Monday, March 28, 2011

തോര്‍ത്ത്‌

പാതി തുറന്നിരുന്ന പാന്‍ ഡപ്പയില്‍
നുള്ളിയെടുത്തതിന്‍ കുഴി,
ആഫ്റ്റര്‍ഷേവിന്റെ മണം നനച്ച തോര്‍ത്ത്‌,
മലര്‍ന്ന കണ്ണിലും
നിവര്‍ന്ന വിരല്‍ത്തുമ്പിലും
ഒഴുകിത്തീരാത്ത സ്പന്ദനം

മാര്‍ക്കറ്റ്‌ ബില്‍ഡിംഗില്‍
രണ്ടാം നിലയിലെ
നാലാം മുറിയില്‍
ഒരൊറ്റക്കൊളുത്തിലിത്രയും
തൂങ്ങിക്കിടക്കുന്നു.

കരഞ്ഞു തേഞ്ഞ കട്ടിലില്‍
അക്കങ്ങളിട്ടു പൂട്ടിയ
തോല്‍പ്പെട്ടി

സൂത്രപ്പൂട്ടു തുറക്കാനാവാതെയാവാം
താക്കോലുമുപേക്ഷിച്ച്‌
അവന്‍ പോയ്ക്കളഞ്ഞത്‌.

28 comments:

Jazmikkutty said...

കവിത നന്നായി ..

കരീം മാഷ്‌ said...

വേഴ്ച്ചക്കുമക്കം
ഗർഭത്തിനുമക്കം
പിറവിക്കുമക്കം
പിറന്നാളിനുമക്കം
വളർച്ചക്കുമക്കം
തിരണ്ടാലുമക്കം
തളർച്ന്നാലുമക്കം
മരിച്ചാലുമക്കം
ആണ്ടു നേർച്ചക്കുമക്കം.
എട്ടിനു പതിനാറിനു നാൽ‌പ്പതിന്നും
പിന്നെ അറുപതിനും ആണ്ടിനും മർത്ത്യൻ
ഓർമ്മയിലെത്തുന്നു.

നികു കേച്ചേരി said...

kavitha ishttapettu...:)

yousufpa said...

എന്തെങ്കിലുമൊക്കെ ബാക്കിയാക്കി പോകുമ്പോഴേ..നമുക്ക് നൊമ്പരം ഉണ്ടാവൂ..
കവിത ഇഷ്ടപ്പെട്ടു.

comiccola / കോമിക്കോള said...

നന്നായി.
ആശംസകള്‍

Manickethaar said...

വേദന....കവിത നന്നായി .

G.MANU said...

good one.. (oru doubt, aaraa ee kakshi :) )

ചന്ദ്രകാന്തം said...

മനുമാഷെ,
അറിയില്ല. ആരോ ഒരാള്‍.
കുറെ മാസങ്ങള്‍ക്കുമുന്‍പ്‌ താമസസ്ഥലത്തിനടുത്ത്‌ ഉണ്ടായ സംഭവമാണ്‌.

വായിച്ചതില്‍ സന്തോഷം

മുകിൽ said...

ആദ്യം ഓർത്തു ആദ്യത്തെ രണ്ടു സ്റ്റാൻസ മതിയല്ലോ കവിതയ്ക്ക്, എന്ന്. പിന്നെയാണു ഒരു സംഭവമുണ്ടല്ലോ എന്നു മനസ്സിലായത്.
നന്നായിരിക്കുന്നു കവിത.

Vayady said...

കുറച്ചു വരികളില്‍ ഒരു ജീവിതം തങ്ങി നില്‍ക്കുന്നു.

ശ്രദ്ധേയന്‍ | shradheyan said...

ജീവിതത്തിന്റെ നാലുകെട്ടില്‍ പല പൂട്ടുകളും തുറക്കാന്‍ കഴിയാറില്ലെന്ന സത്യം അംഗീകരിക്കാന്‍ കഴിയാതെ വരുമ്പോഴാവാം കൊളുത്തുകളില്‍ തൂങ്ങിയാടേണ്ടി വരുന്നത്!

കവിത നന്നായി.

മുസാഫിര്‍ said...

മരണം വരുന്നതും പോവുന്നതും കണ്ണ് നിറയുന്നത് വരെ കാണാനാവും അതിനെ സ്വയം വരിക്കുന്നവർ എപ്പോഴും കണ്ണു തുറന്നു വക്കുന്നത് അല്ലെ ?

ശ്രീനാഥന്‍ said...

ആയിരിക്കാം. കവിതയായി!

SASIKUMAR said...

ഒറ്റനോട്ടത്താൽ കുടിച്ചുതീർത്തു, കവിതയുടെ പൂവുടലിനെ.

musicmomentsdubai said...

Ithu Kavitha ayirunno?

musicmomentsdubai said...

