ഒരേ മടിത്തട്ടിൽ കേട്ട കഥയിൽനിന്നും
പലനിറം പൂശിയ ശരികൾ,
ചില്ലുപൊടി കൂട്ടിയുണക്കിയ നൂലിൻ തുമ്പിൽ
തമ്മിൽ തമ്മിൽ തരം നോക്കി
കൊത്തി പറക്കുന്നുണ്ട്.
കൊയ്തുപാടത്തുനിന്നും
അരിവാളുകൾ
തിരിഞ്ഞുനോക്കാനാവാത്ത അകലങ്ങളിലേയ്ക്ക്
ചേക്കേറിക്കഴിഞ്ഞപ്പോഴാണോ..
അന്തിമാനത്ത്, കാറ്റ് വരച്ചിട്ട തിരകൾ
ആളിക്കത്താൻ തുടങ്ങിയത് ..?
ദ്രവിച്ച തായ്ത്തടിയിൽ
പടർന്ന് കുഴഞ്ഞ വള്ളികൾ
ഇല പൊഴിയ്ക്കാത്ത നേരമില്ല.
വഴിയില്ലായ്മകളിലേയ്ക്ക്
കൈചൂണ്ടിയാവാൻ അരുതാതെ
ചോര വാർന്നൊരു നക്ഷത്രം
ആകാശത്തിപ്പോഴും...
30 comments:
:(
അയ്യോ..ഈ ചുകപ്പിനെന്തൊരു ചുകപ്പ്!!
:)
നാലെണ്ണം അഞ്ചു സ്ഥലത്താക്കിയപ്പോ സമാധാനായല്ലൊ.
-സുല്‍
|വഴിയില്ലായ്മകളിലേയ്ക്ക്
കൈചൂണ്ടിയാവാൻ അരുതാതെ
ചോര വാർന്നൊരു നക്ഷത്രം
ആകാശത്തിപ്പോഴും... "
ശക്തമാണ് ... അതി ശക്തം...
വായിക്കട്ടെ ... നന്നാവട്ടെ... .!!
ങ്ഹാ, മാണ്ടാ മാണ്ടാ, ചോപ്പിനെ ബിട്ടേക്കിം..
ചന്ദ്രകാന്തം മേഖലകള്‍ മാറുകയാണല്ലോ!
വഴിയില്ലായ്മകളിലേയ്ക്ക്
കൈചൂണ്ടിയാവാൻ അരുതാതെ
ചോര വാർന്നൊരു നക്ഷത്രം
ആകാശത്തിപ്പോഴും...
ശ്രദ്ധ ഈ വരികളില്‍ ഉടക്കി നില്ക്കുന്നു.
തീവ്രതയുണ്ട് വരികള്‍ക്ക്
ആശംസകള്‍
വഴിയില്ലായ്മകള് കുറച്ചുകൂടി കാണിക്കാമായിരുന്നോ ? എങ്കില്‍ നക്ഷത്രം കൂടുതല്‍ ചോര പൊടിച്ചേനേ..
എന്തായാലും നന്നായിരിക്കൂന്നു..നക്ഷത്രത്തെ കാണിച്ചു തന്നതില്‍ സന്തോഷം
പൊന്നരിവാളമ്പിളിയില്
കണ്ണെറിയുന്നോളെ
ആ മരത്തിന് പൂന്തണലില്
വാടി നില്ക്കുന്നോളെ...
!
മുറിബീഡിക്കും കാലിച്ചായക്കുമൊപ്പം ചരിത്രത്താളുകളിലേക്കു മറയുന്ന,എരിഞ്ഞു തീരാറായ നക്ഷത്രം പോലെ വൃദ്ധനായ സഹയാത്രികനും !ശക്തമായ വരികള്‍ !
ത്യാഗം ആവശ്യമില്ലാത്തിടത്ത്
സംഭവിക്കുന്നത്
സി.പി.എം - സി.പി.ഐ സീറ്റ് തർക്കമാണല്ലേ വിഷയം :)
ചില്ലുപൊടി കൂട്ടിയുണക്കിയ നൂലിന് തുമ്പ്..
-എന്താ പറയുക..?
പതിവുകളില്‍ നിന്നും തികച്ചും വ്യത്യസ്തം..അത്ര തന്നെ!
