Wednesday, November 5, 2008

ഗുരുപവനപുരപതേ...


ഹരിചന്ദനമണിയും തവ
തിരുവുടലെന്‍ കണ്ണില്‍
കരുണാമൃത സുഖമേകണെ
ഗുരുവായുപുരേശാ..

മുകിലൊത്തൊരു മുടിയില്‍, ചെറു-
പീലിക്കതിര്‍ ചൂടി
അഴകില്‍ കുളിരളകങ്ങളി-
ലിളകും മണി ചാര്‍ത്തി.

വിടരും മുഖകമലം, ചൊടി-
യിതളില്‍ നവനീതം
വനമാലയിലുണരും നറു
മലരാം ശ്രീവല്‍സം.
(വനമാലകള്‍ തഴുകും തിരു-
മറുകാം ശ്രീവല്‍സം..)

മഞ്ഞപ്പട്ടുലയും തവ
നടനം തുടരേണം
ഹൃദയങ്ങളിലുണരേണം
ശുഭ ശിഞ്ജിതമെന്നും..

പദപങ്കജമണയാനെന്‍
മനതാരുഴലുന്നു
കനിവോടെന്നഴലാറ്റണെ-
വൈകുണ്ഠപുരേശാ...

*****************

ഇത്‌ ഗാനരൂപത്തിൽ ശ്രീ. പണിക്കർ മാഷുടെ ശ്രീമതി പാടി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്‌ ഇവിടെ കേൾക്കാം.
രണ്ടുപേരുടേയും നല്ലമനസ്സിന് എന്റെ പ്രണാമം.

ഇങ്ങനെ ഭക്തിഗാനസദൃശമായ കുറച്ചു വരികൾ എഴുതാൻ പ്രേരിപ്പിച്ച ശ്രീ.അപ്പുവിനും, അത്‌ പണിക്കർമാഷിനയച്ചു കൊടുക്കാൻ നിർദ്ദേശിച്ച ഗീതേച്ചിയ്ക്കും....എന്റെ സന്തോഷവും സ്നേഹവും...

23 comments:

ചന്ദ്രകാന്തം said...

ഗുരുപവനപുരപതേ...

മഴത്തുള്ളി said...

ചന്ദ്രകാന്തം. ഈ ഭക്തിഗാനം വളരെ നന്നായിരിക്കുന്നു. മാത്രമല്ല അത് പണിക്കര്‍ മാഷുടെ ശ്രീമതി പാടിയത് കേട്ടപ്പോള്‍ അതിയായ സന്തോഷം. എനിക്ക് ഇത്തരം ഭക്തിഗാനങ്ങള്‍ വളരെ ഇഷ്ടമാണ്.

ഇനിയും ഇത്തരം ഭക്തിഗാനങ്ങള്‍ എഴുതൂ. ആശംസകള്‍.

Manoj | മനോജ്‌ said...

Very nice :)

മയൂര said...

വളരെ നന്നായിരിക്കുന്നു, ആശംസകൾ :)

ബഹുവ്രീഹി said...

moon-magnet:),

nalla bhakthinirbharamaaya varikal. patt panikkar mashde blogil ninn kettu.

പാമരന്‍ said...

ഉഗ്രന്‍ വരികള്‍! ഇനിയും പ്രതീക്ഷിക്കുന്നു.

അനില്‍ശ്രീ... said...

നല്ല വരികള്‍,,

കാസറ്റുകാര്‍ ഉണ്ടാക്കുന്ന ഇന്‍സ്റ്റന്റ് വരികളേക്കാള്‍ എത്രയോ മികച്ചത്.. (ഭക്തിഗാനങ്ങളിലെ ഭക്തി കളഞ്ഞത് ഇവന്മാര്‍ തന്നെയാണ്)

Mahi said...

വളരെ നന്നായിട്ടുണ്ട്‌ ആ വരികളില്‍ തന്നെയുണ്ട്‌ സംഗീതം

Kaithamullu said...

ഒരു കമെന്റ് ഇട്ടിട്ട് കാണാനില്ലല്ലൊ ഗുരുപവനപുരേശാ!

ഇടക്കൊക്കെ ഈ വഴി നടക്കുന്നത് ഞങ്ങള്‍ക്കും ഏറെ സന്തോഷമേകുമെന്നതിനാല്‍ യാത്ര തുടരൂ...., ചന്ദ്രേ!

വരികളിലെ ഭക്തി, ആലാപനത്തിന്റെ ലാളിത്യം....

ഹാ, കേട്ടുകൊണ്ടേയിരിക്കുന്നൂ!

അപ്പു ആദ്യാക്ഷരി said...

ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്. ഇനിയും ഇതുപോലെ കുറേ ഭക്തിഗാനങ്ങള്‍ കൂടെ എഴുതിത്തരുമാറകണം :-)

കാവലാന്‍ said...