Bhooripaksham ithu kavitha aanennu paranjathu kondu maathram ithu kavitha aanennu vishwasikkunna kavayathri. :)

Enthu ezhuthiyaalum aaaha nannayi, adipoli.... super aayi ennu parayaan kure aaalukalum.....

ezhuthiya varikalkku pala pala puthu arthangal kodukkunna chila self declared budhi jeevikalum....

malayala bhashakku naanamillathe aaayo?

നജൂസ്‌ said...

good one.

Manoraj said...

നല്ല കവിത..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കവിതക്ക് സർട്ടിഫിക്കറ്റ് അടിച്ചു കൊടുക്കുന്ന
വല്ല ഏജൻസിയും ഉണ്ടോ ആവോ!

ഭാനു കളരിക്കല്‍ said...

ഉണ്ട്. രാമചന്ദ്രന് വേണോ ആവോ?
അക്ഷരജ്ഞാനം ഉള്ളതുകൊണ്ട് വായിക്കുന്നു. അഭിപ്റായം പറഞ്ഞാല്‍ അവിടുന്ന് കോപിക്കല്ലേ. അറിവില്ലാ പൈതങ്ങള്‍ അല്ലേ.

രാമചന്ദ്രനെ പേടിച്ച് അഭിപ്റായം പറയാതെ പോകുന്നു ട്ടോ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആഹ! ഭാനു കളരിക്കലായിരുന്നോ ആ സപ്രിക്കേട്ടിംഗ് അഥോറിറ്റി?
അറിഞ്ഞില്ല്യാർന്നു. നിയ്ക്കും വേണാർന്നേയ് ഒരു സപ്രിക്കേട്ട്.
കിട്ട്വോ ആവോ? ചില്ലറ വല്ലോം മൊടക്കണച്ചാൽ ആവാട്ടാ.

എനിക്കു മാത്രമേ സകലതും അറിയൂ, ബാക്കിയുള്ളവരൊക്കെ
പൊട്ടന്മാരെന്നുള്ള വിചാരമുണ്ടല്ലോ? അത് നന്നല്ല.
കവിത നന്നായില്ലെന്ന്/കവിതയായില്ലെന്ന് നിങ്ങൾക്ക്
തോന്നുന്നു എങ്കിൽ അത് പറയാം. അതിന്റെ കാരണം
പറയാനറിയുമെങ്കിലതും പറയാം. അതല്ലാതെ അവിടെ
കമന്റിട്ട ആർക്കും വിവരമില്ലെന്നും," സെൽഫ് ഡിക്ളയേറ്ഡ്
ബുദ്ധിജീവികളെന്നുമൊക്കെ" സർട്ടിഫൈ ചെയ്ത് മലയാള ഭാഷയുടെ
നാണമളന്ന് തുണി മേടിക്കാൻ പോകുന്ന തനിക്ക്
അക്ഷരജ്ഞാനമുണ്ടായിട്ടെന്ത് കാര്യം?

ഭാനു കളരിക്കല്‍ said...

അയ്യോ!!! സ്വന്തം അല്പജ്ഞാനം മറ്റുള്ളവരുടെ മുതുകത്ത് കെട്ടി വെക്കല്ലേ രാമചന്ദ്രാ. എന്റെ മനസ്സുവയിക്കുന്ന മന്ത്രം എവിടുന്ന് പഠിച്ചു ആവോ? ചന്ദ്രകാന്തത്തിനോടുള്ള ആദരവുമൂലം അധികം പറയുന്നില്ല. നമസ്കാരം.

Kaithamullu said...

musicmomentsdubai said...
malayala bhashakku naanamillathe aaayo?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
നാണമളന്ന് തുണി മേടിക്കാൻ പോകുന്ന തനിക്ക്
അക്ഷരജ്ഞാനമുണ്ടായിട്ടെന്ത് കാര്യം?

ഭാനു കളരിക്കല്‍ said...
അയ്യോ!!! സ്വന്തം അല്പജ്ഞാനം മറ്റുള്ളവരുടെ മുതുകത്ത് കെട്ടി വെക്കല്ലേ രാമചന്ദ്രാ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
ബാക്കിയുള്ളവരൊക്കെ
പൊട്ടന്മാരെന്നുള്ള വിചാരമുണ്ടല്ലോ? അത് നന്നല്ല

ഭാനു കളരിക്കല്‍ said...
ചന്ദ്രകാന്തത്തിനോടുള്ള ആദരവുമൂലം അധികം പറയുന്നില്ല. നമസ്കാരം.

----------
മറുപക്ഷത്ത് ആരായിരുന്നാലും ഈ ആദരവ് കാണിക്കണമെന്നേ എനിക്ക് പറയാനുള്ളൂ!
-നല്ല നമസ്കാരം!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എനിക്ക് ജ്ഞാനമേ ഇല്ല. പന്നല്ലിയോ അല്പജ്ഞാനം. ;) 
എല്ലാം തികഞ്ഞ് കവിതക്ക് സർട്ടിഫിക്കറ്റ് 
കൊടുക്കുന്നയാളെന്ന് താങ്കൾ തന്നല്ലിയോ പറഞ്ഞത്. 


