ഇക്കുറി ഓണം നന്നാവും
അച്ഛന് കുറി വിളിച്ചിട്ടുണ്ട്
പതം കിട്ടിയ നെല്ല്
ഇത്തിരി കാത്തിട്ടുണ്ടമ്മ
മനയ്ക്കലെപ്പോലത്തെ
പായസം വയ്ക്കാന്‍
വെറകുപെരേടെ പിന്നിലെ
നാലു പടല എന്തായാലും വറക്കും
വെളിച്ചെണ്ണയ്ക്ക് പോകുമ്പോ
പാവ്വാപ്ലേടെ മില്ലീന്ന്
ഒരു തുണ്ടം പിണ്ണാക്കും എടുക്കണം
അച്ഛനിന്ന് ചന്തേന്ന് വരുമ്പോ
ഓണക്കോടീണ്ടാവും
വളക്കാരി വന്നാല്‍
അരഡസന്‍ ചോപ്പുവള വാങ്ങായിരുന്നു
അമ്മേടെ കാതില്‍പ്പൂ
വിളക്കാന്‍ കൊടുത്തിട്ടുണ്ട്
ഈര്‍ക്കിലിട്ട കാതും കൊണ്ടെങ്ങന്യാ
ചേച്ചീടോടെ ഓണം കൊണ്ടുപോവ്വാ
വേലിപ്പൊന്തേന്ന്
നീലക്കൊങ്ങിണി ഒടിച്ചപ്പോള്‍
എന്തുകൊണ്ടിട്ടാണോ കാലു മുറിഞ്ഞത്
വേദനോണ്ട് തല ചുറ്റ്ണ്ണ്ട്
കണ്ണീന്ന് വെളിച്ചം മറയണ്
അമ്മേടെ മടീലല്ലേ ഞാന്‍
എന്നിട്ടുമെന്തേ
മോളേന്നുള്ള വിളിയ്ക്ക്
ദൂരം കൂടുന്ന പോലെ
*********************
എല്ലാവര്ക്കും പൊന്നോണാശംസകള്‍
19 comments:
എല്ലാവര്ക്കും പൊന്നോണാശംസകള്‍
- ചാന്ദ്നി.
ഓണാശംസകള്‍ ചന്ദ്രക്കും കുടുമ്പത്തിനും.
ദൂരം ഒരു പാടുണ്ടല്ലോ.
-സുല്‍
ഒട്ടും ദൂരമില്ല.. തൊട്ടടുത്തുണ്ട് ...
നന്മ നിറഞ്ഞ ഓണാശംസകള്‍
ഓണാശംസകൾ!
അമ്മേടെ മടീലല്ലേ ഞാന്‍
എന്നിട്ടുമെന്തേ
മോളേന്നുള്ള വിളിയ്ക്ക്
ദൂരം കൂടുന്ന പോലെ...
---
എന്നാലും ഉത്രാടത്തിന് എന്തിനാ സങ്കടപ്പെടുത്തുന്നേ?
(ബാലപീഡനത്തിന് കേസ് കൊടുക്കും ട്ടാ...)
--
നാക്കിലയില്‍ ചെമ്പാവരിച്ചോറും സ്വര്‍ണനിറമാര്‍ന്ന കറികളും അടപ്രഥമനും അമ്പിളിമാമന്റത്ര വലുപ്പമുള്ള വല്യപ്പടങ്ങളും വന്നു നിറയട്ടെ.....
ഇക്കുറിയും ഓണം നന്നാകും..
നന്മ നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു.
ഓണാശംസകള്‍, ചേച്ചീ
ഉള്ളതുകൊണ്ടോണമുണ്ടൊരു ബാല്യം.
ഉഷ്ണഭൂവിലമ്മയില്ലാതോണമുണ്ണും കാലം!
ഓണാശംസകള്‍..
:)
അവസാനം അങ്ങനെ ആവണ്ടെർന്നില്ല്യ...
ഓണാശംസകൾ...
ഇക്കുറി എന്തായാല്ലും ഓണം നന്നാവും, തീര്‍ച്ച
ചേച്ചിയ്ക്കും കുടുംബത്തിനും എന്റെ ഓണാശംസകള്‍ നേരുന്നു!
nalla Ormakal
ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
ഓണായിട്ടിങ്ങനെ ടെൻഷനാക്കല്ലേ... :)
മുള്ളു കൊണ്ടതാണന്നോ
പല്ലു കൊണ്ടതാണന്നോ
നോക്കാനറിയാവുന്നവരാരുമില്ലേ അവിടെ!
വേഗം വേണം
ആ വേലിയില്‍ ഇന്നലെയും
ഒന്നനെ കണ്ടതാ..!
(നന്നായി. ലളിതം മനോഹരം)
ലളിതമായ അക്ഷരക്കൂട്ടങ്ങളാല്‍ മനസ്സിലൊരു നൊമ്പരം തീര്‍ത്തു ഭവതി.
എല്ലാവര്ക്കും ഓണാശംസകള്‍
ഓണം ഓര്മകളുടേത്താണ്. ഓര്‍മകള്‍ ഉണ്ടായിരിക്കണം, ഓണവും.
"ഇക്കുറി ഓണം നന്നാവും
അച്ഛന് കുറി വിളിച്ചിട്ടുണ്ട്"
മലയാള മനസ്സില്‍
ഒരു അത്തപൂക്കളവും
ഒരു മാവേലിയും
തൂശനിലയില്‍ വിളമ്പിയ സദ്യയും
ഏതു നാട്ടില്‍ പോയാലും
എത്ര മൂടി വച്ചാലും എന്നുമുണ്ടാവും..
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു...മാണിക്യം
എന്റെ ഗൂഗുളമ്മേ...
ഇതു കാണാനിത്ര വൈകിപ്പിച്ചല്ലോ!
കാശിത്തുമ്പപ്പൂക്കൾ പൂക്കൂടയിലേക്കടർന്നു വരും പോലെ അനായാസമായ കവിത.
ഹൃദയംഗമമായ ഭാവുകങ്ങൾ,ചാന്ദ്നി.
Post a Comment