ചുമരില്‍ത്തൂങ്ങും കലണ്ടറില്‍,
വെളുത്ത മുഖം അവളോട് ചിരിച്ചു;
ഇന്ന് പൗര്‍ണ്ണമി.
അവളില്‍ സ്വപ്നങ്ങള്‍ വാരിനിറച്ച,
മുറിവില്‍ വെണ്ണയായ് അലിഞ്ഞമര്‍ന്ന
പ്രിയസഖി; പൗര്‍ണ്ണമി.
ഇറ്റുന്ന പാല്‍നിലാവ്
ആത്മാവിലേറ്റുവാങ്ങാന്‍,
അവള്‍ ജാലകത്തിരശീല നീക്കി,
മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിട്ടു.
രാവേറെച്ചെന്നിട്ടും
സാന്ദ്രമാം അന്ധകാരം
കഴുകിക്കളഞ്ഞൊരു പാലാഴി തീര്‍ക്കാന്‍
എന്തേ നറും നിലാവെത്തിയില്ല..??
ആകാശത്തെരുവില്‍
അപഥസഞ്ചാരികളായ കാര്‍മേഘങ്ങള്‍
വെള്ളിവാള്‍ വീശിത്തിമര്‍ക്കവേ,
അവളുടെ കണ്ണില്‍ ചോര പൊടിഞ്ഞു...
************
6 comments:
ആശയം നന്നായിട്ടുണ്ട്...
ചേച്ചീ...
കറുത്ത പൌര്‍ണ്ണമി നന്നായിട്ടുണ്ട്.
വൈകാതെ അവളുടെ മനസ്സിന്റെ വാതായനങ്ങളിലേയ്ക്ക് വെണ്ണിലാവ് ഒഴുകിയെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം...
:)
ഹലഹല,
എഴുതിത്തെളിയുമല്ലോ,
ഞാന്‍ കാത്തിരിയ്ക്കും.
ഷുബര്‍ !
ആശംസകള്‍ !
സജ്ജീവ്
പ്രതീക്ഷിക്കുമ്പൊഴൊന്നും
കടന്നുവരാത്തവരുണ്ട്...
നിനച്ചിരിക്കാതെ
പുതിയ ഭാവത്തില്‍
വിരുന്നെത്തുമ്പോള്‍
നമ്മില്‍ നിറയുന്നത്
ഒരു പക്ഷേ സന്തോഷമായിരിക്കില്ല...
മറിച്ച്
ആശങ്കകളായിരിക്കും...
കവിതയുടെ പ്രതലം
ഇഷ്ടമായി...
വരികളില്‍
നിറഞ്ഞുനില്‍ക്കുന്ന
കാവ്യഭംവി
ദ്രൗപതിയെ
ഒരുപാടാകര്‍ഷിച്ചു....
ഭാവുകങ്ങള്‍..
അഭിനന്ദനങ്ങള്‍...
മയൂര, നജീം, ശ്രീ, കാര്‍ട്ടൂണിസ്റ്റ്, ദ്രൗപതി..
ഈ വഴി വന്നതിനും, വായിച്ച് രണ്ടുവരി കുറിച്ചതിനും വളരെ നന്ദി..
ഇനിയും കാണാമെന്ന പ്രതീക്ഷയോടെ..
- ചന്ദ്രകാന്തം.
Post a Comment