Monday, February 16, 2009

വിട്ടുപോകാതെ..

ഞരമ്പിലോടും വര്‍ണ്ണധാതുവില്‍,
ധ്യാനാവസ്ഥയിലുണ്ടൊരു ശലഭകാലം.

മഞ്ഞവെയിലില്‍ മുങ്ങാന്‍,
പച്ചവിരിപ്പില്‍ ചിറകുണക്കാന്‍,
ചുമരിലെ ചതുരക്കാഴ്ച
നിലമിറങ്ങും ആകാശത്തുണ്ട്‌ തന്നു.
വിരിച്ചിട്ട വെളിച്ചത്തെ..
ഒരിക്കലും കെട്ടുപിണയാത്ത
മഴനൂലുകളെ..
അമിട്ടുവിരിയിക്കുന്ന
നക്ഷത്രങ്ങളെ തന്നു.

മാനത്തേയ്ക്ക്‌ കണ്‍തുറന്നിട്ടും,
സ്വപ്നങ്ങള്‍,മനസ്സറിയാതെ പെയ്തിറങ്ങി
അലിവുള്ള മണ്ണിനെ പ്രണയിച്ചത്‌,
അച്ചുതണ്ടിലേയ്ക്ക്‌ ഇണക്കിയിട്ട
ഒരുള്‍വിളിയുടെ തരംഗമേറ്റാവാം.

**********************

23 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരിക്കലും കെട്ടുപിണയാത്ത
മഴനൂലുകളെ..

മാനത്തേയ്ക്ക്‌ കണ്‍തുറന്നിട്ടും,
സ്വപ്നങ്ങള്‍,മനസ്സറിയാതെ പെയ്തിറങ്ങി
അലിവുള്ള മണ്ണിനെ പ്രണയിച്ചത്‌,
അച്ചുതണ്ടിലേയ്ക്ക്‌ ഇണക്കിയിട്ട
ഒരുള്‍വിളിയുടെ തരംഗമേറ്റാവാം.

:)

നസീര്‍ കടിക്കാട്‌ said...

എന്‌റെയും ശലഭകാലമേ....

[ nardnahc hsemus ] said...

വായിയ്ക്കുന്തോറും ഉള്ളിന്റെയുള്ളിലേയ്ക്ക് ഒരുള്‍വലിയല്‍ പ്രകടമാകുന്നു.
ഇത്തരമൊരു ചിന്തയ്ക്ക് കൊക്കൂനിനുള്ളിലെ സമാധി പോലൊരു സ്റ്റേറ്റ് ഓഫ് മൈന്റ് എത്ര പേര്‍ക്ക് കിട്ടുന്നുണ്ടാവണം? അങനെയുള്ളവര്‍ ഭാഗ്യം ചെയ്തവര്‍!

ഞാന്‍ ഇരിങ്ങല്‍ said...

മനോഹരം.
ധ്യാനാവസ്ഥയിലുണ്ടൊരു ശലഭകാലം..

അങ്ങിനെ ആവാം.. അച്ചുതണ്ടിലേക്ക് ഇണക്കിയിട്ട ഉള്‍വിളിയുടെ തരംഗമേറ്റാവാം..പ്രണയം സംഭവിക്കുന്നത് അങ്ങിനെയൊക്കെയാവാം.....

അഭിനദനങ്ങള്‍.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

the man to walk with said...

rasakaram...:)

G.MANU said...

അച്ചുതണ്ടിലേയ്ക്ക്‌ ഇണക്കിയിട്ട
ഒരുള്‍വിളിയുടെ തരംഗമേറ്റാവാം

ശരിക്കും ഹൃദ്യം :)

Appu Adyakshari said...

കെട്ടുപിണയാത്ത മഴനൂലുകള്‍... അതുകൊള്ളാം. പക്ഷേ അമിട്ടുവിരിയിക്കുന്ന നക്ഷത്രങ്ങള്‍ ..(!).എല്ലാം വേണ്ടാന്നു വച്ചിട്ട് മണ്ണിലേക്ക് വന്നത് എന്തിനാ? താണനിലത്തെ നീരോടൂ, അവിടേ ദൈവം തുണചെയ്യൂ..അതായിരിക്കും അല്ലേ.


ഓ.ടോ. കുട്ടിക്കവിതയിലെ ശലഭത്തെ മോഷ്ടിച്ചതാണല്ലേ... !!

ശ്രീ said...

നന്നായിരിയ്ക്കുന്നു, ചേച്ചീ...

