അരിക്കാരിച്ചേട്ടത്തി പണ്ടുപറഞ്ഞപ്പോള്‍
ഇത്ര കരുതീല്ല
പരുവപ്പെടുത്തിയ വിതയൊന്നും വേണ്ട
തെറിച്ചു വീഴുന്ന മണി മതി
അത്ര വളക്കൂറുള്ള മണ്ണാണ്
വടക്കന്‍ മലകടക്കുന്ന
തുരപ്പന്മാരെ പേടിപ്പിയ്ക്കാന്‍
വേണ്ടിവന്നാല്‍
നാട്ടീന്നു പൊട്ടാസു കൊണ്ടുവരാലൊ
തൊപ്പിവച്ച തമ്പ്രാന്
വ്യവസ്ഥകളൊക്കെ സമ്മതിച്ചിട്ടുണ്ട്
കരാറൊന്നൊത്തു കിട്ടാന്‍
അപ്പനപ്പൂപ്പന്മാരെത്തൊട്ട്
പിറക്കാന്‍ പോണോരെക്കൂടി
ഉയര്‍ത്തിപ്പാടി;
ഈത്തറവാടിന്റെ തലതൊട്ടപ്പന്
പണ്ടുപറഞ്ഞ കഥകളാണ്
ഇന്നുമെന്റെ വഴികാട്ടിയെന്ന് വരെ
കാച്ചി വിട്ടു,
കച്ചോടം നടക്കണ്ടേ..!
ഇവിടത്തെ കുട്ട്യോള്
ഏഴാം കടലിനപ്പുറത്തേയ്ക്കു
പാലമിടുന്നതിനെപ്പറ്റി
ഗവേഷണോം ചെയ്തിരുന്നോട്ടെ,
ഞാനീ മണ്ണിന്റെ വേരില്‍ നിന്ന്
പൊന്നൂറ്റിയെടുക്കും
എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക്
ഇവിടെയൊരു കുളവും കുഴിയ്ക്കും
ഞാനാരാ മോന്!!!
28 comments:
ജയ്ഹിന്ദ്.
ആരാ മോള് എന്നും പറയാം.(പെണ്ണെഴുത്ത്)
ഇവിടത്തെ കുട്ട്യോള്ക്കത്ര ചങ്കൂറ്റമുണ്ടെങ്കില്‍ പോവാണ്ടിരുന്നൂടെ? പുള്ളാരുടെ തന്തപ്പടികള്ക്കവരെ പറഞ്ഞയക്കാതെ ഇവിടെ തന്നെ വല്ല തരോംണ്ടാക്കികൊടുത്തൂടെ?
“തെറിച്ചു വീഴുന്ന മണി മതി
അത്ര വളക്കൂറുള്ള മണ്ണാണ്!“
-എവിടെ നിന്നൊക്കേയോ തെറിച്ച് വരുന്ന അസുരവിത്തുകള്‍ ഈ മണ്ണില്‍ തഴച്ച് വളരുന്നത് അതിനാലാണല്ലോ!
“ഏഴാം കടലിനപ്പുറത്തേയ്ക്കു
പാലമിടുന്നതിനെപ്പറ്റി ....“
-അതിനാല്‍ തന്നെ വെളുക്കുമ്പോള്‍ കുളിയ്ക്കണം, വെളുത്ത മുണ്ടുടുക്കണം..
(ഹാ ഹാ!)
“എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക്
ഇവിടെയൊരു കുളവും കുഴിയ്ക്കും“
-വളര്‍ത്താന്‍ തന്നെയാണ് പരിപാടി, അല്ലേ? (വന്യമൃഗസംരക്ഷണനിയമമനുസരിച്ച് കൊല്ലാന്‍ പാടില്ലല്ലോ? ഒബാമ പറഞ്ഞതും അത് തന്നെ!)
“ജയ്ഹിന്ദ്“ എന്ന കമെന്റ് കണ്ടപ്പോള്‍ തോന്നിയ ചില ചിന്തകള്‍ മാത്രമാണിത് എന്ന് കൂടി അറിയുക!!
കവിതക്ക് ലാല്‍ സലാം!
ചന്ദ്രകാന്തത്തിന്റെ
പതിവു രീതിയില്‍ നിന്നുള്ള
മാറ്റം..