>> musicmomentsdubai said...
Bhooripaksham ithu kavitha aanennu paranjathu
kondu maathram ithu kavitha aanennu
vishwasikkunna kavayathri. :)

Enthu ezhuthiyaalum aaaha nannayi,
adipoli.... super aayi ennu parayaan
kure aaalukalum.....

ezhuthiya varikalkku pala pala puthu
arthangal kodukkunna chila self declared
budhi jeevikalum....

malayala bhashakku naanamillathe aaayo?<<



ഈ കമന്റ് കണ്ടതു കൊണ്ടാണ്‌ ഞാൻ


>>>രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
കവിതക്ക് സർട്ടിഫിക്കറ്റ് അടിച്ചു കൊടുക്കുന്ന
വല്ല ഏജൻസിയും ഉണ്ടോ ആവോ!

April 10, 2011 7:29 PM<<<


ഈ കമന്റിട്ടത് ഭാനു കളരിക്കലേ,  ആ അനോണി 
താങ്കളല്ലെങ്കിൽ ഭാനു കളരിക്കലിന്‌ പൊള്ളുന്നതെന്തിന്‌? 
എനിക്ക് ഭാനുവിനെ അറിയില്ല. 


അപ്പോൾ താങ്കൾ ഇങ്ങനെ

>>>ഭാനു കളരിക്കല്‍ said...
ഉണ്ട്. രാമചന്ദ്രന് വേണോ ആവോ?
അക്ഷരജ്ഞാനം ഉള്ളതുകൊണ്ട് വായിക്കുന്നു.
അഭിപ്റായം പറഞ്ഞാല്‍ അവിടുന്ന് കോപിക്കല്ലേ.

അറിവില്ലാ പൈതങ്ങള്‍ അല്ലേ.

രാമചന്ദ്രനെ പേടിച്ച് അഭിപ്റായം
പറയാതെ പോകുന്നു ട്ടോ.

April 10, 2011 9:38 PM<<<

ഒരു കമന്റ് ഇട്ടത്??


ആ അനോണീ താങ്കളല്ലെങ്കിൽ എന്നോട് മറുപടി 
താങ്കളെന്തിനു പറയണം? താങ്കളെന്തിന്‌ പേടിക്കണം?
ഞാനാരെം മോശമായി വല്ലതും പറഞ്ഞോ? 
ആവശ്യമില്ലാതെ തോണ്ടാൻ വരരുത്, 
അങ്ങനെ വന്നാൽ പേടിക്കേണ്ടി വരും ഭാനൂ.

ചന്ദ്രകാന്തത്തിനോട് ആദരവുണ്ടെങ്കിൽ കവിതക്ക് 
മറുപടി പറഞ്ഞിട്ട് പോണം. 
എന്റെ നെഞ്ചത്താട്ട് വലിഞ്ഞ് കേറരുത്. 
മനസ്സിലായാ ഭാനൂ? വല്ല്യ ജ്ഞാനിയല്ലിയോ അങ്ങത്ത്? 
അതോണ്ട് ആ ജ്ഞാനം കൈയിൽ വെച്ചേച്ച് 
മറ്റുള്ളവരോട് മര്യാദക്ക് പെരുമാറുക. 
എനിക്ക് വല്ല്യ ജ്ഞാനമില്ലാത്തോണ്ട് 
ഞാൻ വല്ലോം ചെയ്തെന്നിരിക്കും. അപ്പോ ഭാനു ചെല്ല്,

ഭാനു കളരിക്കല്‍ said...

പ്രിയ രാമചന്ദ്രന്‍, "കവിതക്ക് സർട്ടിഫിക്കറ്റ് അടിച്ചു കൊടുക്കുന്ന
വല്ല ഏജൻസിയും ഉണ്ടോ ആവോ! " എന്ന താങ്കളുടെ അഭിപ്റായം ജനാധിപത്യ വിരുദ്ധമായി തോന്നി. അതുകൊണ്ടാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. അനോണിയുടെ കമെന്റ് ഞാന്‍ കണ്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം അതെന്തായാലും എല്ലാര്‍ക്കും വേണം.
എന്റെ വാക്കുകള്‍ താങ്കളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കു. ഇവിടെ ഇത്തരം കമെന്റുകള്‍ വരാന്‍ ഇടവന്നതില്‍ ചന്ദ്രകാന്തത്തോടും ക്ഷമ ചോദിക്കുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വരികള്‍ നന്നേ ഇഷ്ടപ്പെട്ടു

Unknown said...

ithenthaanappaaaa!!!!nammude niyamasabhayo????