കൈനീട്ടിത്തൊടാന്‍ തോന്നും..
ഒന്നു തറപ്പിച്ചു നോക്കിയാല്‍
ആകാശക്കണ്ണാടിയില്‍
എന്റെ കറുത്തമുഖം കാട്ടിത്തരും.
ഇല നുള്ളിയെറിഞ്ഞാല്‍
ഇക്കിളിയെന്ന് മേനിയുലയ്ക്കും.
മഴത്തുള്ളിയില്‍ ഓളം വെട്ടുമ്പോഴല്ല;
ശ്വാസം തുളുമ്പാത്ത നില്പ്പിലാണ്
നിന്റെ ചന്തം.
ഞാനറിയാതെ കുതിയ്ക്കുന്നുണ്ട് മനസ്സ്.
നഖമുന തട്ടുമ്പോഴേയ്ക്കും
അനങ്ങിക്കളയരുത്.
കാല്‍വിരല്‍ തൊട്ട് മുടിത്തുമ്പു വരെ
നിന്നെ പുതയ്ക്കുവോളം
ഇതേ നില്‍പ്പ് നില്ക്കുമെങ്കില്..
മുങ്ങിയും പൊങ്ങിയും
ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്,
നിന്നില്‍ മയങ്ങണം.
ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ
ചുളിവീഴാത്ത വിരിപ്പാകണം നീ.
നാളെ, പല കൈകളെന്നെ ഉയര്‍ത്തുമ്പോള്‍,
ഒഴുകി മാറി,
നീ നിന്നിലേയ്ക്കു തന്നെ പെയ്യും.
ആ നിമിഷത്തില്‍,
നിശ്ചലത വലിച്ചു മാറ്റി,
എന്നില്‍ കുതിര്‍ന്നുപോയ
അവസാന തുള്ളിയ്ക്കായ്
നീ നിര്‍ത്താതെ കരയുമോ..
പകരമായ് തന്ന
എന്റെ ജീവനെപ്പോലുമോര്‍ക്കാതെ..
**************************
30 comments:
ഉറങ്ങിക്കോളൂ...
പാവം വെള്ളം! അത് അവിടെ കിടന്ന് ഉറങ്ങിക്കോട്ടെ, ചേച്ചീ... അതിലേയ്ക്കെടുത്തു ചാടി അതിനെ ശല്യപ്പെടുത്തണോ?
:)
content is very nice....
കാല്‍വിരല്‍ തൊട്ട് മുടിത്തുമ്പു വരെ
നിന്നെ പുതയ്ക്കുവോളം
ഇതേ നില്‍പ്പ് നില്ക്കുമെങ്കില്..
മുങ്ങിയും പൊങ്ങിയും
ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്,
നിന്നില്‍ മയങ്ങണം
നല്ല ചിന്തകൾ !
ഈ കവിതക്ക് വല്ലാത്തൊരു ഭഗി... അനുഭവിച്ചു എന്നൊക്കെ പറയുന്ന പോലെ....ആശംസകള്‍.
ഹൃദയത്തിന്റെ ജലസ്മൃതി.
വാക്കുകളുടെ ഇന്ദ്രജാലം..
ചുമ്മാ ഒന്നു മുങ്ങി നിവര്ന്നോട്ടെ എന്നു കരുതിയതാ... ഇത് വെള്ളം മൊത്തം കേടാക്കുന്ന പരിപാടി ആയല്ലൊ. :)
“ഇല നുള്ളിയെറിഞ്ഞാല്‍
ഇക്കിളിയെന്ന് മേനിയുലയ്ക്കും.“
പദങ്ങളുടെ പാരസ്പര്യം പറഞ്ഞറിയിക്കാനാവില്ല....
-സുല്‍
വായിച്ചപ്പോള്‍ ഇത് യാദൃശ്ചികമായി ഇത് ഓര്‍മ്മയില്‍ വന്നു.
