കൂട്ടിക്കൊണ്ടുപോകണമത്രെ..!!!
പ്രിയനോടും കുഞ്ഞുങ്ങളോടും
ഒന്നു പറയാനിടയില്ലാതെ,
മടക്കം എന്ന്; എങ്ങനെ,യെന്നൊന്നുമറിയാതെ,
ഒരു നേരം എല്ലാമിട്ടെറിഞ്ഞ്
പോകുന്നതെങ്ങനെ..?
വെളിച്ചമുണരാത്ത പുലരിയിൽ
ഓഫീസിലേയ്ക്ക് ധൃതിവയ്ക്കുമ്പോഴാണ്
ഓടിക്കിതച്ചിട്ടും, തണുപ്പിറ്റുന്ന കൈ
തൊട്ടുവിളിച്ചത്.
വിറയലൊതുക്കും സങ്കടം കണ്ടാവാം
ഇനിയും കാത്തിരുന്നോളാമെന്ന്
പിന്തിരിഞ്ഞതും,
പൊട്ടിവീണ ചില്ലുകൾ
എന്നെ പോറാതെ ആശ്വസിപ്പിച്ചതും.
മൂകഭാഷ്യത്തിൻ സൗമ്യത നേരിൽക്കണ്ട്
തകർന്ന വാതിൽ തുറന്നിറങ്ങി ഞാൻ.
**************************
35 comments:
മുഖാമുഖം!
കഷ്ടം!
Hope you are ok now
http://rehnaliyu.blogspot.com/2007/10/blog-post_25.html
മൂകഭാഷ്യത്തിൻ സൗമ്യത നേരിൽക്കണ്ട്
തകർന്ന വാതിൽ തുറന്നിറങ്ങി ഞാൻ-അങ്ങനെ ആളേയും നേരില്‍ കണ്ടല്ലെ
അയ്യോ..
ചേച്ചീ വല്ലതും പറ്റിയൊ!???
ഒന്നും സംഭവിക്കാതിരിക്കട്ടെ!..:(
ഈയിടെയായിട്ടു എന്നെ പേടിപ്പിക്കല് ഇത്തിരി കൂടുതലാ....
രാവിലെ എണീറ്റാലേ നല്ല തണുത്ത വെള്ളത്തില്‍ കൂളിക്കൂ... അപ്പോള്‍ ഈ തട്ടലും മുട്ടലും പൊട്ടലും ഒന്നും ഉണ്ടാവില്ല.
എന്നാലും കേട്ടോ സംഭവം കലക്കി.നന്നായിരിക്കുന്നു മോളേ..
വിറപ്പിച്ചു വന്ന ആളിനേയും അല്ലെ കള്ളീ.....ഭയങ്കരീ...........
ഹോ..!
കളിയോ കാര്യമോ?
എല്ലാമിട്ടെറിഞ്ഞ്
പോകുന്നതെങ്ങനെ..?
enthaa kaaryam?
ഒരു കണ്ണാടി
മുഖാമുഖം എന്തൊക്കെ കാണണം
എത്ര വിറയ്ക്കണം
ഏതൊക്കെ വാതിൽ തുറന്നിറങ്ങിയോടണം
ഗംബീരം എന്നു പറയാന്‍ ഇതു കവിതയൊന്നുമല്ല കിലുക്കാംപെട്ടിച്ചേച്ചീ.
കഴിഞ്ഞയാഴ്ച നമ്മുടെ ചന്ദ്രകാന്തം ഓഫീസിലേക്ക് വരുന്നവഴി അവരുടെ കാറ് (മറ്റൊരാളാണ് ഡ്രൈവുചെയ്തിരുന്നത്) ഒരു ട്രെയിലറില്‍ ചെന്നിടിച്ച് ഗംഭീരമായി തകര്‍ന്നു. ചന്ദ്രകാന്തം ബാക് സീറ്റില്‍ ആയിരുന്നു ഇരുന്നത്, ഭാഗ്യത്താല്‍ പുറകിലാണ് ട്രെയിലര്‍ ഇടിച്ചതെങ്കിലും ചന്ദ്രകാന്തം ഇരുന്ന വശത്തായിരുന്നില്ല. ഈശ്വരന് കാത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.
ട്രൈലറോടിക്കാന് അപ്പുണ്ണിക്ക് ഇപ്പോഴും വശമില്ല, ഇല്ലെങ്കില്‍......
ഈ തണുത്ത കൈകളുടെ തലോടല്‍ ഒരിക്കല്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്, ഞാന്‍!
(ഇനി കുറെക്കാലത്തേക്ക് വരില്ലെന്ന് വാക്കു തന്നാ പിരിഞ്ഞത്!)
അയ്യോ....