(പാമരാ...നിങ്ങളെന്നെക്കൊണ്ട് കത്തിയെടുപ്പിച്ചേയടങ്ങൂ..അല്ലേ..?)
“വലത്തോട്ട് തിരിയുമ്പോള്‍
ചുവപ്പിന് ഒരു നിറം മാറ്റത്തിലൂടെ
നമ്മെ കബളിപ്പിക്കാമെന്ന്..”
നെല്‍ക്കതിരും ചുറ്റികയും നെറ്റിയിലണിഞ്ഞ്, നക്ഷത്രങ്ങള്‍ പൂകാന്‍ മത്സരിച്ച പട്ടങ്ങള്‍ ചുല്ലുപൊടിയും പശയും തേച്ചുണക്കിയ നൂലുകളിലുടക്കി.....
ഒരു സാധാരണക്കാരന്റെ ചിന്തകള്‍, വ്യഥകള്‍, സംശയങ്ങള്‍ ‘ശക്തമായും യുക്തമായും‘ വരച്ചിട്ടിരിക്കുന്നു, ചന്ദ്രകാന്തം....
ആശംസകള്‍!
ഇലക്ഷന് സ്പെഷ്യല്‍!!!
'ജയ് ഹോ' കാംഗ്രസ്കാര് ഏറ്റെടുത്തപോലെ
ഈ ചന്ദ്രകാന്തകവിതയും ഇലക്ഷന് പ്രചരണത്തിലേക്ക് ഏറ്റെടുക്കപ്പെടാം...!
വ്യത്യസ്ഥമായ പ്രമേയങ്ങള്‍ക്ക് ചില്ലുപൊടിചേര്ത്തുണക്കിയ
നൂലിന്റെ മൂര്‍ച്ചയുണ്ട്...!
ദ്രവിച്ച തായ്ത്തടിയിൽ
പടർന്ന് കുഴഞ്ഞ വള്ളികൾ
ഇല പൊഴിയ്ക്കാത്ത നേരമില്ല.
ഇഷ്ടവരികള്‍ :)
ഈ ചൊകപ്പിന് ഒരു പച്ചപ്പുണ്ട്
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി!
ചില്ല് പൊടി ചേര്‍ത്ത ചരടയച്ചു കൊടുത്തു നമ്മുക്ക് പട്ടങ്ങളെ
ആകാശത്ത് സ്വതന്ത്രരാക്കാം...അവ പറന്നു നടക്കട്ടെ...
ചോര വാർന്നൊരു നക്ഷത്രം
ആകാശത്തിപ്പോഴും
നക്ഷത്രത്തിന്റെ ചോര...മൌനിയായ നക്ഷത്രം :(
പലനിറം പൂശിയ ശരികള്‍ !
ചോര വാർന്നൊരു നക്ഷത്രം....
ഒരവസാനമല്ല!
മറ്റൊന്നിന്റെ തുടക്കം!
കവിത ഇഷ്ടമായി.
അഭിനന്ദനങ്ങൾ
സ്നേഹപൂർവ്വം
ഇരിങ്ങൽ
വര്‍ഗ്ഗബോധം ഇല്ലാത്തൊരു നക്ഷത്രം അല്ലേ,,,?
ആ നെഞ്ചകത്തെ ചന്ദ്രകാന്തം അവള് കണ്ടിരുന്നെങ്കില്‍
ആശംസകള്‍!
ദെയ് ഒരു നെച്ചത്രം ....
"ചുകപ്പിന്റെ നിറം"
നന്നായിട്ടുണ്ട്...*
കവിതയല്ല, കാഴ്ച, സത്യം.
വളരെ നന്നായിരിക്കുന്നു .
എത്ര വാര്‍ന്നു പോയാലും ഇനിയും തുടിക്കും ആ ചെന്ചൊര
തിരിഞ്ഞുനോക്കാനാവാത്ത അകലങ്ങളിലേയ്ക്ക്
ചേക്കേറിക്കഴിഞ്ഞപ്പോഴാണോ..
അന്തിമാനത്ത്, കാറ്റ് വരച്ചിട്ട തിരകൾ
ആളിക്കത്താൻ തുടങ്ങിയത് ..?
ഇനിയും എന്താ..............
Post a Comment