ഒരു മഴക്കോള്
എത്ര തുള്ളിയായ് ഇലയിളക്കി,
ഇതള്‍ പൊഴിച്ചെന്ന്,
ഒരു ചുംബനമെത്ര അലകളുതിര്‍ത്തെന്ന്
കാറ്റിനോ പുഴയ്ക്കോ എണ്ണമുണ്ടാവില്ല
അകന്നുപോയ പാദങ്ങളും
കൂട്ടുപോയ പൂഴിത്തരികളും
വഴിക്കണ്ണുമായി കുന്നിമണികളും
കണക്കിലൊതുങ്ങാത്ത പൂജ്യങ്ങളെഴുതും
തിക്കിത്തിരക്കി കൂടുവിട്ട് പറക്കും
അപ്പൂപ്പന്‍താടിയായി മറവിയെടുക്കും
തിരിച്ചുനീന്താനൊരു കൈത്തോട്
കൈതപ്പൂചൂടി വരാറുണ്ട് സ്വപ്നത്തില്‍
എണ്ണമില്ലാത്ത ഉപ്പുതിരകള് മുറിച്ച്
തിരക്കിയെത്തുമ്പോഴേയ്ക്കും
പൂമണം വാര്‍ന്ന നിഴല്‍ച്ചിത്രവും
വെയിലെടുത്തിട്ടുണ്ടാവും.
******************
ജൂലായ് ലക്കം 'തുഷാര'ത്തില്‍ പ്രസിദ്ധീകരിച്ചത്.
13 comments:
മായാതെ മാഞ്ഞുപോകുന്നവ
"തിരിച്ചുനീന്താനൊരു കൈത്തോട്
കൈതപ്പൂചൂടി വരാറുണ്ട് സ്വപ്നത്തില്‍" wt a dream! keep it up!
എത്ര മായ്ചാലും മായാതെ..
ഞെട്ടിയുണരാതിരുന്നെങ്കിലെന്ന്.....
നല്ല വരികള്‍....
നല്ല കവിത എന്നു പറയേണ്ടതില്ലല്ലോ
കാലമിനിയുമുരുളും...
കാലനിനിയുംവരും!
:)
തിരക്കിയെത്തുമ്പോഴേയ്ക്കും
പൂമണം വാര്‍ന്ന നിഴല്‍ച്ചിത്രവും
വെയിലെടുത്തിട്ടുണ്ടാവും. :(
മനോഹരം ... തിരിച്ചുനീന്താനൊരു കൈത്തോട് കൈതപ്പൂ ചൂടി വരാറുണ്ട്..
വിഷാദ രാഗത്തിൽ ഒരു കവിത.നഷ്ടസൌഹ്റുദങ്ങളെ ഓർമ്മിപ്പിക്കുന്നു.
great ji great....
നല്ല കവിത.
ആശംസകള്‍....
തിരിച്ചൊരു നീന്തല്‍ .........വാടിപ്പോയ ഭാവങ്ങളും, ഗന്ധങ്ങളും അല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിക്കണോ?
ചന്ദ്രകാന്തത്തിന്റെ പ്രഭയേക്കുറിച്ചു വര്‍ണ്ണിക്കാന്‍ അല്ലാതേ വിലയിരുത്താന്‍ എനിക്കവില്ല...
മനോഹരം മഹത്തരം
Post a Comment