പാതി ഇടത്തോട്ടും
പാതി വലത്തോട്ടും
മുഖം നോക്കുന്ന
ഒറ്റമുറിയാത്രയിലാണ്
മുഴുജീവിതചിത്രീകരണം
സീറ്റിലടുക്കിയ ഉടലുകള്‍
ചാഞ്ഞും ചെരിഞ്ഞും തലകള്‍
കൈകളില്‍
ഭാഷാഭേദത്തിന് കൂട്ടക്കലമ്പല്‍
മനോരമയിലെ പീഡനക്കോളം
എക്സ്പ്രസ്സിന് നിയമലേഖനം നോക്കും
സമരാവേശിത തര്‍ക്കങ്ങള്‍
ക്രിക്കറ്റില്‍ ചേരും
ചരമവാര്‍ത്ത പൊതിഞ്ഞ വടയില്‍
ചൂടുള്ള സാമ്പാര്‍ വീഴും
താഴെ
അവധിയെന്നുമല്ലാതെയും
ചിരിച്ചും കണ്ണുതുടച്ചും
രുചിയുമരുചിയും കലര്‍ന്ന
ഭാണ്ഡക്കെട്ടുകള്‍
ഒരു സാരിത്തുളുമ്പലില്‍
ഉരുണ്ടുവീഴുന്നു
ബര്‍ത്തിന്റെ കണ്ണുകള്‍
ഇരുപതുരൂപയ്ക്ക് ചെമ്പുവളതന്നും
നൂറ്റൊന്ന് നാട്ടറിവുകളെറിഞ്ഞും
യൂക്കാലിതൊട്ട്
പാറ്റഗുളിക മൊട്ടുസൂചിവരെ
എണ്ണയും അത്തറും മണപ്പിച്ചും
അതിഥികഥാപാത്രങ്ങള്‍
വന്നുംപോയുമിരിയ്ക്കും
പഴയപേജുകള്‍ ഇറങ്ങുന്നിടത്ത്
കഥാഗതിയുടെ മേക്കപ്പില്‍
സാരിയ്ക്കു പകരം ചുരിദാറിടാം
പാകമാകാത്തവരെ ഡയലോഗിടിച്ച്
പാളത്തില്‍ വീഴ്ത്തിയോ വലിച്ചിറക്കിയോ
എഡിറ്റ് ചെയ്യാം
ചെയിന്‍ വലിച്ചാലുമില്ലെങ്കിലും
പിന്നണിപ്പാട്ടുകാര്
ഓര്‍ത്ത് പാടിക്കോളും
പഴകിയ വരികള്‍
ഒരു മാറ്റവുമില്ലാതെ
17 comments:
ഈ ഇടെ വായിച്ചതില്‍ വളരെ വളരെ ഇഷ്ട്ടം ആയ ഒരു കവിത.. തീവണ്ടിയിലെ സംഭവങ്ങളെ വൃത്തിയായി മനോഹരം ആയി വര്‍ണിച്ചു.. നല്ല വരികള്‍ ഭാഷ..ആശംസകള്‍
“പഴകിയ വരികള്‍
ഒരു മാറ്റവുമില്ലാതെ “
ഇത് താങ്കൾ പറഞ്ഞതാണിത്.
ഇനി
പഴകിയതെങ്കിലും
പഴയ വിശപ്പിന്റെ
തുടർച്ചയ്ക്കിതുമതി.
ഓണാശംസകൾ
അധികം 'തലപുകക്കാതെ' ആസ്വദിക്കാന്‍ പറ്റി. ചിന്തിപ്പിക്കുകയും, ചുണ്ടിന്റെ കോണില്‍ ഒരു ചിരി പടര്‍ത്തുകയും, അറിയാതെ നെറ്റി ചുളിഞ്ഞു പോകുകയും ഒക്കെ ചെയ്യിക്കുന്ന നല്ല വരികള്‍ . ഇഷ്ടമായി.
മനോരമയിലെ പീഡനക്കോളം
എക്സ്പ്രസ്സിന് നിയമലേഖനം നോക്കും
-
ചരമവാര്‍ത്ത പൊതിഞ്ഞ വടയില്‍
ചൂടുള്ള സാമ്പാര്‍ വീഴും
-
ഒരു സാരിത്തുളുമ്പലില്‍
ഉരുണ്ടുവീഴുന്നു
ബര്‍ത്തിന്റെ കണ്ണുകള്‍
-
പാകമാകാത്തവരെ ഡയലോഗിടിച്ച്
പാളത്തില്‍ വീഴ്ത്തിയോ വലിച്ചിറക്കിയോ
എഡിറ്റ് ചെയ്യാം
--
അപ്പോ കവിത ഇങ്ങനേയും ആകാം, അല്ലേ?