അപകര്‍ഷതാ ബോധമുള്ളവര്‍ സുഖിപ്പീരില്‍ വീഴും.സര്‍ക്കാര്‍ ഫണ്ടില്‍ യൂണിവേര്സിറ്റികളില് ഓരോ ജനതയെക്കുറിച്ചും പഠിക്കാന്‍ അമേരിക്കക്കാര്‍ കാശു ചിലവാക്കുന്നത് വെറുതെയല്ല.ഒബാമയെ എന്തിനു പരയുന്നു..?
വെളുക്കാനായി
കുളിക്കുകയും
“വെളുത്ത“ പോലും
ജീന്‍സും ടീഷര്‍ട്ടും
ഇഷ്ടപ്പെടുന്ന ഇക്കാലത്തു
എല്ലാരും പടിഞ്ഞാറോട്ടുള്ള
കാറ്റിനു തൂറ്റുകയാല്ലേ
കതിരും പതിരും.
കാലിക പ്രാധാന്യമുള്ള വിഷയം അതിന്റെ ഗാംഭീര്യത്തോടെ പറഞ്ഞു.
വെള്ള മുണ്ട് ഉടുത്തവനെ അപ്പാ എന്ന് വിളിക്കാം ... ജയ്ഹിന്ദ്.
Obamayude varavum Chandiniyude kavithayum morum puliyum pole nalla chercha. abhinadanagal.
ഞാനാരാ മോന്!!
കുളിക്കട്ടെ, മുണ്ടുടുക്കട്ടെ,
നമ്മളിതൊക്കെ എത്ര കണ്ടതാ,
ജയ് ഹിന്ദ്..
കൊള്ളാല്ലോ ചേച്ചീ..
കച്ചോടം നടക്കട്ടെ!
:)
ചന്ദ്രകാന്തശില്പ്പത്തില് പുതുമ തോന്നുന്നു....
അകം കാലികവും...
നന്നായിരിക്കുന്നു....
കച്ചോടം നടക്കട്ടെ!
വെറുതെ കിടക്കുന്ന തരിശല്ലാഭൂവിലേക്ക് ഒരു വിത്ത്
കച്ചോടം ഉഷാര്‍ ആക്കാന്‍ എന്തൊക്കെ പാട് പെടണം ...നല്ല വള ക്കൂര്‍ ഉള്ള മണ്ണ് ആയത് നന്നായി...
എങ്കിലും പടുമുളകള്‍ വരാതെ സൂക്ഷിക്കണേ...
ഇരുതല മൂര്‍ച്ചയുള്ള വാള്..........
അഭിനന്ദനങ്ങള്‍ ......വിജയ് കാര്യാടി
ഇരുതല മൂര്‍ച്ചയുള്ള വാള്..........
അഭിനന്ദനങ്ങള്‍ ......വിജയ് കാര്യാടി
ha ha! good one!
പറഞ്ഞു....ഓർമ്മപ്പെടുത്തൽ ....ജയ്ഹിന്ദ്.
അപ്പൊ കണ്ടോനെ അപ്പാന്ന് വിളിക്കണെ കാലാ...നോക്കീം കണ്ടും പറഞ്ഞെഴുതിയ കവിത. കാലീക പ്രസക്തിയുണ്ട്.
വ്യത്യസ്തമാർന്നത്!
:)
ഗവേഷണം നടത്താണ്ട് പച്ചരി വാങ്ങാൻ പറ്റാത്ത അവസ്ഥയാണേയ് ഇപ്പോൾ..:(
കച്ചോടത്തിനു ഒത്താശ ചെയ്തു കൊടുക്കാൻ ഒരുങ്ങിയിരിക്കുകയാണല്ലോ, വാഴ്ത്തിപ്പാടിയില്ലെങ്കിലും അതൊക്കെ നടക്കും, പിന്നെ അമേരിക്കയിലേക്ക് കയറ്റിയയക്കാനാണല്ലോ കുട്ടികളെ നാം സൃഷ്ടിക്കുന്നതു തന്നെ! നന്നായി കവിത.
വളരെ പൊളിറ്റിക്കല്‍ ആയ കവിത. ഗംഭീരമായി.
Good one
Cheers!!!
വളക്കൂറുള്ള മണ്ണിൽ തെറിച്ചു വീണ ഒരു മണിയാണു ഞാൻ
ഞാനാരാ മോൻ?
ജയ് ഹിന്ദ്
Post a Comment