Saturday, October 4, 2008

കാണരുതെന്നു കരുതും..

പനയുടെ ഒറ്റക്കയ്യില്‍
വിളര്‍ത്ത ആകാശത്തെ
തുളയ്ക്കുന്ന യക്ഷിക്കൊട്ടാരം.

പതം പറയുന്ന എല്ലിലും പല്ലിലും
മണിയനീച്ചയുടെ ആരവം

ഉയര്‍ന്ന വേരുകള്‍ക്കിടയില്‍
മാറ്റിയുടുത്ത ചേല തൂക്കി
ഇഴഞ്ഞുപോകുന്ന ശീല്‍ക്കാരം

മുള്ളുകള്‍ പിണച്ച്‌
വാതിലടയ്ക്കുന്ന കടലാസുചെടി.

കാലടിയില്‍ നിന്നും
മാഞ്ഞുപോകുന്ന പിന്‍വഴി.

ചങ്കില്‍, ഉണങ്ങിയ കാറ്റിന്റെ
കൊലവിളി

പറിച്ചെടുക്കാനാവാത്ത കാലിനോട്‌
മുറുമുറുക്കുന്ന കരിയിലകള്‍.

പിരിഞ്ഞുമുറുകിയ ഒച്ച
ഇഴപൊട്ടി,
പുറത്തേയ്ക്ക്‌ തെറിച്ചപ്പോഴാവണം,
മുഖം നനച്ച്‌,
കണ്ണിലേയ്ക്ക്‌ വെളിച്ചം ഇറങ്ങിയത്‌.

47 comments:

ചന്ദ്രകാന്തം said...

ഇതുപോലുള്ള വഴികളിലൂടെ നടക്കാതിരിയ്ക്കണമെന്നും...

ഹന്‍ല്ലലത്ത് Hanllalath said...

വ്യത്യസ്തമായ ശൈലിയിലുള്ള കവിതകള്‍ .......!
ഇന്നാണ് ആദ്യമായി ഈ വഴി വരുന്നത്....
'എപ്പോഴെങ്കിലും ' എന്ന കവിത ഒരുപാടു ഇഷ്ടമായി....

പക്ഷെ ,
എനിക്ക് തോന്നുന്നു കവിതകളിലെല്ലാം അദൃശ്യമായ ഒരു ചരടുണ്ടെന്ന് ....
പരസ്പരം കോര്‍ക്കപ്പെട്ട ആ ചരട് മാറ്റാമോ...?
വ്യത്യസ്ഥമാക്കിയാല്‍ എന്ത് മനോഹരമായിരിക്കും...!

എല്ലാ കവിതകളും ആവര്‍ത്തനം പോലെ തോന്നുന്നു ചിലപ്പോള്‍ ....
വ്യത്യസ്ത വിഷയങ്ങളായിട്ടും ...അങ്ങനെ തോന്നുന്നത് വാക്കുകളുടെ തിരഞ്ഞെടുപ്പിലും വരിയുടെ ക്രമീകരനത്തിലും പരീക്ഷണങ്ങള്‍ നടത്താത്തത് കൊണ്ടാണ്

(ഇത് ആധികാരികമായി പറയുന്നതല്ല കേട്ടോ.. എനിക്ക് വായിച്ചു തോന്നീയതു പറഞ്ഞതാണ്...ക്ഷമിക്കുക....പോസിറ്റീവായി എടുക്കുമല്ലോ...?)


[".......ഉയര്‍ന്ന വേരുകള്‍ക്കിടയില്‍
മാറ്റിയുടുത്ത ചേല തൂക്കി
ഇഴഞ്ഞുപോകുന്ന ശീല്‍ക്കാരം......"


ഇവിടെ സീല്‍ക്കാരമാണോ ശെരി...
അതോ ശീല്‍ക്കാരമോ...?]

ആശംസകള്‍ നേരുന്നു....

ഗുപ്തന്‍ said...

നല്ല പോസ്റ്റ്

Kaithamullu said...

