മുഖത്ത് വിഴുപ്പൊഴുക്കും നഗരത്തെ
മലയെന്നും പുഴയെന്നും കടലെന്നും
പാടിപ്പാടി നാടുകാണിയ്ക്കുമ്പോള്‍,
യന്ത്രോച്ഛാരണം കേട്ടുകേട്ട്
കണ്ട നാടൊക്കെ
വണ്ടി കയറാന്‍ കൂടും
മടി പിടിച്ച തിരക്കാണെന്നും,
മൊട പിടിച്ച മനസ്സുകളാണെന്നും,
പതിഞ്ഞുപോയ വിശ്വാസത്തിന് മരത്തടികള്‍
നെടുനീളന്‍ ഇരുമ്പുവഴിയെപ്പോലും
അളവുമകലവും അനുസരിപ്പിയ്ക്കുകയാണെന്നും
നീട്ടി നീട്ടി കൂകിയാലും...
എല്ലാം പതിവുപറച്ചിലുകള്‍ എന്നല്ലേ ചിരി?
വിരലറ്റത്തിന്‍ കൊഴുപ്പിറങ്ങിയ
ചായ് കോഫി വിളികളില്‍,
ഞാനെന്നും നീയെന്നുമല്ലാതെ
നമ്മള് ഇല്ലാതാകുന്ന
അഴുകിയ ഇടത്താവളങ്ങളില്‍ നിന്ന് കിതയ്ക്കാം
മാറി മാറി വീശും കൊടിനിറത്തിനൊപ്പം
വേച്ച് വേച്ച് ഓടിക്കൊണ്ടിരിയ്ക്കാം.
ഓടിക്കൊണ്ടേയിരിയ്ക്കാം..
13 comments:
തീയോട്ടം
ഇടത്താവളങ്ങളിലെ
കിതപ്പുകള്ക്കിടയില്ക്കൂടി
ഞാന്‍ ഞാനായിതന്നെ ആരെയോ ഉറ്റുനോക്കികൊണ്ടേയിരിക്കുന്നു..
....
“വിശ്വാസത്തിന് മരത്തടികള്‍!!!”
:)
ഓടിക്കൊണ്ടേയിരിക്കാം..
കൂകൂ കൂകൂ തീവണ്ടി!!!
മെട്രോയില്‍ കയറിക്കയറി,
ഇപ്പോള്‍ ആ ചായ്,ചായ് വിളി കേള്‍ക്കാന്‍ കൊതിയാവുന്നു....
നന്ദി, തീയോട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്...
അതെ... ഓടിക്കൊണ്ടേയിരിയ്ക്കാം
ഓടുന്നുണ്ടെങ്കിലും ഇടയ്ക്കിങ്ങനെ ഒന്നും മറന്നിട്ടില്ലെന്നോര്‍ക്കാനെങ്കിലും തിരിഞ്ഞു നോക്കുന്നുണ്ടല്ലോ..
മാറി മാറി വീശും കൊടിനിറത്തിനൊപ്പം
വേച്ച് വേച്ച് ഓടിക്കൊണ്ടിരിയ്ക്കാം
theekshnamaya varikal
തീയോട്ടം എന്ന വാക്ക്..
തീ പിടിച്ച ജീവിതത്തെ ഓര്‍മിപ്പിക്കുന്നു..
കൊടിയുടെ നിറം മാറുന്നില്ല ; ഓന്തിനെ പോലെ നിറം മാറുന്നത് മനുഷ്യന് . എങ്കിലും ഓടാം നമുക്കും ......
ആവര്‍ത്തനം വിരസമാക്കിയ ജീവിതം തന്നെയാണ് തീവണ്ടിയിലൂടെ കാണുന്നത്.
"നമ്മള് ഇല്ലാതാകുന്ന ..കിതയ്ക്കല്‍ .".മുരടിച്ചുപോയ ഇണസുഖത്തേയും , ചായ കോഫി വിളികള്‍.. മുരടിച്ചുപോയ പതിവു ഉപചാരങ്ങളെയും കാണിക്കുന്നു.ഇന്നലകളിലെ അനുഭവങ്ങളും വിശ്വാസങ്ങളും നമ്മുടെ ഇന്നിനേയും നാളെകളേയും എത്ര കണിശമായി നിയന്ത്രിക്കുന്നു എന്നത് "പതിഞ്ഞുപോയ വിശ്വാസത്തിന് മരത്തടികള്‍..നീട്ടി നീട്ടി കൂകിയാലും" എന്ന വരികളില്‍ വ്യക്തം." മടിപിടിച്ച തിരക്ക്..." എത്ര യാന്ത്രികമായി പോകുന്നു നമ്മുടെ ചലനങ്ങള്‍ എന്നു പറയുന്നു.
"മാറി മാറി വീശും കൊടിനിറത്തിനൊപ്പം"നമ്മുടെ നാടും അതിലെ ജീവിതവും വേച്ച് വേച്ച് ഓടിക്കൊണ്ടിരിയ്ക്കകയാണ്‍`.

കൊള്ളാം ..
athe theyyottam thanne
Post a Comment