ഉള്‍ക്കടലിലെവിടെയോ
അലയുന്നുണ്ടൊരു പുഴ
ഓളപ്പരപ്പിന് അടരുകളില്‍
മൂക്കോളം മുങ്ങി കണ്ണിലിരുട്ടു കേറ്റിയും
ഇടയ്ക്കു വെയിലെടുത്തു തലതോര്‍ത്തിയും
പായലൊട്ടിയ ജന്മം മറിച്ചുനോക്കിയും
ഉള്‍ക്കടലില്‍.. ഒരു പുഴ
ചുളിഞ്ഞും കീറിയും പറിഞ്ഞും
ഒരുപാട് ഏടുകളില്ലാത്ത
പഴയകാല പാട്ടുപുസ്തകം പോലെ...
പൂവെറിഞ്ഞ ചില്ലകള്‍,
കൊമ്പൊടിഞ്ഞ് ഒഴുകിവന്ന മലകള്‍,
പിടികിട്ടാതെപോയ മണ്ണൊഴുക്കുകള്‍
മുങ്ങിപ്പിടഞ്ഞ
ഒടുക്കത്തെ നീര്‍ക്കുമിളയില്‍
പറ്റിപ്പിടിച്ച കയ്യെഴുത്തുകള്‍
പാതിവച്ചടഞ്ഞുപോയ തിരയൊരുക്കങ്ങള്‍
കടല്‍വഴിയിലെ ഉള്‍വലിവുകള്‍
ചര്‍ച്ചയ്ക്കെടുക്കുമോ..
ഒളിപ്പിച്ചു കൊണ്ടുനടന്ന മിനുക്കങ്ങള്‍ വെളിപ്പെട്ട്
കൊത്തിപ്പറിച്ചും കുതിര്‍ന്നും
തിരയ്ക്കും തിരശീലയ്ക്കും വേണ്ടാത്ത പാട്ടുകൾ
മൂന്നാം പക്കം
ഏതു തീരത്താവും?
ഒരു പരിധിയിലും വരാത്ത
സങ്കടങ്ങള്‍
ഏതൊക്കെ കാഴ്ചയിലേയ്ക്കാകും ഒപ്പിയെടുക്കപ്പെടുക?
15 comments:
പൊള്ളിയൊലിച്ചും തലതകർന്നും പാതിയിൽ ഉടഞ്ഞുപോകുന്ന കുഞ്ഞോളങ്ങളേ...
ഒരു പരിധിയിലും വരാത്ത
സങ്കടങ്ങള്‍
നല്ല വരികള്‍..തുടരുക. ആശംസകള്‍
fine..
ഏതൊക്കെ കാഴ്ചയിലേയ്ക്കാ ഒപ്പിയെടുക്കപ്പെടുക
ഒറ്റപ്പെടലോ വേദനയോ.......
അലിഞ്ഞു ചേരാത്തതു
ഓളപ്പരപ്പിന് അടരുകളില്‍
മൂക്കോളം മുങ്ങി കണ്ണിലിരുട്ടു കേറ്റിയും
ഇടയ്ക്കു വെയിലെടുത്തു തലതോര്‍ത്തിയും
പായലൊട്ടിയ ജന്മം മറിച്ചുനോക്കിയും
ഉള്‍ക്കടലില്‍.. ഒരു പുഴ
ഗംഭീരം ഈ വരികൾ.
സങ്കടങ്ങൾ ഒഴുകി ഒഴുകി..ഉത്തരം കിട്ടാത്തിടത്തേക്ക്.
ഒരിക്കലും പിടിതരാത്തതെന്തോ ഒന്ന്..
ശരിക്കും നിന്നെപ്പോലെ!
ഈ വരിമണികളെ ചേർത്തു കോർക്കാൻ ഒരു പട്ടു നൂൽ കിട്ടാതെ രണ്ടുമൂന്നു ദിവസം ഞാൻ കഷ്ടപ്പെട്ടു.
കനമുള്ളതൊന്നും കഴിക്കെരുതെന്നു വൈദ്യൻ കൽപ്പിച്ചതിനാൽ വായിച്ചെന്നു ഒപ്പിട്ടു പോകുന്നു. :)
:(
ഉൾക്കടലിലൊരു പുഴയൊഴുകുന്നത്, ഒരു പാട്ടിന്റെ വരികൾ തീരത്തടിയുന്നത്, ഒരു പൂമരച്ചില്ല, ഒരു നീർപ്പോള...
നന്നായിട്ടുണ്ട്
ഒരു പരിധിയിലും വരാത്ത
സങ്കടങ്ങള്‍ !!!
:)
ഉള്‍ക്കടലില്‍.. ഒരു പുഴ
കൊമ്പൊടിഞ്ഞ് ഒഴുകിവന്ന മലകള്‍,
പാതിവച്ചടഞ്ഞുപോയ തിരയൊരുക്കങ്ങള്‍
ഒരു പരിധിയിലും വരാത്ത
സങ്കടങ്ങള്‍
പാതിവച്ചടഞ്ഞുപോയ തിരയൊരുക്കങ്ങള്‍
കടല്‍വഴിയിലെ ഉള്‍വലിവുകള്‍
ഈ കാവ്യ ബിംബങ്ങള്‍ ഇഷ്ടപ്പെട്ടു. കവിതയുടെ നിരാശാ പൂരിതമായ മൂഡ് ഇഷ്ടമാകുന്നില്ല.
നിരാശയുടെ കാലം കഴിഞ്ഞു പോയില്ലേ?
Post a Comment