ഈശ്വരാ,
രാം ഗോപാല്‍ വര്‍മ്മയുടെ ലേറ്റസ്റ്റ് ഹൊറര്‍ മൂവി ഏതാനും വരികളില്‍ കൊറിയതോ?
കാന്തമേ, പേടിയാകുന്നു!

Ranjith chemmad / ചെമ്മാടൻ said...

ശക്തം എന്ന ഒറ്റവാക്കില്‍ ഒതുക്കാനോ,
പറിച്ചെടുക്കാനാവാത്ത മനസ്സിനോട്
മുറുമുറുക്കുന്ന വരികളെക്കുറിച്ച് പരത്തിപ്പറയാനോ,
കഴിയാത്ത ഒരവസ്ഥ......
"കിണര്‍ ഒരു ഒറ്റത്തടി വൃക്ഷം" എന്ന് പറഞ്ഞ
ജി. യുടെ ബിംബകല്പ്പനയെക്കാള്‍
ശക്തവും വ്യത്യസ്ഥവുമായിത്തോന്നുന്നു,
"പനയുടെ ഒറ്റക്കയ്യില്‍
വിളര്‍ത്ത ആകാശം"
ആശംസകള്‍....

ജിജ സുബ്രഹ്മണ്യൻ said...

പതം പറയുന്ന എല്ലിലും പല്ലിലും
മണിയനീച്ചയുടെ ആരവം

ഉയര്‍ന്ന വേരുകള്‍ക്കിടയില്‍
മാറ്റിയുടുത്ത ചേല തൂക്കി
ഇഴഞ്ഞുപോകുന്ന ശീല്‍ക്കാരം


ഈ വരികള്‍ ഇഷ്ടപ്പെട്ടു.

കുറുമാന്‍ said...

ചന്ദ്രകാന്തമെ.......എങ്ങിനെ ഇങ്ങനെ?

പതം പറയാന്‍ ഞാന്‍ ഒരെല്ലെല്ല ആയതിനാല്‍ മൌനം.

നന്നായി എന്ന് വീണ്ടും വീണ്ടും പറയുന്നില്ല.

മഴത്തുള്ളി said...

ചന്ദ്രകാന്തം,

സ്വപ്നം കാണുന്നത് നല്ലതാ. എന്നാല്‍ ഈയിടെ ദുസ്വപ്നങ്ങള്‍ കാണുന്നുണ്ടെന്ന് തോന്നുന്നു. ഹി ഹി.... :)

അല്ഫോന്‍സക്കുട്ടി said...

എന്താ പ്രശ്നം?

സഹയാത്രികന്‍ said...

എന്തേ പറ്റിയേ എന്റെ ചേച്ചിയ്ക്ക്... ആരാ പേടിപ്പിച്ചേ...!

പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാ പിള്ളേരുടെ കൂടെയിരുന്ന് കണ്ട പ്രേതങ്ങളൊക്കെ ഉള്ള സിനിമയും സീരിയല്‍സും കാണരുതെന്ന്...പറഞ്ഞാല്‍ കേള്‍ക്കില്ല... ന്താ ചെയ്യാ...!

:)

കവിത കൊള്ളാം :)

കാപ്പിലാന്‍ said...

കവിത കൊള്ളാം :)

മാണിക്യം said...

ഹെന്റമ്മച്ചിയേ
പേടിച്ചു പോയല്ലോ !
അല്ലങ്കില്‍ തന്നെ ആ പനയുടെ നില്പ് വശപിശകാ
...പറിച്ചെടുക്കാനാവാത്ത കാലിനോട്‌
മുറുമുറുക്കുന്ന കരിയിലകള്‍...
നന്നായി .. ആശംസകള്‍!!

Appu Adyakshari said...

നാലുദിവസം അവധി..
വീട്ടിലിരുന്നു..
എങ്ങും പോകാതെ ചിന്തിച്ചു ചിന്തിച്ചു
ഇത്രയും ഒപ്പിച്ചു.....


