എന്റെ അടുക്കളയില്‍
മറ്റൊരടുക്കള മണക്കുന്നു
കുനുകുനെ അരിഞ്ഞിട്ട
പടവലത്തിന് നെഞ്ചില്‍
ബീറ്റ്റൂട്ട് ചോന്ന മണം
ഏലയ്ക്കാമണത്തില്‍ നീന്തുകയാണ്
മീന്‍കറിയിലെ കുടംപുളി
ഉടഞ്ഞ നാളികേരത്തില്‍
തുളസിവെറ്റിലയുടെ മണം
നീറി നീറിയിരുന്ന ഉള്ളിയില്‍
ഉലഞ്ഞുവീഴുന്നു പനിനീര്മണം
രണ്ട് വാതിലുകളുള്ളതില്‍
ഒന്ന് മറ്റൊന്നിലേയ്ക്ക് കണ്ണെറിയുന്നതിനിടെ
നൂല്‍വണ്ണമുള്ളൊരു കാറ്റ്
ജനല്‍ കയറിവന്നാലെന്നപോലെ
നുള്ളിനുള്ളി മുറം നിറഞ്ഞ മുരിങ്ങയില
സാരിത്തുമ്പുപറ്റി നിന്നിരുന്നു
രുചിയറിയാത്ത കൂട്ടുകള്‍
തിളയ്ക്കുന്നതിന് ആവി
ശ്വാസനാളം നിറയ്ക്കുന്നു
പുറത്തേയ്ക്ക് വഴി തിരഞ്ഞ്
അകം തിങ്ങി
കണ്ണും കാതും തിങ്ങി
വിരല്‍ത്തുമ്പില്‍
വെന്തുപോയ വറ്റായി പൊള്ളിയിരിയ്ക്കുന്നു
അടുപ്പണച്ച്
മുഖവും മനസ്സും
കഴുകി വരുമ്പോള്‍
ചില്ലുഗ്ലാസ്സില്‍, ഇത്തിരി വെള്ളത്തില്‍
ഒരു ഒത്ത മരമെന്ന്
ഇലയനക്കാതിരിക്കുന്നുണ്ട്
ഒടിച്ചുവച്ച വേപ്പിന് ചില്ല
********************
10 comments:
ഒന്നു പൊട്ടിത്തെറിയ്ക്കാനുള്ളത്ര അപരിചിതഗന്ധങ്ങൾ ഉള്ളിലും, ചുറ്റിലും..
സുല്ല് !!!
പൊട്ടിത്തെറിക്കട്ടെ..കടുകായിപ്പോയില്ലേ..
ഞാനും സുല്ല്..പറഞ്ഞു.
എല്ലാത്തിലും മായമെന്നാണോ ഉദ്ദേശിച്ചത്. അത്രക്ക് അങ്ങോട്ട് കത്തിയില്ല:) അല്ലെങ്കില്‍ മണംപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് പറയാം :)
അടുക്കളയിൽ വെടിമരുന്നിന്റെ ഗന്ധമുയരുന്നുവോ? ഉള്ളിലും ചുറ്റിലും പൊട്ടിത്തെറിയുടെ തുടക്കങ്ങളോ?
ചില 'മണ'ങ്ങള് അതുപ്പു വറ്റാത്ത പരലുകളാണ്.
നീലമഷീലെഴുതി കണ്ണ് കളയുമോ.. ങെ???
കവിതയുടെ ആ പടര്ന്നൊഴുക്ക്, സദ്യയ്ക്കൊപ്പം ‘രസ’മെന്ന പോലെ..
പക്ഷെ കവിത തീര്‍ത്തും അങ്ങട്ട്.. :-/
-:)
രണ്ട് വാതിലുകളുള്ളതില്‍
ഒന്ന് മറ്റൊന്നിലേയ്ക്ക് കണ്ണെറിയുന്നതിനിടെ
നൂല്‍വണ്ണമുള്ളൊരു കാറ്റ്
ജനല്‍ കയറിവന്നാലെന്നപോലെ
നുള്ളിനുള്ളി മുറം നിറഞ്ഞ മുരിങ്ങയില
ഇതാണ് പറയുന്നത് അടുക്കള വൃത്തിയായി സൂക്ഷിക്കണമെന്ന് :)))
പുറത്തേയ്ക്ക് വഴി തിരഞ്ഞ്
അകം തിങ്ങി
കണ്ണും കാതും തിങ്ങി
വിരല്‍ത്തുമ്പില്‍
വെന്തുപോയ വറ്റായി പൊള്ളിയിരിയ്ക്കുന്നു
Post a Comment