Thursday, May 24, 2007

നീയും ഞാനും

നിന്നെ ഞാന്‍ തേടിത്തിരഞ്ഞൂ..നോക്കി-
യെന്‍ മിഴിപ്പക്ഷി കരഞ്ഞൂ..
കേണു ഞാനാകെത്തളര്‍ന്നൂ..വീണു-
തേടി ഞാനെങ്ങുമലഞ്ഞൂ
ഉരുകുന്ന മണലാഴി താണ്ടി..പിന്നെ-
ഘോര കാന്താരത്തിലെത്തീ
കണ്ടില്ല നിന്നെയങ്ങെങ്ങും..വീണ്ടു-
മെത്തി ഞാനിത്രയും ദൂരം
ഒടുവില്‍ത്തിരഞ്ഞെത്തിയെന്നില്‍..മിന്നു-
മെന്‍ മനോബിംബത്തിനുള്ളില്‍
മൗനമേ നിന്നെ ഞാന്‍ കേട്ടൂ..മായാ-
രൂപമായ് നിന്നെ ഞാന്‍ കണ്ടൂ
എന്നിലെ നിന്നെയറിഞ്ഞൂ..അതു-
നീയായിരുന്നുവോ..ഞാനോ..???

5 comments:

ചന്ദ്രകാന്തം said...

ആരാണു നീ.......

ഉണ്ണിക്കുട്ടന്‍ said...

ആകെ കണ്‍ഫ്യൂഷനാക്കിയല്ലോ...ആരായിരിക്കും ..?

ഇടിവാള്‍ said...

മോഹന്‍ സിത്താര നിങ്ങടെ നാട്ടുകാരനല്ലേ..?
ഒരു സില്‍മാ പാട്ടിനു സ്കോപ്പു കാണുന്നു.. ;)

Areekkodan | അരീക്കോടന്‍ said...

ആരായിരിക്കും ..?

Unknown said...

"ennile ninneyarinjooo" 2 in 1 kalamalle!!thiranju nokku, iniyum kanum.