കുറവുകളുടെ നാനാര്‍ത്ഥങ്ങള്‍
ചൊല്ലിയുറയുന്ന ചിലമ്പും
കുടിപ്പകയുടെ വിത്തുകള്‍
വീശിയെറിയും വാള്‍ത്തലപ്പും,
ചുറ്റിലും നിഴലിളക്കുന്നുണ്ട്.
വാക്കില്ലാപ്പേച്ച് പിടയുമുടലില്‍,
തേറ്റയാഴ്ത്തും മൃഗം..
ഞെരിച്ചുടച്ച പൂമൊട്ടിന്
വായ്ക്കരിയിട്ട് സദ്യയുണ്ണും ഈച്ചകൂട്ടം..
മിഴിതെളിയ്കേണ്ട വെളിച്ചമെടുത്ത്
ശവ'ദാഹം' തീര്‍ത്ത തീക്കൊള്ളികള്‍...
നിത്യവും
സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണുതയുടെ വൃത്തം മറികടന്ന്
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നു....
ഗരുഡന് ഉണര്‍ന്നിരിയ്ക്കണം
ഉണര്‍ന്നുതന്നെയിരിയ്ക്കണം..
29 comments:
ഗരുഡന് ഉണര്‍ന്നിരിയ്ക്കണം
ഉണര്‍ന്നുതന്നെയിരിയ്ക്കണം
ഇന്ന് സാമൂഹത്തില്‍ നടക്കുന്ന അസഹിഷ്ണത തുറന്നുകാട്ടുന്ന കവിയത്രിയുടെ മനസ്സിന്റെ
ശക്തമായ പ്രതികരണമാണ് ഈ കവിത
“നിത്യവും
സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണുതയുടെ വൃത്തം മറികടന്ന്
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നു....“
കൊള്ളാം ചേച്ചീ... :)
നിത്യവും
സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണുതയുടെ വൃത്തം മറികടന്ന്
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നു....
താങ്കള്‍ക്ക് കവിതയെഴുതാനറിയാമെന്നറിയിക്കുന്ന വരികള്‍!!
ഞെരിച്ചുടച്ച പൂമൊട്ടിന്
വായ്ക്കരിയിട്ട് സദ്യയുണ്ണും ഈച്ചകൂട്ടം
തീക്ഷ്ണമായ മറ്റൊരു ചന്ദ്രകാന്തക്കവിത..
നിത്യവും
സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണുതയുടെ വൃത്തം മറികടന്ന്
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നു....
ഗരുഡന് ഉണര്‍ന്നിരിയ്ക്കണം
ഉണര്‍ന്നുതന്നെയിരിയ്ക്കണം...
ചേച്ചീ,
ഇത്തവണയുംശക്തമായ വരികളാണല്ലോ ...
ആശംസകള്‍
നല്ല കവിത
ഉണര്‍ന്നുതന്നെയിരിയ്ക്കണം..
"കുറവുകളുടെ നാനാര്‍ത്ഥങ്ങള്‍
ചൊല്ലിയുറയുന്ന ചിലമ്പും"
"ഞെരിച്ചുടച്ച പൂമൊട്ടിന്
വായ്ക്കരിയിട്ട് സദ്യയുണ്ണും ഈച്ചകൂട്ടം.."
"സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണുതയുടെ വൃത്തം "
ഉഗ്രനായി പ്രയോഗങ്ങള്‍..
ഉണര്‍ന്നിരിയ്ക്കണം
ഉണര്‍ന്നുതന്നെയിരിയ്ക്കണം..
ശക്തം, തീവ്രം ഈ വരികള്‍
ആദ്യമായി വരികയാണീ വഴി. ഉണര്‍ന്നു തന്നെയിരിക്കണം ഗരുഡനും, കവിതയും, കവിയും.
മിഴിതെളിയ്കേണ്ട വെളിച്ചമെടുത്ത്
ശവ'ദാഹം' തീര്‍ത്ത തീക്കൊള്ളികള്‍...
നല്ല കവിത
വ്യര്ത്ഥമായിപ്പോകാത്ത
ചില ചിലമ്പൊലികള്‍!
ദയയില്ലായ്മയുടെ ദന്തക്ഷതങ്ങള്‍!
