Wednesday, May 29, 2013

പഴക്കശാല


പൊതിഞ്ഞും ചുരുണ്ടും
കൈകാലയഞ്ഞും
മിടിപ്പും ഇടര്‍ച്ചയുമൊതുങ്ങി
മരവിച്ച ജന്മങ്ങള്‍
ക്രമത്തിൽ  തട്ടുതട്ടായിരിയ്ക്കുന്നു

ജലതരംഗം വായിച്ചുതീര്‍ന്ന മീന്‍കിടാങ്ങള്‍
വെയില്‍ ചുവപ്പിച്ച തേന്‍പഴങ്ങള്‍
നാട്ടുപൂരത്തിന്റെ നെയ്യലുവത്തുണ്ടുകള്‍
ഉപ്പുണങ്ങിയ മാങ്ങാപ്പൂളുകള്‍
അമര്‍ന്നുപരന്ന പപ്പടങ്ങള്‍
സുഖമണം ഊറ്റിയെടുത്ത്‌
എറിഞ്ഞുകളയേണ്ട വേപ്പിലകള്‍,
രണ്ടോ മൂന്നോ പകല്‍ദൂരം കടന്ന്‌
രസം ചോര്‍ന്ന കറിക്കൂട്ടുകള്‍
ഇതിനെല്ലാം മീതെ
മനസ്സുറഞ്ഞ വെള്ളത്തുള്ളികള്‍

തിമര്‍ത്ത കാലത്തിന്‍ വേരറുത്ത്‌
ചിത കാത്തിരിയ്ക്കും മൃതരൂപികളേ...

അടുക്കളമൂലയിലെ
ശീതഭരണിയില്‍ നിന്നും
പല സമയങ്ങളില്‍
പലതായ്‌ നിങ്ങളെ
പുനരവതരിപ്പിയ്ക്കാന്‍
അടുപ്പൊരുങ്ങുന്നുണ്ട്‌

13 comments:

ശ്രീ said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഇപ്പോൾ നമുക്കുറപ്പല്ലെ നമ്മൾ മാത്രം മരിക്കില്ല എന്ന്

നമുക്ക് നാളെ തിന്നാനും മറ്റന്നാൾ തിന്നാനും അടുത്ത ആഴ്ച്ച തിന്നാനും വേണ്ടി ഇന്നെ കൊന്നു സൂക്ഷിക്കും

Kaithamullu said...

"തിമര്‍ത്ത കാലത്തിന്‍ വേരറുത്ത്‌
ചിത കാത്തിരിയ്ക്കും മൃതരൂപികളേ...."

- അര്‍ത്ഥവത്തായ വരികള്‍. അത് മാത്രം എടുക്കുന്നൂ ഞാന്‍!(ഇടക്കിടെ ആവശ്യം അവരും) :-)

AnuRaj.Ks said...

adupporongunnundu...enthino vendi

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ജീവിതത്തെ കാലവും വില്‍പ്പനക്ക്‌ വച്ചിരിക്കുന്ന പോലെയുള്ളൊരു കാഴ്ച്ച.ഭീകരം.
വരികള്‍ ആസ്വാദ്യം.

Rasheed Chalil said...

ആർക്കോ വേണ്ടി ദഹിക്കനുള്ള കാത്തിരുപ്പിന്റെ ഉള്ളുരുക്കം :)

ajith said...

ശീതഭരണിയില്‍ നിറഞ്ഞിരുപ്പുണ്ട്

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മിടിപ്പും ഇടര്‍ച്ചയുമൊതുങ്ങി
മരവിച്ച ജന്മങ്ങള്‍

- നല്ല വരികള്‍

സൗഗന്ധികം said...

അടുപ്പൊരുങ്ങുന്നുണ്ട്.ഓർമ്മപ്പെടുത്തിയാലും അഹംഭാവത്തിന് ഒരു കുറവും കാണില്ല.

നല്ല കവിത

ശുഭാശംസകൾ...

manalezhuthukal smith said...

ജലതരംഗം വായിച്ചുതീര്‍ന്ന മീന്‍കിടാങ്ങള്‍

കരീം മാഷ said...

ഒരു സസ്യഭോജിയുടെ ഉത്കണ്ഠകള്‍. !!

രാമചന്ദ്രന്‍ വെള്ളിനേഴി said...

അടുപ്പിന്റെ ചൂടിനാല്‍ മാത്രം പാകപെടുന്ന സ്വാദിഷ്ടമായ വിഭവം :)

നാന്നായിട്ടുണ്ട് വളരെ നാന്നായിട്ടുണ്ട് വരികള്‍

ഭാനു കളരിക്കല്‍ said...

:)