Tuesday, December 15, 2009

നാക്കെടുക്കാത്ത വാക്കുകള്‍

ഒന്നു കൂക്കിവിളിയ്ക്കാനോ
ഞാനെടാ എന്ന്‌ ചങ്കൂറ്റം കാട്ടാനോ
താന്തോന്നിത്തരമെന്ന്‌ കയ്യോങ്ങാനോ
ആവാതെയിരിപ്പാണ്‌ തൊണ്ടയില്‍

ആണികോറി വരച്ചാലും
പച്ചയെഴുതിയാലും
ബാധിയ്ക്കരുതെന്നും ബാധയാകരുതെന്നും
ഒതുക്കി വയ്ക്കപ്പെട്ടവര്‍

ഇമയനക്കാതെ നില്‍ക്കേണ്ടി വരുന്ന
ശിലാഖ്യാനങ്ങളെപ്പോലെ

ശബ്ദം തൊടാത്തതിനാല്‍
മൂല്യ രേഖകളില്ല

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ
തടവുചാടിയ്ക്കണം
ചങ്കുപഴുത്ത്‌ മരിയ്ക്കുമ്പോളും
കുറ്റബോധമില്ലാതിരിയ്ക്കാന്‍.

23 comments:

Unknown said...

ഇങ്ങിനെയും വാക്കുകളൊ;
കവികളുടെ ഓരൊ കണ്ടെത്തലുകള്‍..

Kaithamullu said...

എന്താ‍ പ്പോ ണ്ടായ, ഇതിന് മാത്രം.
തുപ്പീക്കള...വേഗം!

ആഗ്നേയ said...

Changupottum munpu chadikku

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒന്ന് കൂകി വിളിച്ചാല്‍ മതി... :)

അവസരം കളയുന്നില്ല ഞാനും.. ഓ.. കൂഊഊ..യ്..

ശ്രീ said...

എന്തായാലും ഇറക്കണ്ട, ദഹിച്ചില്ലെങ്കിലോ...

കാട്ടിപ്പരുത്തി said...

അതെ- ഈ ദുരന്തം തന്നെയാണ് പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി-

വാക്കുകള്‍ ശക്തം

Rare Rose said...

ഇരുന്നിരുന്നു തുരുമ്പിച്ചു പോകും മുന്‍പു പുറത്തു വരട്ടെ..

ഹരീഷ് തൊടുപുഴ said...

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ
തടവുചാടിയ്ക്കണം
ചങ്കുപഴുത്ത്‌ മരിയ്ക്കുമ്പോളും
കുറ്റബോധമില്ലാതിരിയ്ക്കാന്‍.

ഹൃദ്യമായ വരികൾ..
ആശംസകളോടെ..

ഡോ.വാസുദേവന്‍ നമ്പൂതിരി said...

കവിതയില്‍
ഒരു മനസ്സിന്‍െറ വിങ്ങല്‍
ഒരു നിസ്സാഹതയുടെ നിഴല്‍

ഉപാസന || Upasana said...

:-|

ഏ.ആര്‍. നജീം said...

നമ്മുക്ക് മുന്നിലെ ചില കാഴ്ചകളെ പ്രതികരിക്കാനാവാതെ നിസംഗതയോടെ നോക്കിയിരിക്കേണ്ടി വരുന്ന ആരുടേയും മനസ്സില്‍ തോന്നിയേക്കാവുന്ന വരികള്‍

അത് ആറ്റുക്കുറുക്കി ഭംഗിയായ് ഇവിടെ പതിപ്പിച്ചിരിക്കുന്നു, അഭിനന്ദനങ്ങള്‍..

Rasheed Chalil said...

ഈ നിസംഗതയാണ് ‘മൌനം വിദ്വാനു ഭൂഷണം.’ എന്നതിന്റെ പുതിയ വ്യഖ്യാനം. അങ്ങനെ സമാധാനിക്കാം... :)

ശ്രദ്ധേയന്‍ | shradheyan said...

ശബ്ദമില്ലാത്തവരുടെ ശബ്ദമാവാന്‍...

സുകന്യ said...

''വാക്കുകള്‍
പൊക്കവുന്നതില്‍കൂടുതല്‍
പൂക്കരുതു ;
അത് നടുവിനും പ്രശസ്തിക്കും
അത്ര നല്ലതല്ല .

വെറുതേയല്ല ചന്ദ്രകാന്തം കോട്ടക്കലില്‍ ഉഴിച്ചിലിനു പോകുന്നതു. നീ സ്വര്‍ണമല്ലുണ്ണീ പത്തരമാറ്റ് തങ്കമാണ്; തങ്കം.
ആ ലെസ്ബിയന്‍ കവിയുടെ പേര് വായിച്ചു നാക്കുളുക്കി.

സെറീന said...

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ!
നിനക്കതിനു ശേഷിയുണ്ട്,
ഓരോ കവിതയിലും നിന്‍റെ വാക്കുകള്‍ക്കു
കനം വെയ്ക്കുന്നു, നിറയെ സന്തോഷം.

asmo puthenchira said...

soiryam keduthunna vakkukalkondu
kavitha soiryam keduthunnu.

വീകെ said...

(:

siva // ശിവ said...

ചില കവിതകള്‍ വായിച്ചു കഴിയുമ്പോള്‍ ഈ അവസ്ഥയാകാറുണ്ട്. വളരെ ശക്തവും പ്രസക്തവുമായ ഈ വിഷയം കവിത എന്ന മാധ്യമത്തിനുള്ളില്‍ നിന്നും പറയാമെന്ന് മനസ്സിലാക്കിത്തന്ന കവിത !

പാമരന്‍ said...

great.

pandavas... said...

ആണികോറി വരച്ചാലും
പച്ചയെഴുതിയാലും
ബാധിയ്ക്കരുതെന്നും ബാധയാകരുതെന്നും
ഒതുക്കി വയ്ക്കപ്പെട്ടവര്‍


നമ്മളെപ്പോലെ..

രാജേഷ്‌ ചിത്തിര said...

ഒരു നെടുവീര്‍പ്പ്
ഒരു മിഴി ചിമ്മല്‍ പോരെ
പറയാതെ പറയാന്‍ .....
എല്ലാ വാക്കുകള്‍ക്കും മേലേ
കണ്ടിട്ടും കാണാതെയും ,മിണ്ടിയിട്ടും മിണ്ടാതെയും
അറിഞ്ഞിട്ടും അറിയാതെയും ...
അങ്ങനെ ....................

ഗൗരി നന്ദന said...

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ
തടവുചാടിയ്ക്കണം
ചങ്കുപഴുത്ത്‌ മരിയ്ക്കുമ്പോളും
കുറ്റബോധമില്ലാതിരിയ്ക്കാന്‍. ....

അതിനും വേണം ധൈര്യവും ഭാഗ്യവും...

മിര്‍സ said...

nannayittundu....
parayatha vakku kettikidannu ..pinne cancer ayi maraam.
chandhniye nokkuu..ethu iruttineyum keeri murichalle athu nilavu konduvarunnathu..
shakira yude shewolf,beyonce nte silence kelkkuka..