മലമുകളിലെ ഒതുക്കുകളിലേയ്ക്ക്
അനേകായിരം വെള്ളിയിഴയിട്ടു മുറുക്കിയ
വലിയൊരു തന്ത്രിവാദ്യം പോലെ,
കടല്‍
ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്
ഓരോ പുഴയും
ഉള്‍ച്ചുഴികളിലെ നിശ്ശബ്ദത
പ്രാണന്റെ ഈ അലയിളക്കത്തിലാണ്
പുറംവായുവിലേയ്ക്ക് കുതിപ്പേറ്റുന്നത്
മേല്‍പ്പരപ്പില്‍
വെയിലുണക്കങ്ങള്‍ക്കു മീതെ
പച്ചകുത്തിപ്പെയ്യും തുള്ളിയായി
ചിറകുഴിയും ജീവതരംഗങ്ങള്‍,
ഹൃദയത്തിലേയ്ക്ക് ഉണര്‍ന്നിരിയ്ക്കുന്ന
ചുവന്ന തന്ത്രികളില്‍
സിംഫണി തീര്‍ക്കുമ്പോള്‍,
ഒതുക്കിവച്ച പ്രണയം
ഇലയ്ക്കും തണ്ടിനും മുന്‍പേ
ഇതള്‍നീട്ടും ലില്ലിയാകും പോലെ.
***********************
'ഹരിതക'ത്തില്‍ പ്രസിദ്ധീകരിച്ചത്.
17 comments:
പൂക്കാലത്തിന്റെ പടവുകള്‍
താഴെ?
മുകളില്‍?
എവിടെ?
?
എനിയ്ക്കു തല കറങ്ങുന്നു...
:)
ഒതുക്കിവച്ച പ്രണയം
ഇലയ്ക്കും തണ്ടിനും മുന്‍പേ
ഇതള്‍നീട്ടും ലില്ലിയാകും പോലെ.
ചന്ദ്രേ...
ഇഷ്ടമായി.
കടലും
പുഴയും
അവയുടെ ആഴങ്ങളും
മനസ്സ് പോലെ...
"മലമുകളിലെ ഒതുക്കുകളിലേയ്ക്ക്
അനേകായിരം വെള്ളിയിഴയിട്ടു മുറുക്കിയ
വലിയൊരു തന്ത്രിവാദ്യം പോലെ,
കടല്‍"
ഹെന്‍റമ്മച്ചി! ഈ ഭാവനയ്ക്കുള്ള മരുന്ന് എവിടെ കിട്ടും?
kollaaam akkaa kollaam.
:-)
Upasana
Off : ChandrEEEEEEEE...
ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്
ഓരോ പുഴയും
ഈ ഭാവന എനിയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു.
“ഒതുക്കിവച്ച പ്രണയം
ഇലയ്ക്കും തണ്ടിനും മുന്‍പേ
ഇതള്‍നീട്ടും ലില്ലിയാകും പോലെ.“
ഭാവനയുടെ കെട്ട് പൊട്ടിയൊ?. ഇവിടെ വേലിയേറ്റമാണല്ലൊ ഭാവനേച്ചീടെ :).
-സുല്‍
അയ്യയ്യോാാ
ഇതെന്താ “ഫാവന”ക്കാരുടെ ഘോഷയാത്രയോ???
ചന്ദ്രേ..
സൂപ്പര്‍ :)
മനോഹരം...
ഒതുക്കിവച്ച പ്രണയം...
ഉള്‍ച്ചുഴികളിലെ നിശ്ശബ്ദത..!
:(
"ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്
ഓരോ പുഴയും"
oduvil oro puzhayum ezhuthiyathu onnuthanne aayirunno.....
No Malayalam font.....
so i could not follow.....
(thallalle.....)
ആ തന്ത്രിവാദ്യത്തിന്
ഒരുമ്മ..
പൂക്കാലത്തിന്റെ പടവുകളില്‍ നിറയുന്ന ഭാവനകള്‍ ഒത്തിരി ഇഷ്ടമായി!
ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്
ഓരോ പുഴയും
Post a Comment