Tuesday, November 18, 2008

രാഗരസം

ഹൃദയത്തിൻ ദ്രുതതാളങ്ങളേറ്റ്‌
പുറംതോട്‌ പൊട്ടിയ മൗനം
മനസ്സിന്റെ മൺകുടത്തിൽ
തേനായൊഴുകി നിറഞ്ഞു..

ഓരോ സൂക്ഷ്മബിന്ദുവും
ഏറ്റുവാങ്ങലിൻ
മൃദുസ്പർശമറിഞ്ഞു.

നിമിഷത്തിൻ പടവുകളിൽ..
കൺപീലി വിടർത്തിയ
കുസുമരേണുക്കളിൽ,
ഉന്നിദ്രമായ ദലരാജിയിൽ,
ശലഭത്തിൻ നടനവേഗങ്ങൾ..
പുന്നെൽനിറം ചേർന്ന
വെയിലൊതുക്കി
തുളുമ്പും പ്രണയമെഴുതി..

രാഗലത തളിർത്തതും
കൽഹാരം വിടർന്നതും
ആ വരികളിലായിരുന്നു.
********************

23 comments:

ചന്ദ്രകാന്തം said...

പ്രണയം...

Mahi said...

താങ്കളുടെ വരികളില്‍ എപ്പോഴുമുണ്ടൊരു സംഗീതം

G.MANU said...

രാഗലത തളിർത്തതും
കൽഹാരം വിടർന്നതും
ആ വരികളിലായിരുന്നു

ക്ലാസിക് പെങ്ങള്‍സ്.........

സുല്‍ |Sul said...

രാഗലത തളിർത്തതും
കൽഹാരം വിടർന്നതും
ആ വരികളിലായിരുന്നു.

ഇതെവിടുന്നു വരുന്നു???
സൂപര്‍.
-സുല്‍

പ്രയാസി said...

ഇഷ്ട വിഷയം..;)

[ nardnahc hsemus ] said...

പ്രണയം മാത്രമല്ല, പ്രമേഹം വരുന്നതും ഇങ്ങനെയാണത്രെ... എത്രമാത്രം കുടം തേനാ ഓരോരുത്തര്‍ പൊട്ടിയൊഴുക്കുന്നേ!
അപ്പൊ, രാഗലത തളിരുന്നതും കല്‍ഹാരം വിടരുന്നതും നോക്കി ചാരുകസേരയില്‍, മധുരമില്ലാത്ത ചായയും കുടിച്ച് ഒരു കിടപ്പുണ്ട്! ഹൊ!

:)

ശിശു said...

പുന്നെല്‍നിറം ചേര്‍ന്ന വെയില്‍ മനോഹരമായ പ്രയോഗം.
അവസാന വരികളില്‍ ശരിക്കും കല്‍ഹാരം വിടര്‍ന്നുനില്‍ക്കുന്നു.
കണ്‍പീലി വിടര്‍ത്തിയ ദലരാജി എന്നായിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥവത്തായേനെ എന്നുതോന്നുന്നു (ഞാനൊരു ശിശു)

മുസാഫിര്‍ said...

ഓരോ സൂക്ഷ്മബിന്ദുവും
ഏറ്റുവാങ്ങലിന്‍
മൃദുസ്പര്‍ശമറിഞ്ഞു.
-ജീവിതത്തില്‍ വീണ്ടും പ്രണയത്തിന്റെ പൂക്കാലം കൊണ്ടുവരുന്നു,ചന്ദ്രകാന്തതിന്റെ ഈ കവിത.

Kaithamullu said...

ഓരോ സൂക്ഷ്മബിന്ദുവും
ഏറ്റുവാങ്ങലില്‍
മൃദുസ്പര്‍ശമറിയുകയും
മനസ്സിന്റെ മണ്‍കുടത്തില്‍
തേനായൊഴുകി നിറയുകയും ചെയ്തു.....

കവിതയുടെ തേന്‍‌കുടവുമേന്തി
ഭാവനയുടെ സ്വപ്നസ്വര്‍ശം.

-ചന്ദ്രകാന്തത്തിന്റെ നിറവ്!

Murali K Menon said...