എല്ലാം ഗംഭീരമായി മറ വലിച്ചു കെട്ടി വച്ചു പറഞ്ഞിട്ടുണ്ട്. ആര്‍ക്കും ഒന്നും മനസ്സിലാവരുതെന്ന് കരുതിക്കൂട്ടി. അപ്പുവില്ലായിരുന്നെങ്കില് നക്ഷത്രമെണ്ണാമായിരുന്നു.
ഓടോ : ഇതിനെയാണോ ‘വണ്ടിയിടിച്ചാംപാട്ട്” എന്നു വിളിക്കുന്നത്?
-സുല്‍
കേന്ദ്രത്തോട് ഞാന്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്, ഇനി ഒരു മുന്നറിയിപ്പുണ്ടാകുന്നതു വരെ ആ പരിസരത്ത് കൂടി പോകരുത് എന്ന്
അതുകോണ്ട് പേടികണ്ടാ ട്ടോ,,
ദീര്‍ഘായുഷ്മാന്‍ ഭവ:
ho.
O|O
ഇനി ഇപ്പോ എല്ലാം കഴിഞ്ഞ് കവിതയൊക്കെ എഴുതിയ നിലയ്ക്ക് ഒരു തമാശ പറയുന്നത് ക്രൂരത ആവില്ല അല്ലേ ?.
“ഭീഷ്മപിതാമഹന്റെ പോലെ സ്വഛന്ദ മൃത്യു വരം വല്ലതും കിട്ടിയിരുന്നോ ?“
മുന്നില്‍ കാണുന്ന കൂട്ടിയിടികളുടെ നീണ്ട പട്ടിക...
തലനാരിഴക്ക് രക്ഷപ്പെടുന്ന, ആയുസ്സിന്റെ നീക്കിയിരുപ്പ്...
കൂടെപ്പോന്നവരെ വാരിപ്പെറുക്കുന്നത് കണ്ട് പ്രജ്ഞയറ്റ് നിന്നത്,
ഈ നഗരമിങ്ങനെയാണ്..... ജീവിതവും....
എങ്കിലും നമ്മളിങ്ങനെ, പുലര്‍ച്ചെ ഒരുങ്ങിയിറങ്ങുന്നു...
അതിജീവനത്തിന്റെ പന്ത്രണ്ടുവരി ദേശീയ പാതയിലേക്ക്.....
പ്രാര്‍ത്ഥിക്കുന്നു...ഈ ചന്ദ്രകാന്ത രശ്മി
ഒരായിരം വര്‍ഷം നിലനിര്‍ത്തേണമേ എന്ന്...
വിറയലൊതുക്കും സങ്കടം ..
ചിറകറ്റുപോകുന്ന “മൂന്ന്” കുഞ്ഞിക്കിളികളെ ഓര്‍ത്തപ്പോള്‍ ല്ലേ?
എന്തായാലും ദൈവത്തിനു നന്ദി..ഒന്നും പറ്റിയില്ലല്ലൊ..
അനുഭവങ്ങള്‍ നല്ല കവിതയാകുന്നു
മരവിച്ചു നിന്ന നില്‍പ്പിലും
മരിക്കാതെ നില്ക്കുന്ന ഓര്‍മ്മ വരികള്‍
ദൈവത്തിനോട് നന്ദി!
സുഖമായിരിക്കുന്നെന്നു കരുതുന്നു.
സുഖമായിത്തന്നെയിരിക്കട്ടെ...എന്നും ,എപ്പോഴും!
ദൈവമേ ...!!
അവന് മുഖാമുഖം വന്ന് മടങ്ങുകയേ ഉള്ളു...
സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകളെ
അവഗണിച്ച്
കൂട്ടികൊണ്ടുപോകാന്
അശക്തനാണവന്‍...
ചന്ദ്രേ...
കവിത മനോഹരം...
ഇനിയൊരിക്കലും അവന് ഭീതിപ്പെടുത്താതിരിക്കട്ടെയെന്ന്
പ്രാര്‍ത്ഥിക്കുന്നു....
നന്മകള് നേരുന്നു..പ്രാര്‍ത്ഥനകള്‍....
മൂക ഭാഷയുടെ ആസുരലയനങ്ങളില് നിന്ന്
വീണ്ടെടുക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക് അല്ലേ....
നന്മ നേരുന്നു ചേച്ചീ, ദീര്‍ഘായുസ്സും....
സ്നേഹത്തിന്റെ ഇഴപാകിയ പ്രാര്‍ത്ഥനകളാണ് , പല ആപല്‍ഘട്ടങ്ങളിലും മനസ്സിനെ ധൈര്യപ്പെടുത്തുന്നത്. ദൈവസാന്നിദ്ധ്യം തെളിഞ്ഞു നില്ക്കുന്ന ആ പ്രാര്‍ത്ഥനകള്‍ക്കും ക്ഷേമാന്വേഷണങ്ങള്‍ക്കും.....നന്ദി.. നന്ദി.
