Monday, April 12, 2010

കറ

കറുകറുത്ത ബോര്‍ഡിലെ
വെളുവെളുത്ത എഴുത്തില്‍
നിറഞ്ഞ വാക്ക്‌;
നിറം നോക്കാത്ത വായന
..........
കറുപ്പും വെളുപ്പും സിനിമാക്കാലം,
വെളുത്ത കുതിരമേലാണ്‌ നായകന്‍
വീഴ്ത്തിയ ചോര കറുപ്പ്‌
ഉള്ളില്‍ തെറിച്ചത്‌ ചോപ്പ്‌
..........
വെളുപ്പും കറുപ്പും കണ്ണില്‍
നിറം പിടിച്ച കാഴ്ചക്കാലം;
വീഴ്ത്തുന്നത്‌ ചുവപ്പ്‌
കാണുന്നതും ചുവപ്പ്‌
ഉള്ളിലെന്നും ഉണങ്ങാത്ത കറുപ്പ്‌
..........

21 comments:

ചന്ദ്രകാന്തം said...

കറപിടിച്ച്‌ കറപിടിച്ച്‌ കറുത്ത്‌..

JayanEdakkat said...

Nannaayirikkunnu

Thanks

രാജേഷ്‌ ചിത്തിര said...

ഒരു നിറമല്ലാത്ത കറുപ്പ്
മനസ്സില്‍ നിന്നു മായാതെ....
ചുവപ്പാകും സത്യം
ചുവന്നു ചുവന്നു....

കറ നല്ലതാണ്....:)

Kaithamullu said...

വീഴ്ത്തുന്നത്‌ ചുവപ്പ്‌
കാണുന്നതും ചുവപ്പ്‌..

-പക്ഷേ മന്നസ്സില്‍‍ കാവി, പച്ച, മഞ്ഞ നിറങ്ങളുടെ അട്ടഹാസങ്ങള്‍.... ചുവക്കാത്ത ബാല്യങ്ങളുടെ രോദനങ്ങള്‍! കറയില്‍ കുളിച്ച വരേണ്യവര്‍ഗ ജല്‍പ്പനങ്ങള്‍!

(കഴുകിയാല്‍ പോകാത്ത കറ നല്ലതല്ല രാജേഷ്!)

പകല്‍കിനാവന്‍ | daYdreaMer said...

ഉള്ളിലെന്നും ഉണങ്ങാത്ത ചോപ്പ്‌ !

ശ്രീ said...

മനസ്സിലെ കറൂപ്പ് പോകാതെ ഒരു രക്ഷയുമില്ല.

നല്ല കവിത, ചേച്ചീ

Rasheed Chalil said...

കണ്ണടച്ചാലും കാതടച്ചാലും കറ അകത്ത് എത്താന്‍‍ മാര്‍ഗ്ഗങ്ങള്‍ പലത് ഉള്ളപ്പോള്‍ കഴുകാന്‍ ഇച്ചിരി വെള്ളവുമായി കാത്തിരിക്കുന്നത് തന്നെ അഭികാമ്യം...

കരീം മാഷ്‌ said...

കറ വെറും കറയല്ല!
അതൊരു സാക്ഷ്യപ്പെടുത്തലാണ്.
ഒരാകുലതക്ക്,
അല്ലെങ്കിൽ ഒരാഹ്ലാദത്തിന്.

പാമരന്‍ said...

വെളുപ്പും കറുപ്പും കൂടി വെറുപ്പായോ?

Junaiths said...

കറുപ്പും വെളുപ്പും സിനിമാക്കാലം,
വെളുത്ത കുതിരമേലാണ്‌ നായകന്‍
വീഴ്ത്തിയ ചോര കറുപ്പ്‌
ഉള്ളില്‍ തെറിച്ചത്‌ ചോപ്പ്‌,,

അഭി said...

നല്ല കവിത, ചേച്ചീ

Rare Rose said...

ഉണങ്ങിപ്പിടിച്ചു പോയതിനെ തുടച്ചു മാ‍യ്ക്കാന്‍ മാത്രം വീര്യമേറിയതൊന്നു എന്നെങ്കിലും കിട്ടുമായിരിക്കും..

സന്തോഷ്‌ പല്ലശ്ശന said...

കാഴ്ച്ചകള്‍ വര്‍ണ്ണ ശബളമായപ്പോള്‍ നമ്മുക്ക്‌ കൈമോശം വന്നത്‌ മനസ്സിലെ കാരുണ്യമാണ്‌. ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ നിന്നും മള്‍ട്ടി കളറിലേക്ക്‌ മാറിയപ്പോള്‍ നമ്മുടെ ആസ്വാദനശേഷിയും മനസ്സിലെ കാരുണ്യവും കൈമാശം വരികയായിരുന്നു... ഒരുപാടെ ഇമേജറികള്‍ കൊണ്ട്‌ ഓരോ മനസ്സും കുത്തി നിറക്കപ്പെട്ടിരിക്കുകയാണ്‌ ഇന്ന്‌. ഇത്‌ ഇന്നത്തെ മനുഷ്യത്വ പരമായ അപചയത്തിന്‌ ഒരു കാരണമാണ്‌ എന്ന്‌ എനിക്കു തോന്നുന്നു. എന്തുകണ്ടാലും കുലുക്കമില്ലാത്തവരായി നമ്മള്‍ മാറിയിരിക്കുന്നു. നിരത്തിയിട്ട ശവങ്ങള്‍ കാണുമ്പോള്‍ ശവങ്ങളെണ്ണി നമ്മള്‍ പറയും ദുരന്തത്തിന്‌ ഇഫക്ട്‌ പോരാ ....

തണല്‍ said...

കാഴ്ചകള്‍
കറുക്കുന്നൂ..

മുസാഫിര്‍ said...

കാലത്തിനനുസരിച്ച് മാറി മനസ്സു കല്ലക്കാൻ പറ്റാത്തവരുടെ രോദനങ്ങൾ !

Unknown said...

കാഴ്ച, കറുപ്പ്, കറ, ചുവപ്പ്
ആകെ തലതിരിഞ്ഞു പോകുന്നു...

hashe said...

ഉള്ളിലെന്നും ഉണങ്ങാത്ത കറുപ്പ്‌...????????

Unknown said...

മനസ്സിലെ കറൂപ്പ് പോകാതെ ഒരു രക്ഷയുമില്ല.

നല്ല കവിത, ചേച്ചീ

http://www.robaiat.com/vb

ഒഴാക്കന്‍. said...

അയ്യോ കറ !

എന്‍.ബി.സുരേഷ് said...

നിറം മങ്ങിയ കാലത്തില്‍ മനസ്സുകളെല്ലാം മഴവില്ലുപോലെ നിറമുള്ളതായിരുന്നു.

നിറങ്ങളുടെ ഒരു കൊളാഷായ ഈ കാലത്ത്

എല്ലാ മനസ്സുകളും നിറം കെട്ടുപോയിരിക്കുന്നു.

അല്ലങ്കില്‍ ആനന്ദ് പറഞ്ഞ പോലെ നാം നമ്മുടെ മന്ദിരങ്ങളിലിരുന്നു നിറമുള്ള കണ്ണാടികളിലൂടെ ലോകത്തെ കാണുന്നു.

നന്നായി പറഞ്ഞു വച്ചു, സിനിമയുടെ കാലവ്യത്യാസത്തിലൂടെ കാലത്തിന്റെ വ്യത്യാസത്തെ.

ഭാനു കളരിക്കല്‍ said...

athe kazhchchakal mariyirikkunnu. vicharangalum. manoharamayirikkunnu ee kavitha.