കണ്ണുകളെ ആദ്യമായി
ചില്ലുകൂട്ടിലിരുത്തിയപ്പോള്
തെളിച്ചത്തിന്റെ
അതിപ്രസരം
ഓരോ നോട്ടത്തിനും
കയറഴിഞ്ഞുപോയ
പശുക്കിടാവിന്റെ ഉത്സാഹം.
പക്ഷേ...
കൈ കൂപ്പുന്ന
തൊട്ടാവാടിയുടെ ഭവ്യതയില്‍
മറഞ്ഞിരിയ്ക്കുന്ന മുള്ളുകള്‍..
വെളുത്ത ചിരികളില്‍,
ഒളിഞ്ഞുനോക്കുന്ന
പുഴുക്കുത്ത്.
മേശപ്പുറത്ത്,
കാലം ചെയ്ത
അച്ചടക്കത്തിന്റെ
സൂക്ഷിപ്പുകളില്‍....
വെട്ടിമാറ്റലിന്റെ
ചുകപ്പണിഞ്ഞവര്..
കടുപ്പിച്ച കറുപ്പില്‍
പകരക്കാര്‍
മുക്കി കൊന്നവര്‍.
വെള്ളപൂശി മറച്ച
സത്യത്തിന് നിഴല്‍പ്പാടുകള്‍
പകര്‍ത്തെഴുത്തുകള്‍ വരുത്തിയ
അംഗഭംഗങ്ങള്‍..
അര്‍ത്ഥഭേദങ്ങള്‍..
കണ്ണടയഴിച്ചാലും
മനസ്സിന്റെ കണ്ണില്‍ നിന്നും
ഈ വിഷം തീണ്ടിയ കാഴ്ചകളെ
മായ്ച്ചു കളയാന്‍ ആവുന്നില്ലല്ലോ..
28 comments:
“കൈ കൂപ്പുന്ന
തൊട്ടാവാടിയുടെ ഭവ്യതയില്‍
മറഞ്ഞിരിയ്ക്കുന്ന മുള്ളുകള്‍..“
സത്യസന്ധമായ വരികള്‍..!
എന്തുവാ എഴുതി വെച്ചിരിക്കുന്നത്.. പുകഴ്ത്തുകയാണന്ന് വിചാരിക്കരുതു കെട്ടൊ..
എനിക്കൊന്നും മനസ്സിലായില്ല...:( പാവം ഞാന്‍
കണ്ണുകളെ ആദ്യമായി
ചില്ലുകൂട്ടിലിരുത്തിയപ്പോള്
തെളിച്ചത്തിന്റെ
അതിപ്രസരം
ഓരോ നോട്ടത്തിനും
കയറഴിഞ്ഞുപോയ
പശുക്കിടാവിന്റെ ഉത്സാഹം....
തുടക്കത്തിന്റെ ഈ ഗാംഭീര്യം നില നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് തോന്നി: തോന്നലുകള്‍ സെന്റിയുടെ ടെറിട്ടറിയില്‍ കടന്ന പോലെ.
ഉല്‍ക്കാഴ്ച ഇഷ്ടായി.
അഭിനന്ദനങ്ങള്‍, ചന്ദ്രേ!
മനസ്സിന്റെ കണ്ണിനൊരു കെട്ട് കെട്ടൂ :)
നന്നായിട്ടുണ്ട്.
..ഓരോന്നും നോക്കിക്കാണുന്ന രീതിയ്ക്ക് , ചെറിയൊരു മാറ്റം വരുമ്പോള്‍...
അതുവരെ കണ്ണില്‍പ്പെടാതെ പോയിരുന്ന പലതും കാഴ്ചപ്പുറത്തു വരും.
മുന്നില്‍ ഇരിയ്ക്കുന്ന കടലാസില്‍, സാരമാക്കാതെ വിടുന്ന.. വെട്ടിത്തിരുത്തലുകള്‍ പോലും, ചില നേരങ്ങളില്‍ അപകടകാരികളായി മാറാം.
അതൊക്കെ കാണാനാകുമോ എന്നൊന്നു നോക്കിയതാണ്.
വെട്ടിമാറ്റലിന്റെ
ചുകപ്പണിഞ്ഞവര്..
കടുപ്പിച്ച കറുപ്പില്‍
പകരക്കാര്‍
മുക്കി കൊന്നവര്‍.
ജനിക്കും മൃതിക്കും ഇടയിലെ ഒരു ഫീലിങ്ങ്സ്
നന്നായിരിക്കുന്നു മാഷെ ഗ്രേറ്റ്.
ജീവിതത്തിലെ തിക്താനുഭവങ്ങള്‍ വെട്ടിമാറ്റിയാലും വെള്ളപൂശിയാലും അവിടെത്തന്നെ ഉണ്ടാകും. നന്മകള് തിരിച്ചറിയാനുള്ള കണ്ണട എപ്പോഴും കൂടെയുണ്ടാവണമെന്നില്ല, എല്ലാവര്ക്കും.
kollam.. kollam...
വെളുത്ത ചിരികളില്‍,
ഒളിഞ്ഞുനോക്കുന്ന
പുഴുക്കുത്ത്.
ഇത് നമ്മുടെ കലൈഞ്ജരെ മാത്രം ഉദ്ദേശിച്ചെഴുതിയതല്ലേ... സത്യം പറ :)
ആദ്യം ഒന്നും മനസിലായില്ല ... അവസാനത്തെ നാലുവരി വായിച്ചപ്പോള്‍ ആണ് സംഗതി പിടി കിട്ടിയത് . പിന്നെ ഒന്നു കൂടി വായിച്ചു .
