Sunday, September 6, 2009

വേരോട്ടം

കണ്ടിട്ടേയില്ലാത്ത ഉറവകളിലേയ്ക്കെന്ന്‌
വേലിയും പാലവും കടന്ന്‌
മല മുറിച്ച്‌
കടല്‍ തുരന്ന്‌
അലയുന്ന വേരുകള്‍,
തളിരിലകളില്‍ ഏറിവരും പച്ചപ്പില്‍
ഊറ്റംകൊള്ളും

അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്‌
പൂവും കായും നിറയുവോളം
കടയടരാതെ നിര്‍ത്തണേയെന്ന്‌
മനമുരുകും

ഇല്ലാജലമൂറ്റിയൂട്ടി വലിഞ്ഞുമുറുകി
കനലാടും ഞരമ്പിനെ മറക്കും

മണലാഴങ്ങളില്‍,
തോലു വിണ്ട ജീവനോടെ
ദാഹജലം തേടിയ്ക്കൊണ്ടേയിരിയ്ക്കും.

**************************

26 comments:

ചന്ദ്രകാന്തം said...

വേരോട്ടക്കാഴ്ച്ചകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കരിഞ്ഞുണങ്ങി മരിക്കാനാവും വിധി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കടയടരാതെ നിര്‍ത്തണേയെന്നുള്ള പ്രാര്‍ത്ഥന...

Appu Adyakshari said...

"അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്‌
പൂവും കായും നിറയുവോളം
കടയടരാതെ നിര്‍ത്തണേയെന്ന്‌
മനമുരുകും"

ഇതിപ്പോ എന്തോ സംഭവിച്ചെന്നാ...!!
ബി പോസിറ്റീവ് !

വീകെ said...

എത്ര ആഴത്തിൽ വേരോടിയാലും
ദാഹജലത്തിനു വേണ്ടിയുള്ള അങ്കം അനിവാര്യം.

G.MANU said...
This comment has been removed by the author.
G.MANU said...

കരിഞ്ഞുണങ്ങില്ല..
മനോഹര കവിത

Unknown said...

നല്ല വേരുണ്ടേലെ പിടിച്ചു നിലക്കാൻ പറ്റു അല്ലെല് കടപുഴകി വീഴും.
മരത്തിന്റെ അവസ്ഥതന്നെയാ മനുഷ്യനും.
പണവും സ്വാധീനവും ഒക്കെ നടക്കും.
ഇല്ലെൽ ശുന്യം വട്ടപൂജ്യം

Unknown said...

ചേച്ചിയ്ക്ക് ഓർകൂട്ടിൽ ഒരു മേസേജ് അയ്ച്ചിരുന്നു കിട്ടിയോ

വയനാടന്‍ said...

ഇല്ല കരിഞ്ഞുണങ്ങില്ല; ഈ വെരോട്ടം തുടർന്നു കൊണ്ടേയിരിക്കും

വികടശിരോമണി said...

ഒരു മഴയുടെ ഓർമ്മ കൊണ്ടുവന്ന നനവ്
അടിമുടി കോരിത്തരിപ്പിക്കും
ആഴങ്ങളിലേയ്ക്കു നോക്കി
ഞാനിതാ വരുന്നൂ എന്ന്
കൈകൊട്ടിച്ചിരിക്കും...

പകല്‍കിനാവന്‍ | daYdreaMer said...

എത്ര ആഴത്തിലാണ് വേരുകള്‍ ഇലകളെ പ്രണയിക്കുന്നത്
ഒരിക്കലുമൊന്നുമ്മ വെക്കാന്‍ കഴിയാതെ. എന്നിട്ടുമവ ജലം തേടികൊണ്ടേയിരിക്കും, എറിവരും പച്ചപ്പില്‍ ഊറ്റം കൊള്ളും.
പഴുത്തു വീഴുമ്പോഴെങ്കിലും മണ്ണിനൊട് ചേര്‍ന്നൊന്നുമ്മ വെക്കാന്‍ കഴിഞ്ഞെങ്കിലെന്ന് കാതോര്‍ക്കും...

yousufpa said...

