തീലെ സ്വര്‍ഗ്ഗം തേടി,ആരാ ഇവരെ ഒന്നു പറഞ്ഞ് മനസ്സിലാക്കാന്‍ ?
കാലികമായ കവിത.ചന്ദ്രകാന്തം.

ജിജ സുബ്രഹ്മണ്യൻ said...

കാലികമായ ഈ ചിന്തകള്‍ നന്നായി ചേച്ചീ..

സുല്‍ |Sul said...

ചന്ദ്രയുടെ ശക്തമായ ഭാഷ ഈ കവിതയിലും.
ആശംസകള്‍!

-സുല്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കവിത

ettukannan | എട്ടുകണ്ണന്‍ said...

ഒന്നും മനസ്സിലാവണില്ലല്ലൊ

മൃദുല said...

പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ...

നമ്മളറിയുന്നു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല ഭാവന,

കുഴിബോംബുകളും, തലകൊയ്യലുമാണോ ഇപ്പോള്‍ ഇഷ്ടവിനോദം? :)

ആവനാഴി said...

കഷ്ടം! ബോംബുകളെന്തീനി കുഴികളില്‍?
വേറൊന്നുമില്ലേ നടാന്‍? നെല്ലോ കത്തിരി
വാഴയോ, നലമെഴും വെണ്ടക്കയോ ചേനയോ?
എന്താ വെള്ളരി മോശമോ? തവ മനസ്സെന്തിത്ര
കാലുഷ്യമോ? ചന്ദ്രേ, ചന്ദ്രമുഖീ
പയറു‍വിത്തഞ്ഞൂറു പാകൂ സഖേ.

പ്രയാസി said...

ഠപ്പോ!!!!!!!!

എന്താ ഇവിടെയാകെ ഒരു പൊഹ! മയം

ഇതും ഒന്നും മനസ്സിലായില്ല..:)

ഭൂമിപുത്രി said...

എഴുതാപ്പുറങ്ങൾ അങ്ങിനെ തന്നെ വിടരുതു ട്ടൊ.
അക്ഷരവെടികളും ബോംബുകളുമൊക്കെ നിരക്കെ പാകിക്കോളു..അല്ലെങ്കിൽ മറ്റാരെകിലുമൊക്കെ ആപ്പണി ഏറ്റെടുക്കും

Jayasree Lakshmy Kumar said...

അസ്സലായിരിക്കുന്നു

Mahi said...

നന്നായിട്ടുണ്ട്‌ ചന്ദ്രകാന്തം

Kaithamullu said...

അവിടെ:

ഒറ്റയടിപ്പാത പോലും പകുത്തിടാത്ത
മൈതാനത്തില്‍ ഗര്‍വ്വോടെ,
വരികളൊന്നും അരിയ്ക്കാത്ത
പുത്തനേടുകളുടെ പരിഹാസം ...

ഇവിടെ:

പേനക്കോലുകള്‍ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും....

എവിടേക്കോടണം, ചന്ദ്രാതപമേ?

thoufi | തൗഫി said...

ശക്തമായ എഴുത്ത്;
മൂര്‍ച്ചയുള്ള ചിന്ത.
കാലികപ്രസക്തമായ വരികള്‍.

പതിനാലുവരി കൊണ്ടൊരു
ശക്തമായ വിഷയത്തെ
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

--മിന്നാമിനുങ്ങ്

smitha adharsh said...

നന്നായിരിക്കുന്നു..ഒരുപാടു അര്‍ത്ഥങ്ങള്‍ ഉറങ്ങുന്ന വരികള്‍..

മാണിക്യം said...

“പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ...”
ശക്തിയുള്ള വാക്കുകള്‍
ആശംസകള്‍

Unknown said...

ഒറ്റയടിപ്പാത പോലും പകുത്തിടാത്ത
മൈതാനത്തിൻ ഗർവ്വോടെ,
വരികളൊന്നും അരിയ്ക്കാത്ത
പുത്തനേടുകളുടെ പരിഹാസം
മതിലു തുരന്നു ചെല്ലുന്നു..
എഴുത്ത് എത്ര മനോഹരം
എന്നിട്ടും വരികളിൽ എവിടെയോ വാക്കുകൾ .....?

Ranjith chemmad / ചെമ്മാടൻ said...

സ്ഫോടനാത്മകം!
"വരികളൊന്നും അരിയ്ക്കാത്ത
പുത്തനേടുകളുടെ പരിഹാസം
മതിലു തുരന്നു ചെല്ലുന്നു...."
എന്റെ പിഴ, വൈകിയെത്തിയത്...

ചിരിപ്പൂക്കള്‍ said...

ആനുകാലിക പ്രസ്ക്തി ത്രസിച്ചു നില്‍ക്കുന്ന വരികള്‍

പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ..."

തലച്ചോറുകള്‍ കൊയ്തെടുക്കുന്ന ഈ കുഴി ബോംബുകള്‍ക്ക് എന്നാണൊരറുതി????

ആശയം അതിന്റെ ഏറ്റവും സുന്ദരമായ ഭാവത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

ചിരിപ്പൂക്കള്‍ said...

ആനുകാലിക പ്രസ്ക്തി ത്രസിച്ചു നില്‍ക്കുന്ന വരികള്‍

പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ..."

തലച്ചോറുകള്‍ കൊയ്തെടുക്കുന്ന ഈ കുഴി ബോംബുകള്‍ക്ക് എന്നാണൊരറുതി????

ആശയം അതിന്റെ ഏറ്റവും സുന്ദരമായ ഭാവത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.