“ഉയര്‍ന്ന വേരുകള്‍ക്കിടയില്‍
മാറ്റിയുടുത്ത ചേല തൂക്കി
ഇഴഞ്ഞുപോകുന്ന ശീല്‍ക്കാരം“

ഹാവൂ അതുമനസ്സിലായി..... പാമ്പുകള്‍ മാറ്റിയുടുത്തചേല തൂക്കിയിടാറുണ്ടോ? നിലത്ത് വച്ചേച്ചു പോവുകയല്ലേ പതിവ്? അതോ ഫിറ്റായ
പാമ്പുകളുടെ കാര്യമാണോ കവയത്രി പറയുന്നത്!!

അവസാനത്തെ നാലുവരി അനുഭവമുള്ളതാണ്. സ്വപ്നംകണ്ട് കാറിക്കൂവുമ്പോള്‍ മുഖത്ത് വെള്ളം കൊണ്ടൊഴിച്ച് ഉണര്‍ത്തും. അപ്പോഴേക്ക് കണ്ണില്‍ വെളിച്ചം ഇറങ്ങും.

കുട്ടിക്കവിതകള്‍ ഒന്നുമില്ലേ ചന്ദ്രകാന്തം, കുട്ടികള്‍ക്ക് മനസ്സിലാവുന്നത്?

ശ്രീ said...

പനയും മറ്റും ഉണ്ടെങ്കിലും ആ ശീല്‍ക്കാരം ആണ് കൂടുതല്‍ പേടിപ്പിയ്ക്കുന്നത്.

കരീം മാഷ്‌ said...

എനിക്കു തീരെ പേടിയായില്ല!
പേടിയുള്ളവരൊക്കെ എനിക്കു ചുറ്റും നിന്നോളൂ!

ചന്ദ്രകാന്തം.
നന്നായിട്ടുണ്ട്.പടം പൊഴിച്ചാല്‍ പാമ്പ് ആ പരിസരം വിടുമെത്രേ!അതിനാല്‍ ഒട്ടും പേടിയില്ല.
(ആവോ R.കരിയ)

Sharu (Ansha Muneer) said...

ആദ്യംവായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല. പക്ഷെ പിന്നെ വായിച്ചപ്പോള്‍ മനസ്സിലായി, കവിത കൂടുതല്‍ ഹൃദ്യമായി.

Mahi said...

എത്ര കാണരുതെന്ന്‌ കരുതിയാലും കാണേണ്ടി വരും പനയുടെ ഒറ്റക്കയ്യില്‍ വിളര്‍ത്ത ആകാശത്തെ

G.MANU said...

Strong Lines

Unknown said...

"പിരിഞ്ഞുമുറുകിയ ഒച്ച
ഇഴപൊട്ടി,
പുറത്തേയ്ക്ക്‌ തെറിച്ചപ്പോഴാവണം,
മുഖം നനച്ച്‌,
കണ്ണിലേയ്ക്ക്‌ വെളിച്ചം ഇറങ്ങിയത്‌."

സ്വപ്നമായിരുന്നെന്നറിഞ്ഞപ്പോളുള്ള ആശ്വാസം ... വളരെ നന്നായി!!

Appu Adyakshari said...

പല അര്‍ത്ഥതലങ്ങളുള്ള ഈ കവിത ഒന്നുകൂടി വായിച്ചുനോക്കിയപ്പോഴല്ലേ കവയത്രി ഈ വരികളില്‍ നേരിട്ടു പറയാത്ത ഒരു കാര്യം തെളിഞ്ഞുതെളിഞ്ഞുവരുന്നത്.

മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍
അതുതാനല്ലയോ ഇത്
എന്നുവര്‍ണ്യത്തിലാശങ്ക
ഉല്പ്രേക്ഷാഖ്യാലംകൃതി ..

എന്നുപറഞ്ഞതുപോലെ ഉപരിപ്ലവമായ വായനയില്‍ ഇത് സ്വപ്നമായും, പനയായും, സര്‍പ്പമായും ഒക്കെ തോന്നാമെങ്കിലും, ഗഹനമായ വായനയില്‍ ഇതൊരു കുടിയനെപ്പറ്റിയുള്ള കവിതയാണ് എന്നു മനസ്സിലാക്കാവുന്നതാണ്. കുടിച്ചു ലക്കുകെട്ട് കിടക്കുന്നവരുടെ പര്യായമാണല്ലോ പാമ്പ് എന്ന വാക്ക്.