നന്നായിട്ടുണ്ട് ചേച്ചീ... എവിടെയും കാണാനാകുന്നത് ഇതു തന്നെ.
:)
ചന്ദ്രകാന്തത്തിന്റേ ശോഭ ദിനേനയെന്നോണം കൂടിവരുന്നു.
ഏത് ചില്ലുകൂട്ടിലൂടെ നോക്കിയാലും, അതിപ്രസരമില്ലാത്ത വരികള്‍. ഈ പശുക്കിടാവിന്റെ ഉത്സാഹം പശുവിന്റേതാക്കാതെ എഴുതുക. നന്നായിരിക്കുന്നു.
-സുല്‍
മനോഹരമായ കവിത
കണ്ണടയഴിച്ചാലും
മനസ്സിന്റെ കണ്ണില്‍ നിന്നും
ഈ വിഷം തീണ്ടിയ കാഴ്ചകളെ
മായ്ച്ചു കളയാന്‍ ആവുന്നില്ലല്ലോ..
നല്ല വരികള്‍. മൊത്തത്തില്‍ മനോഹരമായ കവിത.
മനസിന്റെ കണ്ണ് ഒന്നും മായ്ച്ചു കളയുന്നില്ല, മറച്ചു കളയുന്നില്ല. ഇഷ്ടമായി :)
നന്നായി ചന്ദ്രകാന്തം.
മധുസൂദനന് നായരുടെ "കണ്ണട" ഓര്‍മ്മ വന്നു.
ഓ.ടോ.
നിഷ്കളങ്കാ ഇതെപ്പൊ സംഭവിച്ചു. മുരുകന് കാട്ടക്കട കണ്ണടയെ മധുസൂദനന് നായര്‍ക്കു വിറ്റോ!!അതോ മധുസൂദനന്നായര്ക്കു സ്വന്തമായി വേറെ കണ്ണടയുണ്ടോ :-)
വാക്കുകളൊക്കെ മനോഹരങ്ങളെങ്കിലും എനിക്കൊന്നും പിടികിട്ടിയില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. ചന്ദ്രകാന്തത്തില്‍ നിന്നും ഇങ്ങനെയുള്ള വരികള്‍ കാണുമ്പോള്‍ .... മലയാളമേ... കരയു.
ഇനിമുതല്‍ സൂക്ഷിച്ച് നോക്കണം. ഇലയ്ക്കപ്പുറത്തെ മുള്ളിലേക്ക്..
:)
സൂപ്പര്‍ ജി
ശ്ശോ! ഇതെന്തു പറ്റി ചന്ദ്രകാന്തമേ ഇങ്ങനെ എഴുതാന്‍?
വളരെ ഇഷ്ടായി ട്ടൊ!
അനുഭവങ്ങളാല്‍ അപമൃത്യുവേറ്റ ധാരണകള്‍ ഒരു കവിതയായി പുനര്‍ജ്ജനിച്ചേയ്ക്കാം.വാടിവീണൊരു പൂവിലോ,നരച്ച ചില്ലുള്ള കണ്ണടകളിലോ അല്ലെങ്കില്‍ വെട്ടിമാറ്റപ്പെട്ട,വെള്ളപുതപ്പിച്ച അക്ഷരങ്ങളില്‍ തന്നെയോ.
കൊള്ളാം...നന്നായിരിക്കുന്നു.
കൈ കൂപ്പുന്ന
തൊട്ടാവാടിയുടെ ഭവ്യതയില്‍
മറഞ്ഞിരിയ്ക്കുന്ന മുള്ളുകള്‍..
Nalla varikal....
ചന്ദ്രേ...
വിഹ്വലതകളാണോ അവസാനവരികളില്‍ പകര്‍ത്തിയിരിക്കുന്നത്...
വിഷയത്തിന്റെ കാഠിന്യം ലളിതമായി കൈകാര്യം ചെയ്ത രീതി ഇഷ്ടമായി...
ഇനിയും എഴുതുക
ആശംസകള്‍
തപസ്സ് ചെയ്ത് കിട്ടിയ യൌവ്വനം തിരികേ നല്കിയ പുരാണത്തിലെ മഹര്‍ഷിയെപ്പോലെ കവയിത്രിക്ക് കിട്ടിയ കാഴ്ച്ച തീരിച്ച് നല്‍കേണ്ടി വരുമോ ,അരുതാത്തത് കാണാതിരിക്കാന്‍ ? അര്‍ത്ഥമുള്ള വരികള്‍ ചന്ദ്രകാന്തം.
ഇഷ്ടപ്പെട്ട നിറത്തില്‍ ഒരു കണ്ണട വെക്കൂ..
..ല്ലാം ശരിയാകും !
:)
നല്ല ഭാവന.
ചന്ദ്രകാന്തം,
അര്‍ത്ഥവത്തായ വരികള്‍
യാഥാര്‍ത്ഥ്യത്തിന്റെ മുഖം പലപ്പോഴും സുന്ദരമല്ല ചന്ദ്രേ. വളരെ സ്മൂത്ത് ആയി തോന്നുന്ന പ്രതലം, ഭൂതക്കണ്ണാടിയിലൂടെ നോക്കുമ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ് വികൃതമായി കാണപ്പെടുന്ന പോലെ.......
നന്നായിട്ടുണ്ട്.... കാഴ്ചയെ മറയ്ക്കുന്നതെന്തിന്?
Post a Comment