പലവട്ടം വായിച്ച അപൂര്‍വം കവിതകളില്‍ ഒന്ന്.
താങ്ക്സ് ചന്ദ്രകാന്തം!
ഇനി ആർക്കും ഇത് സംഭവിക്കരുതേ.....
സമരാവേശിത തര്‍ക്കങ്ങള്‍
ക്രിക്കറ്റില്‍ ചേരും
Good one, its deserve for a Congrats
വളരെ മികച്ച കവിതകളില്‍ ഒന്നായി ഞാനിതിനെ വായിച്ചു. നല്ല ചിത്രീകരണം.
എന്തൊരു കവിത. ഇത്ര ഒതുക്കത്തിൽ കൊച്ചു മുറി ജീവിതം. തൊപ്പിയൂരുന്നു. ഗംഭീരം. ഛഗ് ഛഗ ഛഗ് ഛഗ ഛഗ് ഛഗ !
''ഒരു സാരിത്തുളുമ്പലില്‍
ഉരുണ്ടുവീഴുന്നു
ബര്‍ത്തിന്റെ കണ്ണുകള്‍'
...ലോകം സുന്തര സുരഭിലം,എവിടെയും പരുഷവര്ഗ്ഗം നികൃഷ്ടപരിഷകള്,
ഒരു സാരിതുളുമ്പലില് വീണുപോകുന്ന നേത്രഗോളങ്ങളും,സാത്വിക സുമനസുകളായ സ്ത്രീരത്നങ്ങളുടെ മാനഹാനിക്ക് ഹേതുവാകുന്ന വൈകല്ല്യമാനസങ്ങളും ഫിറ്റ് ചെയ്ത് നല്ല ഉഷാറായി ലോകം മുഴുവന്‍ അടക്കി വാഴുന്നു നിര്‍ഗ്ഗുണ പരബ്ര്ഹമങ്ങള്..... രണ്ടാം ചന്ദ്രയാനത്തിന്റെ പണിയൊന്ന് തീരട്ടെ,എല്ലാ അവന്മരെയും അമ്പിളിമാമനില് കൊണ്ട് തട്ടുക തന്നെ,,,,,എന്നിട്ട് വേണം ഗര്ജ്ജിത സ്ത്രീ കണ്ഠങ്ങള്ക് മധുരകൂജനങ്ങളാല് ഒരു സുമോഹന ഭാവിക്ക് കാഹളമൂതാന്‍...
എന്നാലും ചന്ദ്രകാന്തമെ,കവിത നന്നായി
യാത്രയിലെ യാത്ര,ദ്വിതല കാഴചകളുടെ സമാന്തരതുടര്ച്ചകള്ക്കിടക്കുള്ള ജീവിത ചിത്രങ്ങള്‍ നന്നായി വരച്ചു..
nalloru kavitha! abhinandanangal
ചെയിന്‍ വലിച്ചാലുമില്ലെങ്കിലും
പിന്നണിപ്പാട്ടുകാര്
ഓര്‍ത്ത് പാടിക്കോളും
പഴകിയ വരികള്‍
ഒരു മാറ്റവുമില്ലാതെ
ഒരു യാത്രയുടെ അവസ്സാനം പോലെ.
ഉറക്കത്തില്‍ നിന്ന് സ്റ്റേഷനിലേക്കിറങ്ങുന്നതിന്റെ
റിഫ്ലക്സ് ആകഷന്‍.
കവിത നന്നായി
ആശംസകള്‍,ഇഷ്ടമായി....
ഈ തീവണ്ടി മുറി ജീവിതം....
വളരെ ഇഷ്ടമായി, അഭിനന്ദനങ്ങൾ.
"vegadart" ലിട്ട കമെന്റിലൂടെ ആണ് ഇവിടെ എത്തിയത്. താങ്കളുടെ നല്ല വാക്കുകള്‍ക്കും വളരെ നല്ല കവിതകള്‍ക്കും നന്ദി
Post a Comment