Thursday, October 25, 2007

നിമിഷാര്‍ദ്ധം

മണ്ണിന്റെ ഗര്‍ഭത്തില്‍ നിന്നും
ഇഴയുന്ന സഹജരെ വിട്ട്‌
പുതു സന്നാഹങ്ങളോടെ
പൊങ്ങിപ്പറന്നവന്‍.


ഗര്‍വ്വം മിനുക്കിയ ചിറകുകള്‍
തിളങ്ങുന്ന തൃക്കണ്ണില്‍
‍എരിഞ്ഞടങ്ങിയാല്‍...

ഇഴയുന്ന കാലുകളില്‍ തൂങ്ങി,
മണ്‍ഗുഹയിലേയ്ക്ക്‌ വീണ്ടും..

21 comments:

ചന്ദ്രകാന്തം said...

ഒരു നുറുങ്ങു കവിത

susmEram said...

എന്നാലും ചന്ദ്രേ
ഈ കൊലച്ചതി വേണ്ടാരുന്നു. മനുഷ്യനു മനസ്സിലാകുന്ന വിധത്തില്‍ എഴുതിക്കൂ‍ടെ.

ഇതിന്റെ അവസാന വരി കുട്ടിക്കാലത്തെ കടംകഥകളെപോലെ ‘എന്തൂട്ട് ?’ എന്നായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ :)
-സുല്‍

സഹയാത്രികന്‍ said...

ചേച്ച്യേ... അസ്സലായിട്ടാ...

ഇതിലെ ഇയാം‌പാറ്റകളെ കണക്കേ ചില മനുഷ്യജന്മങ്ങളേയും കാണാം...

:)

ശ്രീ said...

ചേച്ചീ...
നല്ല നുറുങ്ങു ചിന്ത. ഈ ഈയാം പാറ്റകളെപ്പോലെ ചില ജീവിതങ്ങളും ഉണ്ടാകും അല്ലേ ഈ ഭൂമിയില്‍‌....

ദേ, സഹയാത്രികനും അതു തന്നെ പറഞ്ഞിരിക്കുന്നു, എനിക്കു വയ്യ!
:)

മുരളി മേനോന്‍ (Murali Menon) said...

അതോടെ ഗര്‍വ്വും, ജീവനും ഒക്കെ ഒടുങ്ങി. ആവര്‍ത്തിക്കാന്‍ അവന്‍ മണ്‍ഗുഹയിലേക്ക് മടങ്ങില്ല, പക്ഷെ പിന്‍‌തലമുറകള്‍ അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അതും പ്രകൃതി നിയമമാവാം.
നല്ല ചിന്ത

മുരളി മേനോന്‍ (Murali Menon) said...

അതോടെ ഗര്‍വ്വും, ജീവനും ഒക്കെ ഒടുങ്ങി. ആവര്‍ത്തിക്കാന്‍ അവന്‍ മണ്‍ഗുഹയിലേക്ക് മടങ്ങില്ല, പക്ഷെ പിന്‍‌തലമുറകള്‍ അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അതും പ്രകൃതി നിയമമാവാം.
നല്ല ചിന്ത

ചന്ദ്രകാന്തം said...

മുരളി ജീ,
ശരിയാണ്‌.
മണ്‍ഗുഹയിലേയ്ക്ക്‌ മടങ്ങുന്നത്‌ വെറും ഭൗതിക ദേഹം മാത്രം. കൃമികീടങ്ങള്‍ക്ക്‌ ആഹാരമാകാം, മണ്ണിന്‌ വളമാകാം.. അല്ലാതെ, അവന്‌ ആവര്‍ത്തനം സാധ്യമല്ല തന്നെ.

താരാപഥം said...

സൃഷ്ടികളുടെ ജീവിതചക്രം, ഒന്ന് വേറൊന്നിന്‌ ഭക്ഷണമാവുകയാണ്‌ പതിവ്‌. ഇവിടെ ഇയ്യാമ്പാറ്റകള്‍ സ്വന്തം അച്ചുതണ്ടില്‍ തന്നെ തിരിഞ്ഞ്‌ ജീവിതം അവസാനിക്കുന്നതായി തോന്നുന്നു. ഇയ്യാമ്പാറ്റയെപ്പോലെ വിശപ്പെന്ന ഭയം അറിയാതെ ജീവിതം അവസാനിക്കുകയാണെങ്കില്‍ എത്ര നന്നായിരുന്നു. പക്ഷെ മുരളീമേനോന്‍ പറഞ്ഞതാണ്‌ തത്വചിന്താപരമായി ശരി എന്നു തോന്നുന്നു. "ഭൗതിക ശരീരത്തിനൊരു ആവര്‍ത്തനമില്ല, പുനര്‍ജന്മങ്ങളുണ്ടാകാം - ആത്മാവിന്റെ.

വാല്‍മീകി said...

നല്ല കവിത. ഇനിയും വികസിപ്പിക്കാന്‍ ഒരു സ്കോപ്‌ കാണുന്നു.

എന്റെ ഉപാസന said...

:)
കൊള്ളാം
ഉപാസന

നിഷ്ക്കളങ്കന്‍ said...

ന‌ന്നായി

ദ്രൗപദി said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

Manju said...

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

ഏ.ആര്‍. നജീം said...

വായിച്ചു..
:)

G.manu said...

really philosophical.....
really one mashe....
waiting for more

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

P.R said...

സത്യത്തില്‍ മുഴുവനായും മനസ്സിലായത്, കമന്റുകള്‍ കൂടി കണ്ടപ്പൊഴാണ്...! :)
എന്നാലും ചീല സംശയങ്ങള്‍ ബാക്കി കിടക്കുന്നു..

kilukkampetty said...

ഒരു ജീവിതം മുഴുവനും 9 വരികളില്‍ കൂടി കദ്ത്തി വിട്ടല്ലോ . മിടുക്കി...........

..::വഴിപോക്കന്‍[Vazhipokkan] said...

ആത്മാവുള്ള നുറുങ്ങ്..
കൊള്ളാം :)

ദ്രൗപദി said...

സുന്ദരം
ശാലീനം
ഈ ചെറിയ കവിതയില്‍ ഒരുപാട്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു...
അഭിനന്ദനങ്ങള്‍.....

ചന്ദ്രകാന്തം said...

ഈ വഴി വന്നവര്‍ക്കെല്ലാം........ നന്ദി.
സ്നേഹപൂര്‍‌വ്വം..