നനഞ്ഞയിടം തേടാതെ വേരിനെന്ത് നിലനില്പ്. നനഞ്ഞയിടം കുഴിക്കുന്നവര്‍ക്ക് നിലനില്പില്ല. കവിത കൊള്ളാം.

മാണിക്യം said...

"അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്‌
പൂവും കായും നിറയുവോളം
കടയടരാതെ നിര്‍ത്തണേയെന്ന്‌ മനമുരുകും"

അമ്മമനസ്സ് മരത്തിനുമുണ്ടാവും,
എന്നാലും കൊഴുയുന്നു ഇലകള്‍
മൂപ്പെത്താതെ വീഴുന്നു കായ്കള്‍
പകമായാലൊ മറ്റോരു നാട്ടിലേക്ക്
കയറ്റി അയക്കപ്പെടുന്ന കായ്കള്‍
മറക്കുന്നു മരത്തേയും വേരിനേയും
എല്ലാം മറക്കണം പുതിയൊരു വേരോട്ടത്തിന്...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പതിവുപോലെ തന്നെ ഗംഭീരം... കവയത്രി ഉദ്ദേശ്ശിച്ചതു എന്തു തന്നെയായാലും....
ഇതു വായിക്കുമ്പോള്‍ എനിക്കു മനസ്സില്‍ പെട്ടന്നു വന്നതു മണ്ണു തുരന്നു തുരന്നു ജീവജലം തേടി രൂപവും ഭാവവും ഒന്നുമില്ലാതായി പോയ കുറേ മനുഷ്യജന്മങ്ങള്‍ തന്നെയാ.നല്ല ഇലകളും പൂക്കളും കായ്കളും ഉണ്ടാവാന്‍ വേണ്ടി അനിവാര്യമായ ദാഹനീരിനു വേണ്ടിയുള്ള, തിരിച്ചു ചൂരുങ്ങി പഴയ ഭാവത്തിലേക്കു മടങ്ങാന്‍ കഴിയാത്ത പാവങ്ങള്‍.....

മുസാഫിര്‍ said...

കുട്ടികള്‍ പറഞ്ഞിട്ട് അനുസരിക്കുന്നില്ല അല്ലെ ? പോട്ടെ എല്ലാം ശരിയാവും.:)
കവിത പതിവു പോലെ തീഷ്ണം . സുന്ദരം.

Kaithamullu said...

ഇല്ലാജലമൂറ്റിയൂട്ടി വലിഞ്ഞുമുറുകി
കനലാടും ഞരമ്പിനെ മറക്കും
-തത് ത്വമസി!

അരുണ്‍ കരിമുട്ടം said...

കൊള്ളാട്ടോ!

വാഴക്കോടന്‍ ‍// vazhakodan said...

വളരെ നല്ല വരികള്‍!

എല്ലാം ശരിയാകുമ്മെന്നെ!

ആശംസകളോടെ..

ചാണക്യന്‍ said...

കൊള്ളാം..നല്ല വരികൾ....

Vinodkumar Thallasseri said...

മരം വെറും മരമല്ല. വേരുകള്‍ അതിനുമപ്പുറത്തെന്തൊക്കെയോ ആണ്‌. നല്ല കവിത.

Steephen George said...

kidilam

[ nardnahc hsemus ] said...

ഈ പ്രവാസികളുടെ ഒരു കാര്യം...
തോറ്റു ഇവറ്റകളെകൊണ്ട്....
പയ്യാരം പറച്ചില്‍ കേട്ട് കേട്ട് ന്റെ കാത് തഴമ്പിച്ചു..

;)

Mahesh Cheruthana/മഹി said...

പ്റതീക്ഷകളുടെ വേരോട്ടം സഫലമാകുo!

ആശംസകള്‍!!

ചന്ദ്രകാന്തം said...

വേരോട്ടത്തിന്‍ സ്പന്ദനങ്ങളറിഞ്ഞ എല്ലാര്‍ക്കും നന്ദി.

സുല്‍ |Sul said...

സുമേഷേ...:)