Thursday, February 4, 2010

ആകാശക്കോട്ടയുടെ ഏറ്റവും താഴേപ്പടിയില്‍

ഞാനെന്നുമേറ്റുവാങ്ങുന്നത്
മനസ്സിന്‍ ആണിത്തുളകളിലൂടെ
നൂല്‍പ്പാകത്തില്‍
ഉരുകിവീണൊരു മേഘം

കണ്ണിന്‍ കരിക്കട്ടയില്‍
അലക്കി വെളുപ്പിച്ച നീര്‍ത്തുള്ളി
അടരാനൊരുങ്ങുമ്പോള്‍
ഒരു വെയിലിഴയാല്‍
വജ്രമണിയെന്നോ, ചില്ലുചീളെന്നോ
വായിയ്ക്കപ്പെടാം

തൊട്ടെടുക്കുന്ന നിന്റെ കൈവിരല്‍
മുറിയാതിരിയ്ക്കണേ എന്ന്‌
ശ്വാസച്ചൂട്‌ ആവര്‍ത്തിച്ച്‌
രാകി മിനുക്കാമെന്നല്ലാതെ,

നെഞ്ചമര്‍ന്ന്‌ വേരോടും
സാന്ത്വനപ്പച്ചയിലേയ്ക്ക്‌
തെളിനീരെന്ന ലാഘവത്തോടെ
എറ്റിത്തെറിപ്പിയ്ക്കുന്ന ജാലവിദ്യ
നിനക്കല്ലേ അറിയൂ..

17 comments:

ചന്ദ്രകാന്തം said...

ഏറ്റവും താഴേപ്പടിയില്‍ !!!!

Unknown said...

തൊട്ടെടുക്കുന്ന നിന്റെ കൈവിരല്‍
മുറിയാതിരിയ്ക്കണേ എന്ന്‌
ശ്വാസച്ചൂട്‌ ആവര്‍ത്തിച്ച്‌
രാകി രാകിയൊതുക്കാമെന്നല്ലാതെ,

http://tomsnovel.blogspot.com/

തണല്‍ said...

ഏറ്റവും താഴേപ്പടിയില്‍ നീയോ ഞാനോ???

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നിനക്കല്ലേ അറിയൂ?????

Ranjith chemmad / ചെമ്മാടൻ said...

ഏറ്റവും താഴേപ്പടിയില്‍...
ഞാനും...

മുസാഫിര്‍ said...

സ്വപ്നങ്ങളില്‍ എങ്കിലും ആരെങ്കിലും സാന്ത്വനത്തിന്റെ മൃദു സ്പ്ര്‍ശവുമായി വരുന്നുണ്ടല്ലോ !കവിത ഇഷ്ടമായി.

Kaithamullu said...

ശ്വാസച്ചൂട് രാകിരാകി മൂര്‍ച്ച കൂട്ടുമ്പോള്‍‍ കൈവിരല്‍ത്തുമ്പ് മുറിയാതിരിക്കുമോ?

ആഗ്നേയ said...

ഞാനുമുണ്ട് കൂടെക്കൂടാൻ

Appu Adyakshari said...

നെഞ്ചമര്‍ന്ന്‌ വേരോടും
സാന്ത്വനപ്പച്ചയിലേയ്ക്ക്‌
തെളിനീരെന്ന ലാഘവത്തോടെ
എറ്റിത്തെറിപ്പിയ്ക്കുന്ന ജാലവിദ്യ
നിനക്കല്ലേ അറിയൂ.. .....

ശരിയാണ് മനക്കോട്ടകൾ തകരുമ്പോൾ ആരെങ്കിലും സമാധാനിപ്പിക്കാനും വേണമല്ലോ. നല്ല കവിതയാണ്.

Rare Rose said...

ഒരു വെയിലിഴയാല്‍
വജ്രമണിയെന്നോ, ചില്ലുചീളെന്നോ
വായിയ്ക്കപ്പെടാം..
എങ്ങനെ വായിക്കപ്പെട്ടാലും, സാന്ത്വനപ്പച്ചയിലേക്ക് ഞൊടിയിടയില്‍ കൈപിടിച്ചു കൊണ്ടു പോവുന്ന ജാലവിദ്യ കൈവശമുള്ളവര്‍ കൂടെയുണ്ടാവുന്നത് തന്നെ ആശ്വാസം..

മിര്‍സ said...

ഹ്രദയാവര്‍ജ്ജകമായ വരികള്‍ .തീക്ഷ്ണമായ ഇമേജുകല്‍ .പെയിന്റു ചെയ്തെടുക്കാം കവിതയിലെ ഭാവത്തെ...
kannimazha

G.MANU said...

goooood

കാട്ടിപ്പരുത്തി said...

പിന്നെയും പിന്നെയും പിന്നെയും വായിച്ചു-

Deepa Bijo Alexander said...

കൂടെയുണ്ടല്ലോ അങ്ങനെയൊരാൾ...! അതു തന്നെ പുണ്യം...! :-)

"മനസ്സിന്‍ ആണിത്തുളകളിലൂടെ
നൂല്‍പ്പാകത്തില്‍
ഉരുകിവീണൊരു മേഘം"....

"കണ്ണിന്‍ കരിക്കട്ടയില്‍
അലക്കി വെളുപ്പിച്ച നീര്‍ത്തുള്ളി"......

നല്ല പ്രയോഗങ്ങൾ..നല്ല ഭാഷ...ഇഷ്ടമായി....

Mahesh Cheruthana/മഹി said...

ചന്ദ്രകാന്തം ,
വരികളില്‍ നിറയുന്ന ബിം ബങ്ങള്‍ മനോഹരം തന്നെ!ഒത്തിരി ഇഷ്ടമായി!!

Mahesh Cheruthana/മഹി said...
This comment has been removed by the author.
ഭാനു കളരിക്കല്‍ said...

varikalil olippichchuvacha prathishedhavum parihasavumaanee kavithayute prasakthi ennu njaan karuthunnu