പതം പറയുന്ന എല്ലും പല്ലും എന്നാല്‍ തറയില്‍ കിളിര്‍ത്തുനില്‍ക്കുന്ന പുല്ല് എന്നര്‍ത്ഥം. തറയില്‍ കിടന്ന് ഇഴയുന്ന ഈ പാമ്പ് പുല്ലിലെ ഈച്ചകളുടെ ആരവം മാത്രമേ കേള്‍ക്കുന്നുള്ളൂ.

അഴിഞ്ഞുപോയ ചേല അടുത്തുനിന്ന ഒരു മരത്തില്‍ തൂക്കി തറയില്‍കൂടി ശീല്‍ ശീല്‍ എന്നു പറഞ്ഞുകൊണ്ട് പാമ്പ് ഇഴയുന്നു.

തറയില്‍ കിടക്കുന്ന കടലാസുകഷണങ്ങളെ ചെടികളാക്കുന്ന കാവ്യഭാവന എത്ര സുന്ദരം!

പാമ്പ് എഴുനേല്‍ക്കാന്‍ ശ്രമിക്കുന്നതാണ് അടുത്ത വരിയില്‍. അപ്പോഴതാ കാലടിയില്‍നിന്നും വഴിതന്നെ മാഞ്ഞുപോകുന്നു. അതെങ്ങനെ കാലുറച്ചിട്ടുവേണ്ടെ കാലടിവയ്ക്കാന്‍. അതുകൊണ്ടാണ് പറിച്ചെടുക്കാനാവാത്ത കാലിനോട് കരിയിലകള്‍ മുറുമുറുക്കുന്നത്.

അങ്ങനെ നുരയും പതയും ഒഴുക്കി പാമ്പവിടെ കിടക്കുമ്പോള്‍ ആരോ തലയില്‍ ഒരുകുടം വെള്ളം കമിഴ്ത്തി. കണ്ണിലേക്ക് വെളിച്ചം ഇറങ്ങുകയും ചെയ്തു...

ഇങ്ങനെ ഒരു മുഴുക്കുടിയന്റെ ജീവിതം പച്ചയായി വരച്ചു കാട്ടുന്ന ഈ കവിത എന്തുകൊണ്ടും സുന്ദരം തന്നെ.

മുസ്തഫ|musthapha said...

സ്വപ്നം കണ്ട് പേടിച്ചതിലും കൂടുതല് പേടിച്ചിരിക്കും അപ്പൂന്‍റെ ഈ കമന്‍റ് കണ്ടപ്പോ… ല്ലേ… ച. കാ. :)

ആഗ്നേയ said...

ചന്ദ്രക്കു കമന്റണോ
അതോ അപ്പൂന്?
കണ്‍ഫ്യൂഷനായല്ലോ....
അവസാന വരികള്‍ എഴുതിയതിനു ചന്ദ്രക്കും,അതു മനസ്സിലാക്കിത്തന്നതിന് അപ്പൂനും കമന്റ്യാലോ?
ഹൌ..എന്നാലും ആ കുടിയന്റെ ജീവിതം..ഞാന്‍ ഞെട്ടിയതിനു മുകളില്‍ ഞെട്ടിപ്പോയി..;-)

Appu Adyakshari said...

ആഗ്നേയ,

മന്നവേന്ദ്രാ, വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്‍ തല
എന്നു കവി പാടിയതുപോലെ തോന്നേണ്ട ആവശ്യം ഇല്ല.

ഈ കവിത ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, ആയ ഒരു കുടിയ്ന്മാരെയും പറ്റിയല്ല എന്നു പറഞ്ഞോട്ടെ. ബ്ലോഗര്‍മാരെ പറ്റിയും അല്ല. കുടിയന്മാരുടെ പൊതു സ്വഭാവങ്ങള്‍ മാത്രമാണ് കവയത്രി വര്‍ണ്ണിച്ചിരിക്കുന്നത്.

[ nardnahc hsemus ] said...

ഞാന്‍ ഒരേലസ്സ് കൊടുത്തു വിട്ടിട്ടുണ്ട്!