സമ്പൂര്‍ണ്ണം സുന്ദരം കാവ്യസങ്കല്പം, അഭിനന്ദനങ്ങള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സുന്ദരമായ ഒരു ഭക്തിഗാനം ഈണമിടുവാനും പാടൂവാനും അവസരം തന്ന ചന്ദ്രകാന്തത്തിന്‌ എങ്ങനെ ആണ്‌ നന്ദി പറയേണ്ടത്‌ എന്നറിയില്ല.

അതിന്‌ ഞാന്‍ മനസ്സിലുദ്ദേശിച്ച ഈണം പുറമെ കൊണ്ടു വരുവാന്‍ ഞങ്ങള്‍ രണ്ടു പേരും ആവുന്നത്ര ശ്രമിച്ചു പക്ഷെ നടന്നില്ല എന്നു മാത്രം. അതിനൊക്കെ പ്രത്യേകം ഭാഗ്യം ചെയ്ത ജന്മങ്ങളായിരിക്കണം.
ഇത്രയെങ്കിലും ഒക്കുന്നതില്‍ ദൈവത്തിനു നന്ദി

മുസാഫിര്‍ said...

ഉണ്ണീക്കണ്ണനെ അകക്കണ്ണില്‍ കണ്ടുതന്നെ എഴുതിയ വരികള്‍ ! ആശ്രിതവത്സലനോട് ഇനിയും വല്ലതും ചോദിക്കാന്‍ ഉണ്ടെങ്കില്‍ ആവാം . (ഭക്തിഗാനം എഴുത്ത് നിറുത്തെണ്ട്ന്ന് ചുരുക്കം)

ആഗ്നേയ said...

വരികള്‍ കൊള്ളാം ചന്ദ്രേ..
എന്റെ സ്പീക്കര്‍ പെണങ്ങിയതിനാല്‍ കേള്‍ക്കാനായില്ല.:(

Unknown said...

മനസ്സിനെ ഭക്തി രസത്തിൽ ആറാടിക്കുന്ന വരികൾ
നന്നായിരിക്കുന്നു ചേച്ചി

K C G said...

ചന്ദ്രേ സന്തോഷമായി. കേള്‍ക്കുകയും ചെയ്തു. ഇനിയുമിനിയും പണിക്കര്‍ സര്‍, ബഹുവ്രീഹി എന്നിവര്‍ക്കൊക്കെ പണിയുണ്ടാക്കി കൊടുക്കണേ ചന്ദ്രേ. ഞങ്ങള്‍ ബൂലോകര്‍ പുതുപുത്തന്‍ ഗാനങ്ങള്‍ ആസ്വദിക്കട്ടേ.

[ nardnahc hsemus ] said...

ചാന്ദ്‌നിയെഴുതീടും ചന്ദ്രകാന്തം.. നിന്‍
വരികളിലൊഴുകിടും മായാജാലം!

:)

പ്രയാസി said...

ആഹാ.. ബൂലോകത്ത് നിന്ന് ആദ്യ ഓഡിയൊ കാസറ്റ് ഉടനെ ഇറക്കാന്‍ ശ്രമിക്കൂ..നല്ലൊരു ടീം തന്നെയുണ്ടല്ലൊ..എല്ലാവിധ ആശംസകളും

ഓടോ:പുസ്തകം ഔട്ട് ഓഫ് ഫാഷനാ..;)

മുസ്തഫ|musthapha said...

അവിടെ പോയി ഒന്നൂടെ പാട്ട് കേട്ട് വരണ വഴിയാ... വളരെ നന്നായിട്ടുണ്ട് വരികള്... അഭിനന്ദനങ്ങള്... :)


ഓടോ:
അടുത്തതായി ഒരു മാപ്പിള ഭക്തിഗാനം വേണം :)

Ranjith chemmad / ചെമ്മാടൻ said...

ആശംസകള്‍....

Jayasree Lakshmy Kumar said...

വളരേ വളരേ നന്നായി ചന്ദ്രകാന്തം. പണിക്കർ സാറിന്റെ ബ്ലോഗിൽ നിന്ന് കേട്ടിരുന്നു ഈ ഭക്തിഗാ‍നം. ഒരുപാടിഷ്ടമായി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇപ്പോഴാ കേള്‍ക്കാന്‍ കഴിഞ്ഞത്.
ഹാ..എന്തൊരു വരികള്‍,
സംഗീതവും ആലാപനവും അതുപോലെ.
ആശംസകള്‍.

മുസാഫിര്‍ said...

അഗ്രുവിനെ ഞാന്‍ പിന്താങ്ങുന്നു.ഇതേ താളത്തിലാണെങ്കില്‍ സംക്രമ പതനിസ പോലെ എന്തെങ്കിലും ആവാം.