Anonymous said...

മഴനൂലുകള്‍ പട്ടുചേല മെനഞ്ഞത് ഊഷരയായ മണ്ണിലായിരുന്നു....നല്ല രസമുണ്ട് വായിക്കാന്‍...

Kaithamullu said...

വായിച്ച് തലകറങ്ങിപ്പോയി!

“ഞരമ്പിലോടും വര്‍ണ്ണധാതുവില്‍,
ധ്യാനാവസ്ഥയിലുണ്ടൊരു ശലഭകാലം.“

പിന്നെ:

വിരിച്ചിട്ട വെളിച്ചം
ഒരിക്കലും കെട്ടുപിണയാത്ത
മഴനൂലുകള്‍..
അമിട്ടുവിരിയിക്കുന്ന നക്ഷത്രങ്ങള്‍...

എന്നിട്ട്,
അലിവുള്ള മണ്ണിനെ പ്രേമിച്ചു:

അച്ചുതണ്ടിലേയ്ക്ക്‌ ഇണക്കിയിട്ട
ഒരുള്‍വിളിയുടെ തരംഗമേറ്റ് ....

-ഈ വഴി വിട്ട നടത്തം ഇഷ്ടായി!

gireesh a s said...

ചന്ദ്രേ മനോഹരം
ആശംസകള്‍...

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ മനോഹരം
ആശംസകള്‍...

മുസാഫിര്‍ said...

ചിത്രശലഭങ്ങളുടെ ജീവന് മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം കൊടുത്തത് അവയെ സ്വപ്നം കാണുന്ന പെണ്‍കുട്ടികളായി പിന്നെയും ജന്മങ്ങള്‍ കൊടുക്കാനാവും അല്ലെ ?

കരീം മാഷ്‌ said...

"ശലഭകാലം"
പ്രയോഗം നന്നായി!
ഋണമായും!!
ഋതുവായും !!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രസകരമായിത്തോന്നി വരികള്‍

പാമരന്‍ said...

തണലു പറേണ പോലെ ശെരിക്കും 'മേക്കാറ്റു' പിടിച്ചല്ലോ :) ഉഗ്രന്‍!

Unknown said...

വല്ലാതെ ഇഷ്ടായി..:-)

തണല്‍ said...

"ഞരമ്പിലോടും വര്ണ്ണലധാതുവില്‍,
ധ്യാനാവസ്ഥയിലുണ്ടൊരു ശലഭകാലം..."
-ദേ..,ഇന്നത്തേക്ക് ഇതിത്രമാത്രം മതിയെന്റെ “ശരിക്കും“ ചന്ദ്രകാന്തമേ...!
-പാമൂ...അടി..:)

തേജസ്വിനി said...

ShalabhakAlam oththiri ishtamaayi tto...nalla kavitha...
valareyEre ishtamaayi...

പ്രയാസി said...

അമിട്ടു വിരിയിക്കുന്ന നക്ഷത്രങ്ങള്‍!!!

ഓടോ: എന്നെപ്പോലെ കവിതേടെ ABCD അറിയാത്തവന് എന്തേലും മനസ്സിലാകാന്‍ വേണ്ടി എല്ലാ കവിമാരും ഇച്ചിരി വാല്‍‌ക്കഷണം കൂടി കൊടുക്കുന്നത് നന്നായിരിക്കും
അല്ലേല്‍ അമിട്ടു പൊട്ടി കാതില്‍ കീ...ന്നൊരു സമണ്ട് മാത്രം കേട്ടിരിക്കുന്ന ഒരു ഫീലെ ഇതു വായിച്ചാ തോന്നൂ..;(

Ranjith chemmad / ചെമ്മാടൻ said...

"അച്ചുതണ്ടിലേയ്ക്ക്‌ ഇണക്കിയിട്ട
ഒരുള്‍വിളിയുടെ തരംഗം"
കൂടുതലൊന്നും പറയുന്നില്ല...!

Rare Rose said...

ചന്ദ്രേച്ചീ..,വിട്ടു പോകാതെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന ശലഭകാലം ഇഷ്ടായീട്ടോ..:)

വരവൂരാൻ said...

ഞരമ്പിലോടും വര്‍ണ്ണധാതുവില്‍,
ധ്യാനാവസ്ഥയിലുണ്ടൊരു ശലഭകാലം....

സ്വപ്നങ്ങള്‍,മനസ്സറിയാതെ പെയ്തിറങ്ങി....