Saturday, June 19, 2010

സെമിത്തേരിയില്‍

ഓര്‍മ്മക്കല്ലുകള്‍ക്കു താഴെ
ചിതലരിച്ച ശബ്ദങ്ങള്‍
അടക്കം പറയുന്നുണ്ട്‌

ആഞ്ഞു വെട്ടലിന്‍ മണ്ണിളക്കത്തില്‍,
വെളിച്ചത്തിന്‍ വിള്ളലുകള്‍ക്ക്‌
വെയില്‍ മണം;
ആരായിരിയ്ക്കാം വരുന്നത്‌?

ഓരോ കുഴിയിലും
ഓരോ ലോകം വീര്‍പ്പുമുട്ടി

അലിയാത്ത എല്ലിന്‍കൂടുകളില്‍
ചലനസാഗരത്തിന്‍ ഓര്‍മ്മ തൊട്ടു;
പേശികള്‍ പൊടിച്ചു, തഴച്ചു;
ഓട്ടക്കണ്ണുകള്‍,
മരിച്ചുപോന്ന കാലത്തിനൊത്ത
വേഷത്തിലും ഭാവത്തിലും
പരിചിത മുഖങ്ങളെക്കണ്ടു

അയല്‍ക്കുഴിയില്‍,
തീവണ്ടിയരച്ചെടുത്ത ബാക്കിയില്‍
വെള്ള മൂടി
നിശ്ശബ്ദമായി മണ്ണുപെയ്തു

സ്വപ്നജീവനത്തിന്റെ എത്താക്കണക്കില്‍
ചത്തു ജീവിക്കുന്നവര്‍ക്ക്‌,
സഹനസമരത്തിനിപ്പൊഴും
തെറ്റായ സമവാക്യം തന്നെയെന്ന്‌
എല്ലാ ആകാംക്ഷകളും
സ്വന്തം ഇരുളകങ്ങളിലേയ്ക്ക്‌ മടങ്ങിപ്പോയി.

നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചത്

10 comments:

ചന്ദ്രകാന്തം said...

സ്വപ്നജീവനത്തിന്റെ എത്താക്കണക്കില്‍
ചത്തു ജീവിക്കുന്നവര്‍ക്ക്‌....

ഭാനു കളരിക്കല്‍ said...

ഓരോ കുഴിയിലും
ഓരോ ലോകം വീര്‍പ്പുമുട്ടി

രാജേഷ്‌ ചിത്തിര said...

ഇരുളകങ്ങളിലെ
സഹനസമര,സമവാക്യങ്ങള്‍..
തിരുത്തപ്പെടാത്തവ...

ആത്മവിദ്യാലയ സ്മരണകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പുറത്ത് ഓര്‍മ്മകളില്‍ അഴുകി ജീവിക്കുന്നതിലും ബേധം.

JayanEdakkat said...

Nannayirikkunnu
Kavitha enna conceptinte valare munnottupoya oru kavithayaanithu.
Nandhi

ഹരിയണ്ണന്‍@Hariyannan said...

മണ്ണുപെയ്യും വരെ..

SASIKUMAR said...

kavitha ninnu kathunnu, Gulfan choodinoppam, good.

hashe said...

സ്വപ്നജീവനത്തിന്റെ എത്താക്കണക്കില്‍
ചത്തു ജീവിക്കുന്നവര്‍ക്ക്‌
ഓരോ കുഴിയിലും
ഓരോ ലോകം വീര്‍പ്പുമുട്ടി
ഓര്‍മ്മക്കല്ലുകള്‍ക്കു താഴെ
ചിതലരിച്ച ശബ്ദങ്ങള്‍
അടക്കം പറയുന്നുണ്ട്‌
ആരായിരിയ്ക്കാം വരുന്നത്‌??
ഓട്ടക്കണ്ണുകള്‍,
മരിച്ചുപോന്ന കാലത്തിനൊത്ത
വേഷത്തിലും ഭാവത്തിലും
പരിചിത മുഖങ്ങളെക്കണ്ടു...

തെറ്റായ സമവാക്യം തന്നെയെന്ന്‌
എല്ലാ ആകാംക്ഷകളും
സ്വന്തം ഇരുളകങ്ങളിലേയ്ക്ക്‌ മടങ്ങിപ്പോയി

ചിത്ര said...

ആഞ്ഞു വെട്ടലിന്‍ മണ്ണിളക്കത്തില്‍,
വെളിച്ചത്തിന്‍ വിള്ളലുകള്‍ക്ക്‌
വെയില്‍ മണം;
ആരായിരിയ്ക്കാം വരുന്നത്‌?

Manoraj said...

ആകാംഷകൾ നിറഞ്ഞതാണ് ജീവിതം. നന്നായി പറഞ്ഞു