Suicide's Note
The calm,
Cool face of the river
Asked me for a kiss.
- Langston Hughes
ഇതു പോലെ നമ്മെ പിടിച്ചു ഉലക്കുന്ന നിഗൂഡ്ഡമായതെന്തോ ഒന്ന് ഇതിലും ഉണ്ട്.
നന്നായിരിക്കുന്നു.
നിലാ പുഴയിലെ ചന്ദ്രനോ
നിളാ നദിയിലെ ചന്ദ്രനോ
കൂടുതൽ ഭംഗി എന്ന് തോന്നിപ്പിച്ചു.
മനോഹരം....
വാക്കുകളുടെ ഇന്ദ്രജാലം തന്നെ
ആ നിമിഷത്തില്‍,
നിശ്ചലത വലിച്ചു മാറ്റി,
എന്നില്‍ കുതിര്‍ന്നുപോയ
അവസാന തുള്ളിയ്ക്കായ്
നീ നിര്‍ത്താതെ കരയുമോ..
പകരമായ് തന്ന
എന്റെ ജീവനെപ്പോലുമോര്‍ക്കാതെ..
-നിന്നില്‍ കുതിര്‍ന്നുപോയ അവസാനതുള്ളി..കൊല്ല്..കൊല്ല്..കൊല്ല്..!
“നാളെ, പല കൈകളെന്നെ ഉയര്‍ത്തുമ്പോള്‍,
ഒഴുകി മാറി,
നീ നിന്നിലേയ്ക്കു തന്നെ പെയ്യും...“
ഈ വരികള്‍ ആരും ശ്രദ്ധിച്ചില്ലേ?
---
മുസാഫിര്‍,
‘വല്ലാത്ത‘ നിരീക്ഷണം!
---
നന്നായിരിക്കുന്നു എന്ന് പ്രത്യേകം പറയണോ?
പറയാതിരിക്കാന്‍ കഴിയുന്നില്ല.. വളരെ നല്ല വരികള്‍.. ഭാവന.. !
ജലം കൊണ്ട് ഒരു
പുതപ്പ്..
ശ്വാസം തുളുമ്പാതെ...
ചന്ദ്രേ...
മനോഹരം
ആശംസകള്‍
വെള്ളം ഉറങ്ങിക്കിടക്കുകയാകും... അതില്ത്തന്നെയുണ്ട ഒരു കവിത
ഒത്തിരി ഇഷ്ടായി
ഉറക്കം കെടുത്തുന്നല്ലോ ....
Wonderful lines!!
But.............
ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്,
നിന്നില്‍ മയങ്ങണം
:(
wow! what a picturization!
ഒരുപാടിഷ്ടമായി, വായിച്ചിട്ടും വായിച്ചിട്ടും മതിയാകാത്തതു പോലെ....
നാളെ, പല കൈകളെന്നെ ഉയര്‍ത്തുമ്പോള്‍,
ഒഴുകി മാറി,
നീ നിന്നിലേയ്ക്കു തന്നെ പെയ്യും.
വളരെ മനോഹരമായിരിക്കുന്നു
ഉറങ്ങുന്ന ജലം പോലെ സുന്ദരം... ഞാനീ കവിത ആ ജലത്തില്‍ തന്നെ ചില്ലിട്ട് സൂക്ഷിക്കും..
ചന്ദ്രെ കവിത ഇഷ്ടപ്പെട്ടു
"ഇല നുള്ളിയെറിഞ്ഞാല്‍
ഇക്കിളിയെന്ന് മേനിയുലയ്ക്കും.
മഴത്തുള്ളിയില്‍ ഓളം വെട്ടുമ്പോഴല്ല;
ശ്വാസം തുളുമ്പാത്ത നില്പ്പിലാണ്
നിന്റെ ചന്തം."
വളരെ, വളരെ, മനോഹരമായി...
ശരിക്കും എനിക്ക് ഏറെ ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്ന്. അഭിനന്ദനം.
