അപരിചിതമായ ഒരു
മണൽത്തരി
നെഞ്ചിൽ വീണിട്ടാണ്ഭൂമി പിളർന്നുപോയത്
മണ്ണെന്ന്
മനുഷ്യനെന്ന്മണ്ണിന്റെ മനസ്സെന്ന്
കണ്ണികൂട്ടി വച്ചതിൽ നിന്നും
ഭൂമിയോളം ക്ഷമ എന്നതിലെ
ക്ഷമ അറ്റുപോയത്
വേരുവേരാന്തരം നിറഞ്ഞിരുന്ന
സ്നേഹനീരുചിന്തി
ഉപ്പുകടലുണ്ടായതും
തിരയെഴുതി ഭാഗിച്ച് കരയുണ്ടായതും
ഓരോ കരയിലും ഓരോ കാടുണ്ടായതും
എന്റെ വീട് നിന്റെ വീടെന്ന്
വേലിയിൽ ശീമക്കൊന്ന പൊടിച്ചതും
പാതിരാക്കറുപ്പിൽ
അയൽജനാലയുടെനെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്
ടോർച്ച് തിരിഞ്ഞുകിടന്നുറങ്ങിയതും
പിറ്റേന്ന്,
കുഴിയിറങ്ങിയ
വെള്ളക്കോടിയിൽകറുത്ത കൊടിയോടെ ചിതറിവീണതും
അതേ മണൽത്തരിയുടെ
അന്നേവരെ പരിചയിയ്ക്കാത്ത
പര്യായപദങ്ങളായിരുന്നു..
9 comments:
നല്ല അയല്‍ക്കാരന്‍ ..!
അരാജകവാദിയാവുകയാണു ഞാൻ...
"മനുഷ്യാ നീ മണ്ണാകുന്നു " എന്ന വചനത്തിലെ മണ്ണിന്റെ ഉപ്പ് മനുഷ്യനെന്നേ നഷ്ടമായിരിക്കുന്നു. ഇന്ന് മണ്ണ് അവന് ഹൃദയങ്ങളാൽ അതിർത്തികൾ തീർത്ത സ്വാർഥ ദ്വീപുകളാണ് !!! സർവ്വേക്കല്ലുകൾക്കിടയിൽക്കിടന്ന് മണ്ണിനു വീപ്പു മുട്ടുന്നു. ഒടുവിലൊരു ദിവസം ആ മണ്ണ് വന്നു നെഞ്ഞത്തു വീഴുമ്പോൾ മനുഷ്യൻ കേൾക്കും; മുകളിൽ നിന്നും പരിചിതമായ നിലവിളികൾ !! ആറടി നിരപ്പിൽത്തന്നെ അത്ര ദൂരത്തു നിന്നല്ലാതെ, ചില പരിചിത ചിരികൾ !!!
വളരെ മനോഹരമായൊരു കവിത. നല്ല അവതരണം.
ശുഭാശംസകൾ....
“പാതിരാക്കറുപ്പിൽ
അയൽജനാലയുടെ
നെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്
ടോർച്ച് തിരിഞ്ഞുകിടന്നുറങ്ങിയതും!“
-അത് ഞാനല്ലെന്ന് ആര്‍ക്കെങ്കിലും നെഞ്ചില്‍ കൈ വച്ച് പറയാനാവുമോ? അതാണീ കവിതയുടെ വിജയം!
പൊട്ടിത്തെറിച്ചു കടുകിനെ പോലെ
നന്നായി, ചേച്ചീ
പൊട്ടിത്തെറിയ്ക്കല്‍ മാത്രമാണ് സാധാരണം
കൂടിച്ചേരലുകള്‍ അസാധാരണമായ സംഭവങ്ങളാണ്
പാതിരാക്കറുപ്പിൽ
അയൽജനാലയുടെ
നെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്
ടോർച്ച് തിരിഞ്ഞുകിടന്നുറങ്ങിയതും
എവിടെയൊക്കെയോ ഒരു അസ്വസ്ഥത സൃഷ്ടിക്കുന്ന വരികൾ ..ഇടുങ്ങിപ്പോയ മനസ്സുകൾ നാം
നന്നായി
Post a Comment