Monday, November 12, 2007

നീര്‍ത്തടം

പായല്‍ത്തുണ്ടില്‍
തെന്നിപ്പായും പ്രാണികള്‍

കിളിമാസു കളിയ്ക്കും മീനുകള്‍
ജലസമാധി ശീലിയ്ക്കും തവളകള്‍

സൂര്യാംശുവേല്‍ക്കെ
വ്രീളാവതിയാകും ചെന്താമര.

കുളിരാര്‍ന്ന കേളീരംഗം.

കലങ്ങിയ കരിമഷിയും
കുത്തിയൊഴുകും മദജലവും
വന്നെത്തും ഇടത്താവളം...

ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...

18 comments:

വല്യമ്മായി said...

അര്‍ത്ഥവത്തായ വരികള്‍

G.MANU said...

ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...

ithu thanne alle jeevitham

സഹയാത്രികന്‍ said...

ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...

ഹൈ....ദെന്താദ്... കലക്കാണല്ലോ...
ഗൊള്ളാം
:)

സുല്‍ |Sul said...

ചന്ദ്രകാന്തമേ,
വരികള്‍ നന്നായിരിക്കുന്നു. ജീവിതത്തോട് (തോട് അല്ല) അടുത്തു നില്‍ക്കുന്ന വരികള്‍.

മനസ്സിലാവാതെ പോയത് : പായലുള്ള കുളത്തില്‍ ആകാശ നീലം ചേര്‍ക്കുന്നത് :)

-സുല്‍

Sherlock said...

വരികള് മനോഹരം....അവസാനത്തെ നാലുവരികള് അതിമനോഹരം..:)

അപ്പു ആദ്യാക്ഷരി said...

അവസാനത്തെ നാലുവരികളാണ് എനിക്കും ഇഷ്ടമായത്. സുല്ല് ചോദിച്ച ഡൌട്ട് ഇല്ലാതില്ല.

Murali K Menon said...

കൊള്ളാം.
സുല്‍, അപ്പൂ - പായല്‍ അവിടവിടെയായി കുറേശ്ശെ പൊന്തിയിട്ടേ ഉള്ളു. കുറച്ച് നാള്‍ പിടിക്കും ജലാശയം മുഴുവന്‍ നിറയാന്‍..ട്ടാ‍.. അപ്പോള്‍ “നീലജലാശയത്തില്‍ പ്രാണികള്‍ തെന്നിക്കളിക്കുമാം പൂങ്കുളത്തില്‍” എന്നൊക്കെ പാടാം.. ട്ടാ..

മഴത്തുള്ളി said...

നീര്‍ത്തടം കൊള്ളാം :)

താരാപഥം said...

നീര്‍ത്തടം മനസ്സിന്റെയാകുമ്പോള്‍ സുഹൃത്തുക്കള്‍ കാണുന്നതൊന്നുമല്ല ജീവിതം.
(കുളിരാര്‍ന്ന കേളീരംഗം മാത്രമെ പിള്ളേരുടെ മനസ്സിലുള്ളു.)

lost world said...

കവിത കവിതയായിട്ടുണ്ട്

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ഏ.ആര്‍. നജീം said...

നല്ലോരു കവിത കൂടി , ചന്ത്രകാന്ത തൂലികയില്‍ നിന്നും

ശ്രീ said...

“ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...”

ചേച്ചി... ഈ വരികള്‍‌ വളരെ ഇഷ്ടപ്പെട്ടു.

:)

ചീര I Cheera said...

ജലാശയം.
ഇഷ്ടമായി വരികള്‍..

ഹരിശ്രീ said...

ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...


നല്ല വരികള്‍...

ഗീത said...

ഒരു ജലാശയത്തിന്റെ ശരിയായ വര്‍ണന!
അവസാനത്തെ സ്റ്റാന്‍സ നന്നേ ഇഷ്ട്ടപ്പെട്ടു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

‍ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...

നല്ല വരികള്‍

ചന്ദ്രകാന്തം said...

ഈ വഴി വന്നവര്‍ക്കെല്ലാം നന്ദി.
സ്നേഹപൂര്‍‌വ്വം...