ഇരുട്ട്...
സര്‍വത്ര ഇരുട്ട്...
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നതിന്റെ
ഭയസങ്കരമായ അസഹിഷ്ണുത!
...
ഗരുഡനും പേടിയായിത്തുടങ്ങുന്നു!!
വളരെ ലളിതമായ വാക്കുകള്‍ കൊണ്ട് അര്‍ത്ഥവത്തായ കവിത പിറവിയെടുക്കുന്നത് ചന്ദ്രകാന്തത്തിന്റെ പ്രത്യേകതയാണ്!
വായനാസുഖത്തിന് നന്ദി!!
മൃതിയോടടുത്താലും വിടില്ലയെന്നോതും
കാട്ടു മൃഗം തന്റെ ഭോജനം തേടുന്നു.
മൃതിയായിത്തീര്ന്നാലും ആഴ്ന്നിറങ്ങുന്നൊരാ
നാട്ടു മൃഗം തന്റെ ആസക്തി തീര്‍ക്കുന്നു.
ആര്‍ത്തിരമ്പിയടുക്കുന്ന ഈച്ചക്കൂട്ടം
കാര്‍ന്നു തിന്നോരിത്തിരി മാംസം
കാത്ത് നില്ക്കും പുഴുക്കളേ
ഹാ..കഷ്ടം.. നിന്റെ പേരോ സമൂഹം!
നല്ല ചിന്തകള്‍...
സസ്നേഹം,
ശിവ
മിഴിതെളിയ്കേണ്ട വെളിച്ചമെടുത്ത്
ശവ'ദാഹം' തീര്‍ത്ത തീക്കൊള്ളികള്‍...
very true
ശക്തമായ വരികള്‍...നല്ല കവിത :)
വാക്കില്ലാപ്പേച്ച് പിടയുമുടലില്‍,
തേറ്റയാഴ്ത്തും മൃഗം..
ഞെരിച്ചുടച്ച പൂമൊട്ടിന്
വായ്ക്കരിയിട്ട് സദ്യയുണ്ണും ഈച്ചകൂട്ടം..
മിഴിതെളിയ്കേണ്ട വെളിച്ചമെടുത്ത്
ശവ'ദാഹം' തീര്‍ത്ത തീക്കൊള്ളികള്‍...
ഇതിലെ മൃഗവും ഈച്ചക്കൂട്ടവും തീക്കൊള്ളിയും ചെയ്യുന്നത്, വിശപ്പടക്കലാണ്.. അതവയുടെ ധര്‍മ്മം... ഉണര്ന്നിരിയ്ക്കേണ്ടത് ഗരുഡന്റേയും..
(പക്ഷെ ന്താ ചെയ്യാ, ഗരുഡന് പഴേ പോലൊന്നും വയ്യ.. വയസ്സായില്ലെ...)
:)
ചന്ദ്രകാന്തം.
ഞെരിച്ചുടച്ച പൂമൊട്ടിന്
വായ്ക്കരിയിട്ട് സദ്യയുണ്ണും ഈച്ചകൂട്ടം
ശക്തമായ വരികള്‍.
(ചന്ദ്രയെ കണ്ടില്ല, ഞാന്‍ ഈ കവിതയില്‍.
-കണ്ടത് കാന്തത്തെ മാത്രം!)
ഇത്ര തീഷ്ണത, ഇത്ര വ്യഗ്രത, ഇത്ര രോഷം ആര്‍ക്ക് എന്തിന് ഒക്കെ എതിരെ?
- പേടിയാകുന്നു...
ഞാനെന്‍ മാളത്തിലേക്ക് ഒതുങ്ങട്ടെ!
ഗരുഡന്മാരുടെ ദൃഷ്ടികള്‍ സ്ഫുല്ലിംഗങ്ങളായി ഇങ്ങോട്ട് പതിക്കുമോ?
അവരുടെ ചിറകടികള്‍ കൊടുങ്കാറ്റായി എന്നെയുണര്ത്തുമോ?
അവരുടെ ദംഷ്ട്രകള്‍ കുന്തമുനകളായി എന്നില്‍ പതിക്കുമോ?
-ഞാന്‍ പാവം ഒരു ഇര മാത്രമാണല്ലോ?