മുസ്തഫ|musthapha said...

പിരിഞ്ഞുമുറുകിയ ഒച്ച
ഇഴപൊട്ടി, പുറത്തേയ്ക്ക്‌ തെറിച്ചപ്പോഴാവണം,
എന്നു വച്ചാല്‍ എന്താണപ്പൂ, അതും കൂടെ വിശദമാക്കൂ :)

Appu Adyakshari said...

ഹാവൂ..അതൊരു സിമ്പിള്‍ ബിംബമല്ലേ അഗ്രജാ... ?

കുടിച്ചു പിരിതെറ്റിക്കിടക്കുന്നവര്‍ സാധാരണ ചില ശ്ലോകങ്ങളൊക്കെ ഉരുവിട്ടാണു കിടക്കുന്നത്. പക്ഷേ പാമ്പായതിനാല്‍ ഒച്ച ഇഴപൊട്ടി പിരിഞ്ഞുമുറുകിയാണു പുറത്തേക്ക് വരുന്നത്. ഉദാഹരണമായി,

“അഴിച്ചങ്ങു പൂസായി
കുഴിച്ചങ്ങു വാഴായി... “ എന്നും “എതവനാഴാ അത്, മനുസെന്മാരു കിടന്നുറങ്ങാനും സമ്മതിക്കുവേല്ലാ.. പോഴാ അവിഴുന്ന്” എന്നും മറ്റും ഉള്ള ശ്ലോകങ്ങള്‍. ഇതുകേട്ടു സഹികെട്ടാണ് ആരോ വെള്ളം തലയിലൊഴിച്ചതും... പിന്നെ “മുഖം നനച്ച്‌,
കണ്ണിലേയ്ക്ക്‌ വെളിച്ചം ഇറങ്ങിയതും.”

മനസ്സിലായല്ലോ അല്ലേ.

സുല്‍ |Sul said...

ഇതു ഞാനെവിടെയാ.
എനിക്കൊന്നും മനസ്സിലായില്ല.
-സുല്‍

ജെ പി വെട്ടിയാട്ടില്‍ said...

പനയേയും യക്ഷിയേയുമെല്ലാം കണ്ടിട്ടേറെ കാലമായി....
പക്ഷെ വായിക്കുമ്പോഴെക്കും തീര്‍ന്നല്ലോ കഥ...

ദിലീപ് വിശ്വനാഥ് said...

പിരിഞ്ഞുമുറുകിയ ഒച്ച
ഇഴപൊട്ടി,
പുറത്തേയ്ക്ക്‌ തെറിച്ചപ്പോഴാവണം,
മുഖം നനച്ച്‌,
കണ്ണിലേയ്ക്ക്‌ വെളിച്ചം ഇറങ്ങിയത്‌.

നല്ല വരികള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത

തണല്‍ said...

kadinamee chinthakal..
ennirunnaalum enthu patteeee..???

d said...

ഈ വഴിയൊക്കെ അലഞ്ഞു തിരിയല്‍ മതിയാക്കണമെന്ന് എന്നും കരുതും. എങ്കിലും..

സുന്ദരം!

മുസാഫിര്‍ said...

ഞാന്‍ ഇതു വായിച്ച് അടച്ച് വെച്ചതായിരുന്നു.ആരെങ്കിലും വിവരമുള്ളവര്‍ കമന്റട്ടെ എന്നു കരുതി.പിന്നെ വന്നു നോക്കിയപ്പോഴോ,ഹീലിയം നിറച്ച ബലൂണ്‍ കയ്യില്‍ നിന്നും വിട്ടു പോയപോലെ.എവിടെയൊക്കെയോ എത്തി നില്‍ക്കുന്നു.ഞാന്‍ അന്നു വായിച്ച സംഗതി തന്നെയല്ലെ എന്നറിയാ‍ന്‍ ഒന്നു കൂ‍ടി വായീച്ചു നോക്കി.എന്താന്നറിയില്ല.രതിനിര്‍വേദത്തില്‍ കൃഷ്ണചന്ദ്രനുമായുള്ള അവസാനത്തെ സമാഗമം(ആദ്യത്തേതും)കഴിഞ്ഞ് സര്‍പ്പക്കാവില്‍ നിന്നു മാഞ്ഞ പൊട്ടുമായി വേച്ച് വേച്ച് നടന്ന് പോകുന്ന ജയഭാരതിയേയാണ് ഓര്‍മ്മ വന്നത്.

