Sunday, April 4, 2010

കാറ്റു പറയുന്നുണ്ട്‌

ഉല്‍സവക്കതിനകള്‍ക്കിടയില്‍ നിന്നും
ആനച്ചൂരും ചവിട്ടിയിറങ്ങുന്ന കാറ്റു പറയുന്നുണ്ട്‌..

ഓരോ രംഗവും രംഗമാറ്റവും
എത്ര ശ്രദ്ധയോടെയാണെന്ന്‌!
പാത്രസൃഷ്ടി, ഭാവപ്പകര്‍ച്ചകള്‍, അലങ്കാരങ്ങള്‍..

സമയസൂചികളിലൂടെ
താളത്തില്‍ തെന്നുന്ന മിടിപ്പുകള്‍,
അരങ്ങും കഴിഞ്ഞ്‌
കണ്ണും കാതും കടന്ന്‌
പരഹൃദയങ്ങളില്‍
പുതിയ കഥാനാമ്പുകള്‍
മുളപ്പിച്ചെടുക്കുന്നു;
അതിരിനപ്പുറം അരുതെന്ന്‌
അരിഞ്ഞു നിര്‍ത്തിയാലും
പ്രകാശത്തിലേയ്ക്ക്‌ പടര്‍ന്നുപോകുന്നു..

ഇഴയടുപ്പിച്ചു നെയ്ത കഥയില്‍,
സൈഡ്‌കര്‍ട്ടനു പിന്നില്‍നിന്നും
സഹായവചനങ്ങളെത്താത്ത നേരങ്ങളില്‍
നെയ്ത്തില്‍പ്പിശകു പോലെ
അപകടമരണങ്ങളുണ്ടാകുന്നു..

ഏതിലും,
അക്ഷരത്തെറ്റില്ലാത്തവ
ആരവങ്ങളിലുയിര്‍ക്കപ്പെടുന്നു

ചേര്‍ത്തടുക്കിയ ഇഷ്ടികകള്‍ക്കുള്ളില്‍
ഒതുങ്ങുന്നില്ല ജീവിതം;
വെട്ടിമൂടിയ കുഴിയില്‍ മരണവും..

16 comments:

ചന്ദ്രകാന്തം said...

കാറ്റും പറയുന്നുണ്ട്‌

Ranjith chemmad / ചെമ്മാടൻ said...

"ഇഴയടുപ്പിച്ചു നെയ്ത കഥയില്‍,
സൈഡ്‌കര്‍ട്ടനു പിന്നില്‍നിന്നും
സഹായവചനങ്ങളെത്താത്ത നേരങ്ങളില്‍
നെയ്ത്തില്‍പ്പിശകു പോലെ
അപകടമരണങ്ങളുണ്ടാകുന്നു.."

ചന്രകാന്തകവിതയുടെ സ്ഥായീഭാവത്തില്‍ നിന്ന് വിലങ്ങനെ
കുതറിമാറുന്നില്ലെങ്കിലും കുത്തനെയുള്ള ശിലയടുക്കുകളിലൂടെ
ശക്തമാകുന്നു, ഘടനയും സ്വരൂപവും...

Rasheed Chalil said...

പൂത്ത മുല്ലമരച്ചുവട്ടിലെ‍ കുത്തുന്ന മണം...

വിഷയത്തെകുറിച്ചല്ല... കവിതയെ കുറിച്ച് :)

കാട്ടിപ്പരുത്തി said...

അതിരിനപ്പുറം അരുതെന്ന്‌
അരിഞ്ഞു നിര്‍ത്തിയാലും

അതെ- അതു തന്നെ

hashe said...
This comment has been removed by the author.
തണല്‍ said...

കേള്‍ക്കുന്നുമുണ്ട്

തണല്‍ said...

കേള്‍ക്കുന്നുമുണ്ട്

jayanEvoor said...

"ചേര്‍ത്തടുക്കിയ ഇഷ്ടികകള്‍ക്കുള്ളില്‍
ഒതുങ്ങുന്നില്ല ജീവിതം;
വെട്ടിമൂടിയ കുഴിയില്‍ മരണവും.. "

നല്ല വരികൾ!

ആശംസകൾ!

M.R.Anilan -എം. ആര്‍.അനിലന്‍ said...

ചേര്‍ത്തടുക്കിയ ഇഷ്ടികകള്‍ക്കുള്ളില്‍
ഒതുങ്ങുന്നില്ല ജീവിതം;
വെട്ടിമൂടിയ കുഴിയില്‍ മരണവും..
-നന്നായിട്ടുണ്ട് കവിത

manalezhuthukal smith said...

അതിരിനപ്പുറം അരുതെന്ന്‌
അരിഞ്ഞു നിര്‍ത്തിയാലും
പ്രകാശത്തിലേയ്ക് പടര്‍ന്നുപോകുന്നു..

ജീവിതം തന്നെ അങ്ങിനെയല്ലെ
അരുതെന്ന വിലക്കിനപ്പുറത്തേക്കും,അത്‌
അതിരുകള്‍ കടന്നുപോകുന്നു,പലപ്പോഴും

Junaiths said...

ചേര്‍ത്തടുക്കിയ ഇഷ്ടികകള്‍ക്കുള്ളില്‍
ഒതുങ്ങുന്നില്ല ജീവിതം;
വെട്ടിമൂടിയ കുഴിയില്‍ മരണവും..

ശ്രീ said...

നല്ല കവിത

Unknown said...

നന്നായിരിക്കുന്നു ചേച്ചി

വികടശിരോമണി said...

ആനച്ചൂരു ചവിട്ടിയിറങ്ങുന്ന കാറ്റ് എന്ന ഇമേജ് ഒഴിച്ചാൽ,മറ്റൊന്നും എന്നെ സ്പർശിച്ചില്ല.ഈ വഴി ചന്ദ്രകാന്തത്തിൽ നിന്നു ഞാൻ ഇഷ്ടപ്പെടുന്നും ഇല്ല.(തികച്ചും വ്യക്തിപരം)

JayanEdakkat said...

AASHAMSAKAL

THANKS

ഭാനു കളരിക്കല്‍ said...

അതിരിനപ്പുറം അരുതെന്ന്‌
അരിഞ്ഞു നിര്‍ത്തിയാലും
പ്രകാശത്തിലേയ്ക്ക്‌ പടര്‍ന്നുപോകുന്നു...

jeevithaththe puththan bimbavalikaliluute vyaakhyanichchirikkunnu. maranamkonto mathilukonto othukkanavaththa jeevitham.
manoharam