Sunday, November 14, 2010

തേച്ചു മിനുക്കി തേഞ്ഞു മിനുങ്ങി..

ഇനിയുമൊരു തുന്നലിനിടമില്ലെന്ന്
പിഞ്ഞിയ തോല്
ആണിയടിയ്ക്കാനില്ലെന്ന് നെഞ്ച്
അഴുകിയ ജീവിതം കൂട്ടിനിര്ത്താനാവാത്ത
തുരുമ്പിച്ച കൊളുത്തുകളടക്കം പൊതിഞ്ഞുകെട്ടി
എത്രയോ തവണ
ഞാനെന്നെ ഉപേക്ഷിച്ചതാണ്

പഴങ്കഥയിലെ ചെരുപ്പിനെപ്പോലെ,
കുഴിച്ചുമൂടിയാലും
കടലിലൊഴുക്കിയാലും
വീണ്ടും വീണ്ടും തേടിവരുമെന്നറിയാതെ..

13 comments:

ശ്രീനാഥന്‍ said...

ഒരു ചെരുപ്പാകുന്നു ജീവിതം, തുന്നിക്കൂട്ടി പോളിഷു ചെയ്ത് അദന്നെ ഇട്ടോളൂ എന്റെ ചന്ദ്രകാന്തമേ, വേറെ ഒന്ന് ഈ ജന്മം തരാവില്ലല്ലോ, നന്നായി കവിത

ശ്രീ said...

നന്നായി ചേച്ചീ

ഐക്കരപ്പടിയന്‍ said...

ജീവിത വീക്ഷണം മാറ്റൂ..പിഞ്ഞിയ തോലും ആണിയടിച്ച ഹൃദയവും പഴയപോലെ ആവും..!
കവിത നന്നായി.

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഭസ്മം ചാർത്തിയും ചീകിയുമഴകായ് പലനാൾ പോറ്റിയ പുണ്യ ശിരസ്സേ...എന്നു നാട്ടുകാരാരേലും പാടുന്നതുവരെ ഈ ടയറിങ്ങനെ പഞ്ചറൊട്ടിച്ച് പഞ്ചറൊട്ടിച്ച് പോക്വന്നെ അല്ലാണ്ടെന്താ ചന്ദ്രകാന്തം (പിന്നെ അതിനും മാത്രമൊക്കെ പ്രായമായോ!)

yousufpa said...

നേരാം വണ്ണം ചിന്തിക്കൂ.എല്ലാം ശെരിയാകുംന്നേയ്.

രാജേഷ്‌ ചിത്തിര said...

റീ സൈക്കിള്‍ ചെയ്തങ്ങനെ...

Unknown said...

നല്ല വരികള്‍, ഇഷ്ടമായ്

ഭാനു കളരിക്കല്‍ said...

എന്തേ ഇങ്ങനെ ഒരു നിരാശ ???

Ranjith chemmad / ചെമ്മാടൻ said...

ഞാൻ.........!

sm sadique said...

ജീവിതം കവിതയിൽ നിറഞ്ഞിരിക്കുന്നു.
ഇത് തന്നെയാണ് ജീവിതം
ആശംസകളോടെ………..

SUJITH KAYYUR said...

nalla pole vazhangum kavitha. nallathaayi thonnukayum cheythu.aashamsakal.

സെറീന said...

ഉപേക്ഷിക്കുമ്പോള്‍ ഇങ്ങനെ, ഇങ്ങനെ തന്നെ
ഉപേക്ഷിക്കൂ,
നിനക്ക് ചെരുപ്പായും ഞങ്ങള്‍ക്ക് മുത്തായും
നിന്നെ മടക്കി തരുന്നു കടല്‍.

SASIKUMAR said...

Chandni,
A special feeling.