Manoj | മനോജ്‌ said...

Very nice. :) I can't ever remember my nightmares to make into poems :)

Kaithamullu said...

കാലടിയില്‍ നിന്നും
മാഞ്ഞുപോകുന്ന പിന്‍വഴി.

ചങ്കില്‍, ഉണങ്ങിയ കാറ്റിന്റെ
കൊലവിളി

പറിച്ചെടുക്കാനാവാത്ത കാലിനോട്‌
മുറുമുറുക്കുന്ന കരിയിലകള്‍.
----
മുസാഫിറേ,
അത്രേം വായിച്ച് നിര്‍ത്തി, അല്ലേ? അതുകൊണ്ടാ ആ പഴേ “ജയഭാരതി നൊവാല്‍ജിയാ’ പിടികൂടിയേ!

Ajith Polakulath said...

ഒരു കൊള്ളിയാന്‍ പാഞ്ഞ പോലെ

കെങ്കേമം

ഗീത said...

കാണരുതെന്നു കരുതും പക്ഷേ കണ്ടുപോകും...

ഇതുപോലുള്ള വഴികളിലൂടെ നടക്കാതിരിയ്ക്കണമെന്നും...

പക്ഷേ അവിടെത്തന്നെ എത്തിപ്പെടും..

ചന്ദ്രേ സത്യം പറയൂ,ഒരു യക്ഷിക്കഥ വായിച്ച് അറിയാതെ ഉറങ്ങിപ്പോയപ്പോള്‍ കണ്ട ഒരു സ്വപ്നമല്ലേ ഇതു് ?

ഓ.ടൊ. ചന്ദ്രയുടെ ആ കമന്റ് കവിത (എന്തിനായ്...എന്ന പോസ്റ്റില്‍ ഇട്ടത്)വളരെ നന്നായിരുന്നു. സത്യമായിട്ടും അതു ഒരു ചങ്ങമ്പുഴക്കവിത പോലെ.

ഗീത said...

അപ്പുവിന്റെ ഭാഷ്യം കലക്കി.

ആവനാഴി said...

ഇതാ അപ്പുവിന്റെ സംശയത്ഥിനൊരു പരിഹാരം.

ഇവിടെ കവയത്രി പറയുന്നതു നോക്കൂ:

“ഉയര്‍ന്ന വേരുകള്‍ക്കിടയില്‍
മാറ്റിയുടുത്ത ചേല തൂക്കി
ഇഴഞ്ഞുപോകുന്ന ശീല്‍ക്കാരം”

പാമ്പിഴഞ്ഞു പോയതും ചേല മാറ്റിയതും വളരെ ഉയര്‍ന്നു നില്‍ക്കുന്ന വേരുകള്‍ക്കിടയിലാണു. അപ്പോള്‍ അതിന്റെ പടം ആ വേരുകളില്‍ തൂങ്ങിക്കിടക്കും.

പാമ്പ് ചേല തൂക്കിയിട്ടിട്ട് കടന്നു കളഞ്ഞതല്ലേ എന്നു സന്ദേഹിക്കുകയാണിവിടെ കവയത്രി!

“മുള്ളുകള്‍ പിണച്ച്‌
വാതിലടയ്ക്കുന്ന കടലാസുചെടി” ഉം,മനോഹരമായ കാല്പനികത.

ആവനാഴി said...

ഇതാ അപ്പുവിന്റെ സംശയത്ഥിനൊരു പരിഹാരം.

