Sunday, March 10, 2013

പരീക്ഷണപ്പറക്കല്‍

അകത്തും പുറത്തും
കൊല്ലപ്പരീക്ഷയുടെ വെയിലാണ്‌
പുസ്തകത്തിന്‌ പനിയ്ക്കുന്നുണ്ട്‌

കൊമ്പന്‍മീശയും സിക്സ്‌പാക്കും വരച്ചതിന്‌
തല്ലുവാങ്ങിത്തന്ന മഹാത്മാവിന്റെ തല,
പ്രതിയും പ്രതിപ്രവര്‍ത്തകരും തലപൊളിയ്ക്കുന്ന
രാസത്വരകങ്ങളുടെ കൂട്ടുകുടുംബം
പലിശയും കൂട്ടുപലിശയും
ഗുണനചിഹ്നത്തില്‍ കോര്‍ത്ത മാറാപ്പ്‌
കൊണ്ടും കേട്ടും തഴമ്പിച്ച
ചെമ്പരത്തിയുടെ പരിച്ഛേദം

പാഠങ്ങളൊക്കെ തുള്ളിവിറയ്ക്കുന്നു;

പിച്ചും പേയും പറയുന്നുണ്ട്‌
ഭരണപരിഷ്കാരങ്ങള്‍

മൗലികാവകാശമെന്ന പേജില്‍ നിന്നും
സിലബസിലില്ലാത്ത സ്വപ്നപ്പച്ചയിലേയ്ക്ക്‌
"പുഞ്ചനെല്‍പ്പാടങ്ങള്‍ പുഞ്ചിരിക്കൊള്‍കവേ-
കൊഞ്ചുന്ന പൂഞ്ചിറക്‌" പറന്നുപറന്നുപോകുന്നു



8 comments:

ഭാനു കളരിക്കല്‍ said...

ഇഷ്ട്ടമായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍

അപ്പു ആദ്യാക്ഷരി said...

പരീക്ഷപ്പനി ശരിക്കും അനുഭവപ്പെടുന്നുണ്ട് വരികളിൽ. !

സൗഗന്ധികം said...

വളരെ ഇഷ്ടമായി ഈ കവിത.തുരുമ്പിച്ച സിലബസ്സുകൾ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ
ഒരോർമ്മപ്പെടുത്തൽ കൂടിയായിത്തോന്നി ഇതു വായിച്ചപ്പോൾ.

ശുഭാശംസകൾ.....

Manickethaar said...

ഇഷ്ടമായി....

മിര്‍സ said...

മൗലികാവകാശമെന്ന പേജില്‍ നിന്നും
സിലബസിലില്ലാത്ത സ്വപ്നപ്പച്ചയിലേയ്ക്ക്‌
"പുഞ്ചനെല്‍പ്പാടങ്ങള്‍ പുഞ്ചിരിക്കൊള്‍കവേ-
കൊഞ്ചുന്ന പൂഞ്ചിറക്‌" പറന്നുപറന്നുപോകുന്നു
.....nannayittundu

ajith said...

ഇത് കൊള്ളാമല്ലോ

അനില്‍കുമാര്‍ . സി. പി. said...

പാഠങ്ങളൊക്കെ തുള്ളിവിറയ്ക്കുന്നു!