ചന്ദ്രകാന്തത്തിന്റെ മുന്‍‌കാല രചനകളെ അപേക്ഷിച്ച് രാഗരസം അത്ര നന്നായില്ലെന്ന ഒരഭിപ്രായമാണ് എന്റേത്.
“ഓരോ സൂക്ഷ്മബിന്ദുവും
ഏറ്റുവാങ്ങലിൻ
മൃദുസ്പർശമറിഞ്ഞു“

മേല്പറഞ്ഞത് ഒരു സ്റ്റേറ്റ്മെന്റ് പോലെ മുഴച്ചു നില്‍ക്കുന്നുവെന്ന ഒരു തോന്നല്‍. നല്ല കവിത്വമുള്ള ചന്ദ്രകാന്തത്തിന്റെ നല്ല സൃഷ്ടികള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം.

420 said...

മനോഹരം, ഈ വരികളും..

മഴത്തുള്ളി said...

രാഗലത തളിർത്തതും
കൽഹാരം വിടർന്നതും
ആ വരികളിലായിരുന്നു.

കൊള്ളാം മനോഹരമായിരിക്കുന്നു ഈ വരികള്‍. ആശംസകള്‍.

പാമരന്‍ said...

ഇതു ചന്ദ്രകാന്തത്തിന്‍റെ കവിതയായില്ല.

സംഗീതാംശം നന്നായുണ്ടുതാനും.

അപ്പു ആദ്യാക്ഷരി said...

ട്യൂണിട്ടു പാടാന്‍ യോഗ്യം. അപ്പോ ട്രാക്ക് മാറി അല്ലേ.

ചീര I Cheera said...

തേനായി ഒഴുകു നിറയലും കുസുമ രേണുക്കളും ഉന്നിദ്രമായ ദലരാജിയും ഒക്കെ കൂടി വായിയ്ക്കാന്‍ നല്ല രസം, നല്ല ഭംഗി.

Unknown said...

താളാത്മകവും പ്രണയാത്മകവുമാകുന്നു...
ചന്ദ്രകാന്തത്തിന്റെ വരികള്‍!

"നിമിഷത്തിന്‍ പടവുകളില്‍..
കണ്‍പീലി വിടറ്ത്തിയ
കുസുമരേണുക്കളില്‍,
ഉന്നിദ്രമായ ദലരാജിയില്‍,
ശലഭത്തിന്‍ നടനവേഗങ്ങള്‍..
പുന്നെന്‍നിറം ചേര്‍ന്ന
വെയിലൊതുക്കി
തുളുമ്പും പ്രണയമെഴുതി.."
ഇഷ്ടം......

sv said...

പ്രണയം കടല്‍ പോലെ... ഒരിക്കലും അടങ്ങാത്ത കടല്‍...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

കരീം മാഷ്‌ said...

----------------------------
രാഗരസം അത്ര നന്നായില്ലെന്ന ഒരഭിപ്രായമാണ്
ഭാവനയുടെ സ്വപ്നസ്വര്‍ശം പോരാ..
----------------------------
എനിക്കു അസൂയ പെരുത്തു കയറ്ണ്‌. ;).
പ്രണയത്തെ കുറിച്ച് (പോളന്റിനെ കുറിച്ചും) ഒരക്ഷരം മിണ്ടിപ്പോകരുത്.

Sanal Kumar Sasidharan said...

ഇഷ്ടമായില്ല

ഗീത said...

ഈ വരികള്‍ വായിച്ചെന്‍ മനസ്സിലെ മണ്‍‌കുടത്തിലും തേന്‍ നിറഞ്ഞൂ.......

കാപ്പിലാന്‍ said...

ഇഷ്ടപ്പെട്ടു .രാഗലത തളിര്‍ത്തു .കല്‍ഹാരം പൂത്തു .

മയൂര said...

“രാഗലത തളിർത്തതും
കൽഹാരം വിടർന്നതും“

വരികൾ തരുന്ന ആ ഫീൽ, വൗ..സൂപ്പർബ് :)

Unknown said...

ഹൃദയത്തിൻ ദ്രുതതാളങ്ങളേറ്റ്‌
പുറംതോട്‌ പൊട്ടിയ മൗനം
മനസ്സിന്റെ മൺകുടത്തിൽ
തേനായൊഴുകി നിറഞ്ഞു..
മഹി പറഞ്ഞപ്പോലെ സംഗീതം എന്നുമുണ്ട് വരികളിൽ
പ്രണയത്തിന്റെ സംഗീതം ആത്മാവിന്റെ സംഗീതം
അതു വായനകാരന്റെ ചിന്തയിലും നിറയുന്നു