ഇവിടെ കവയത്രി പറയുന്നതു നോക്കൂ:

“ഉയര്‍ന്ന വേരുകള്‍ക്കിടയില്‍
മാറ്റിയുടുത്ത ചേല തൂക്കി
ഇഴഞ്ഞുപോകുന്ന ശീല്‍ക്കാരം”

പാമ്പിഴഞ്ഞു പോയതും ചേല മാറ്റിയതും വളരെ ഉയര്‍ന്നു നില്‍ക്കുന്ന വേരുകള്‍ക്കിടയിലാണു. അപ്പോള്‍ അതിന്റെ പടം ആ വേരുകളില്‍ തൂങ്ങിക്കിടക്കും.

പാമ്പ് ചേല തൂക്കിയിട്ടിട്ട് കടന്നു കളഞ്ഞതല്ലേ എന്നു സന്ദേഹിക്കുകയാണിവിടെ കവയത്രി!

“മുള്ളുകള്‍ പിണച്ച്‌
വാതിലടയ്ക്കുന്ന കടലാസുചെടി” ഉം,മനോഹരമായ കാല്പനികത.

Kaithamullu said...

ഉയര്‍ന്ന വേരുകള്‍ക്കിടയില്‍
മാറ്റിയുടുത്ത ചേല തൂക്കി

എന്നാ മാഷേ കവയത്രി പറയുന്നത്:

പാമ്പ് ചേല തൂക്കിയിട്ടിട്ട് കടന്നു കളഞ്ഞൂ,
എന്നല്ല!
(ശ്ശോ...എന്തൊക്കെ ശ്രദ്ധിക്കണം!)

ആവനാഴി said...

കൈതമാഷെ,

പാമ്പ് ചേല തൂക്കി എന്നത് വാസ്തവം.

ഇനി അടുത്ത വരിയില്‍ കവയത്രി എന്താണു പറയുന്നതെന്നു ശ്രദ്ധിക്കൂ.

“ഇഴഞ്ഞുപോകുന്ന ശീല്‍ക്കാരം ”എന്നാണു കവയത്രി പറഞ്ഞു വച്ചിരിക്കുന്നത്.

അപ്പോള്‍ ആ ശീല്‍ക്കാരം ഒരിടത്തു സ്ഥിരമായി സ്ഥിതി ചെയ്യുന്ന ഒന്നല്ല എന്നു വരുന്നു. ചലനാല്‍മകതയാണു നാമിവിടെ ദര്‍ശിക്കുന്നത്. അതിനെ ഡൈനാമികത എന്നോ‍, അസ്ഥിരം എന്നോ ഒക്കെ വിശേഷിപ്പിക്കാം.

അതുകൊണ്ട് പാമ്പ് തന്റെ ജീര്‍ണ്ണവസ്ത്രത്തെ ഊരി വേരില്‍ നിക്ഷേപിച്ചതിനുശേഷം കടന്നു കളഞ്ഞു എന്നു വ്യാഖ്യാനിക്കാവുന്നതാണു.

Unknown said...

ചേച്ചിയുടെ മനോഹരമായ കവിതകളിൽ വീണ്ടും ഒന്നു കൂടി വായിക്കാൻ സമയം കിട്ടാത്തതു കൊണ്ടാണ് വരാത്തത് ക്ഷമിക്കുക

Rare Rose said...

ചന്ദ്രേച്ചീ.,.ആദ്യം എങ്ങോട്ടാ ഇങ്ങനെ പേടിപ്പിച്ചു കൊണ്ടു പോണെ എന്നു കരുതി...കൂര്‍ത്ത ദംക്ഷ്ട്രകളും നഖങ്ങളും യക്ഷിക്കൊട്ടാരത്തില്‍ കാത്തിരിപ്പുണ്ടാവ്വോ എന്നു കരുതീട്ടോ...ഒന്നു രണ്ടാവര്‍ത്തി വായിച്ചപ്പോഴാണു ഒരു ദു:സ്വപ്നത്തില്‍ നിന്നുണര്‍ന്ന ആശ്വാസം എന്റെ മനസ്സിനും ഉണ്ടായതു.. :)

പാമരന്‍ said...

ഇതുപോലുള്ള വഴികളില്‍ വേണം ഇനിയും നടന്നു കാണിക്കാന്‍.

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

പ്രയാസി said...

വൈകി
എന്നാലും പേടിച്ചു..;)