നിത്യവും
സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണുതയുടെ വൃത്തം മറികടന്ന്
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നു..
ചന്ദ്രയുടെ പ്രതിഭ തുറന്നുകാട്ടുന്ന ഒരു കവിത കൂടെ..ശക്തം തീവ്രം...ചന്ദ്രയുടെ കൈകളിലെത്തിയാല്‍ അക്ഷരങ്ങള്‍ക്ക് അസാമാന്യ വശ്യതയും,അര്‍ത്ഥതലങ്ങളും കൈവരുന്നു..
അഭിമാനം തോന്നുന്നു ഇങ്ങനൊരു കൂട്ടുകരിയെ കിട്ടിയതില്‍...(ഇത്തിരി അസൂയേംണ്ട് ട്ടോ..:(
വിധിയതാണെങ്കിൽ
തക്ഷകൻ പുഴുവായെങ്കിലുമെത്തുമെനിൽ
വിധിയെന്നു കരുതി...
പതിയെ അതിനെ ചിരിച്ചു സ്വീകരിക്കുകയല്ലാതെന്തു വഴി.
രോഷം ഗംഭീരം..”ഗരുഡന് ഉണര്‍ന്നിരിയ്ക്കണം
ഉണര്‍ന്നുതന്നെയിരിയ്ക്കണം“ഉണര്‍ന്നു തന്നെയാണ് ഇരിക്കുന്നത്, പക്ഷെ അറബ് രാജ്യത്തിന്റെ ഫാല്‍ക്കണ്‍ പക്ഷിയുടെ വീറും വീര്യവും കെടുത്താന്‍ വേണ്ടി അതിന്റെ കണ്ണുകള്‍ മൂടി കെട്ടിയിരിക്കുന്ന അതെ അവസ്ഥ തന്നെയാണ് ആ ഗരുഡനും... ആര്‍ക്ക് ആ കെട്ടുകളെ അഴിച്ചു വീടാന്‍ കഴിയും. നമ്മക്കും കാത്തിരിക്കാം ആ നല്ല നാളെക്കയ്
"ശവ'ദാഹം' തീര്‍ത്ത തീക്കൊള്ളികള്‍..."
കവിതകളില്‍ ചിലതിനെ മരുന്നു കവിതകളെന്നു വിളിക്കണം.നേരിട്ടു ചോരക്കുഴലുകളിലൂടെയാണതു സഞ്ചരിക്കുക,പിന്നെ ഉണരാതിരിക്കുന്നതെങ്ങനെ?.
ഞെരിച്ചുടച്ച പൂമൊട്ടിന്
വായ്ക്കരിയിട്ട് സദ്യയുണ്ണും ഈച്ചകൂട്ടം.........
സുന്ദരമായ കവിത
ചന്ദ്രേ..
തീഷ്ണമായ കവിത
ആശംസകള്‍...
ഓരോ വരികളിലും തേച്ചു മിനുക്കിയെടുത്ത തീക്ഷ്ണമാര്‍ന്ന ചിന്തകള്‍ തെളിഞ്ഞു കാണുന്നു....ഗരുഡന് ഉണര്‍ന്നു തന്നെയിരിക്കണം ..ശരിയാണു...ഇരുട്ടിന്റെ കാളിമയെ തോല്‍പ്പിക്കാന്‍ ,വിഷപ്പല്ലുകള്‍ തകര്‍ക്കാന്‍ ഗരുഡന് ഉണര്‍ന്നു തന്നെയിരുന്നേ പറ്റൂ....മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ ഇതു പോലെ ഇനിയും എഴുതാനാവട്ടെ ചന്ദ്രകാന്തം ചേച്ചീ..ആശംസകള്‍...
'ഞെരിച്ചുടച്ച പൂമൊട്ടിന്
വായ്ക്കരിയിട്ട് സദ്യയുണ്ണും ഈച്ചകൂട്ടം..'
..തുടര്‍ക്കാഴ്ചയായി മാറിയിരിക്കുന്നു !
നന്നായി ഈ ഉണര്‍ത്തുപാട്ട്.
nannaayirikkunnu...
ഉണര്‍ന്നു തന്നെയിരിയ്ക്കണം! ജാഗരൂകതതയോടെ.....നല്ല ചിത്രം!
Post a Comment