“ശ്വാസം തുളുമ്പാത്ത നില്പ്പിലാണ് നിന്റെ ചന്തം.“
ഐ ഒബ്ജക്റ്റ് യുവര്‍ ഓണര്‍...
നഖമുന തട്ടുമ്പോഴേയ്ക്കും അനങ്ങിക്കളയരുത്.
നഖം വല്ലാണ്ട് വളര്‍ത്തരുത്...
കാല്‍വിരല്‍ തൊട്ട് മുടിത്തുമ്പു വരെ
നിന്നെ പുതയ്ക്കുവോളം
ഇതേ നില്‍പ്പ് നില്ക്കുമെങ്കില്..
നില്ക്കാന്ന് ങ്ങ്ഡ് ഒറപ്പിച്ചൂ ല്ലെ?
പിന്നേയ്, കവിതയില്‍ പറയുന്നതൊക്കെ നടക്കും.. ശീതകാലത്തില്‍ തണുത്തുറഞ്ഞ ഏതെങ്കിലും നദിയില്‍ പോയാല്‍ മതി ..
:)
ഉറങ്ങിക്കിടക്കുന്ന വെള്ളം..
ഇഷ്ടമായി ഇതിനെ, ഭയമാണെങ്കിലും!
കവിതകള്‍ വായിക്കാറുണ്ടെകിലും അതിനെപ്പറ്റി അഭിപ്രായം പറയാന്‍തക്ക ഒരു വ്യക്തിയൊന്നുമല്ല ഞാന്‍. പക്ഷേ ഒന്നറിയാം ഈ വരികളിലുള്ള ലാളിത്യം,
മനോഹരമായിരിക്കുന്നു ചേച്ചീ ........
ജലാലിംഗനത്താല് ഉന്മത്തയായിരിക്കും നീ
നിറഞ്ഞുറ്റുന്ന മിഴികളും അടക്കിപ്പിടിച്ച തേങ്ങലുകളും നീ അറിയില്ല
നീ നിന്റെ മേനിയാല്‍ പുളകം കൊള്ളിച്ച ജല കാമുകനാല്‍ വഞ്ചിക്കപ്പെടും
നീയറിയാത്ത കാമുകിമാര്‍ അവനുണ്ട്.
നീലിമയാര്‍ന്ന ആകാശത്താഴ്വരയില്‍ വലം വെച്ചു പറക്കുന്ന
ആയിരത്തൊന്നു കാമുകിമാര്‍...!
ഈ ബ്ലോഗിലെ കവിതകള്‍ തേടി വരുമ്പോള്‍ പ്രതീക്ഷിക്കാറില്ലായിരുന്നു ഇങ്ങനെ ഒന്ന്..!
എന്നെ നിശബ്ദനാക്കുന്നു മനോഹരമായ വരികള്‍...
നിശ്ചലമായ ജലപ്പരപ്പ് പോലെ ,
എന്റെ ചിന്തകളെ വരികള്‍ നിമിഷങ്ങളോളം ഓലങ്ങളില്ലാത്തതാക്കിക്കളഞ്ഞു
"നാളെ, പല കൈകളെന്നെ ഉയര്‍ത്തുമ്പോള്‍,
ഒഴുകി മാറി,
നീ നിന്നിലേയ്ക്കു തന്നെ പെയ്യും."
my favourite...nice one
ചന്ദ്രേ..
സോറി..
അന്നു വന്നു പറഞ്ഞെങ്കിലും പിന്നെ മറന്നു. ഇപ്പൊഴാ വന്നത്..ബ്ലോഗ് വായന ഇപ്പോള്‍ തീരെ കുറവ്.
മനം മഥിച്ചല്ലോ മോളേ..:)
ഭാവനയുടെ ചിറകിലേറി ഇനിയും പറക്കൂ.. ഉയരങ്ങളിലേക്ക്..
Post a Comment