പേടിക്കാതെന്നെ... നൂറ്റിപ്പത്തിലേ പോകൂ....
:)
സുഖമായിരിയ്ക്കുന്നില്ലേ?
ചന്ദ്രകാന്തത്തിന്റെ കവിതകളില്‍ നിന്ന് ഞങ്ങള്‍ ഇത്ര ബാലിശമായ
വിഷയങ്ങളല്ല പ്രതീക്ഷിക്കുന്നത്......
ബൂലോകത്തെ പ്രശസ്തയായ ഒരു കവിയിത്രി എന്ന നിലയില്‍ (ഉപമിക്കാന്‍ മറ്റൊരാളില്ല)
കൗടില്യന് എപ്പോഴുമെത്താറുള്ള ഒരു ബ്ലോഗാണിത്....
ഈയിടെയായി കവിതയുടെ തീവ്രത നഷ്ടപ്പെടുന്നില്ലേ എന്നൊരു സംശയം....
കരുതിയിരിക്കുക....കമന്റെറിഞ്ഞ് കവിത മുരടിപ്പിക്കുന്നു, ഈ സ്തുതി പാഠകര്‍....
കൌടില്യ ,
ഇതിനപ്പുറം ഏതു തീവ്രതയര്ന്ന സംഭവമാണ് വേണ്ടത് ? സ്വന്തം ജീവിതാനുഭവമല്ലേ ബൂലോകരുമായി പങ്ക് വെച്ചത് .വലിയോരപകടത്തില് നിന്നും രക്ഷപെട്ട വാര്‍ത്ത തീവ്രമായി തോന്നുന്നില്ലേ ? ഈശ്വരന് കാത്ത് ചേച്ചി ..നന്നായി ഈ കവിതയും .
കാപ്പിലാരേ......
അത്തരം ഒരനുഭവം പങ്കുവെക്കാന്‍...ഒരോര്‍മ്മക്കുറിപ്പ് മാത്രം മതി....
അല്ലെങ്കില്‍ ഒരു മെയില്‍, ഒരു ഫോണ്‍ കോള്‍......
സ്വയം കൃതാനര്ത്ഥകമായ ത്വരയില്‍...കവിതയുടെ...
ഘടനയില്‍ വിള്ളലേല്‍ക്കുന്നു....
കവിതയുടെ ഉരുക്കു കോട്ടയിലേക്ക് ആത്മാംശത്തിന്റെ പടയാളികളിരച്ചു കയറുന്നു...
പാലിന് വേണ്ടി കരയുന്ന കുഞ്ഞിന്റെ ദൈന്യമാവും ആ മുഖത്ത് ദര്‍ശിക്കാന്‍ കഴിയുക!!!!
അതല്ല ഞങ്ങള്‍ ചന്ത്രകാന്തകവിതയില് നിന്ന് പ്രതീക്ഷിക്കുന്നത്.......
ഓഫിനു ക്ഷമിക്കണേ ചേച്ചി .
കൌടില്യ,
വായനക്കാരുടെ ഇഷ്ടം അനുസരിച്ചാണോ കവിത എഴുതുന്നത് ? അതാണോ ബൂലോക നീതി .
മനസിന്റെ അന്തരാളങ്ങളില്‍ നിന്നും നിര്‍ഗമിക്കുന്ന അല്ലെങ്കില്‍ അനര്‍ഗളമായി ഉത്ഭവിച്ച് വായനക്കാരില്‍ എത്തുന്ന ഒരു നദിയല്ലേ അല്ലെങ്കില്‍ ഒരന്താരാഷ്ട്ര പ്രശനമല്ലേ കൌടില്യ കവിത എന്ന് പറയുന്നത്
എന്നെ അങ്ങ് കൊല്ല് .
തീവ്രം!!
നന്നായി ചന്ദ്രകാന്തം
അനുഭവം പങ്കു വച്ചത് ..
തണുത്ത കൈ കൊണ്ട് തോടാതെ
തൊടുമ്പോഴാണ് ജീവന്റെ സ്നേഹത്തിന്റെ ചൂട് -അതിന്റെ ഇഴയടുപ്പം, തീവ്രത മനസ്സറിയുന്നത്..
ദീര്‍ഘസുമംഗലീഭവഃ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ചന്ദ്രകാന്തം,
ഈ സംഭവം ഇന്നാണ് അറിയുന്നത്. എന്തായാലും വലിയ അപകടത്തില്‍ നിന്നും ഈശ്വരന് രക്ഷിച്ചല്ലോ.
ഈശ്വരന് ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇനിയും കവിതാസുമങ്ങള് ധാരാളം ഇതള്വിരിയട്ടെ.
Post a Comment