Wednesday, August 19, 2009

ജൈവഗണിതം

വെയില്‍ മങ്ങും ദിവസങ്ങള്‍
പരിഭവക്കറുപ്പ്‌ തേച്ച്‌
ഒന്ന്‌ ചാറിപ്പെയ്താല്‍,

കുന്നിറങ്ങി തോട്‌ തകര്‍ത്ത്‌
പുഴകലക്കിപ്പായും
സ്വാര്‍ത്ഥമനസ്സാണ്‌ കണ്ണുനീരെന്ന്‌
നിഴല്‍പോലുമൊഴുക്കിക്കളയുമെന്ന്‌
വിലങ്ങിടുമായിരുന്നു

കര്‍ക്കിടകമഴയുടെ
തണുത്ത വിരല്‍ പിടിച്ച്‌
ഇതുവരെ കാണാത്ത ഉത്സവത്തിന്‌
മനസ്സു തുള്ളിച്ച്‌ പോകും കുഞ്ഞിനെപ്പോലെ
നീ കണ്മറയുമ്പോള്‍,

സ്നേഹവൃത്തത്തിന്‍,
കണ്ണിയറ്റ ശൂന്യതയിലേയ്ക്ക്‌
പതറുന്ന നിമിഷങ്ങളെന്തു ചെയ്യുമെന്ന്‌
ഉത്തരം തേടുന്നു, ഒരു പെരുമഴ..

കൂട്ടാനും കിഴിയ്ക്കാനും
വേറെ അക്ഷരമെനിയ്ക്കിന്നുമറിയില്ലല്ലോ!

*************************

14 comments:

ചന്ദ്രകാന്തം said...

കര്‍ക്കിടകത്തില്‍ മാഞ്ഞുപോയവര്‍ക്ക്..

സുല്‍ |Sul said...

((((((((ഠേ....))))))))
കുറെ കാലമായി ഒരു തേങ്ങയടിച്ചിട്ട്...

“കുന്നിറങ്ങി തോട്‌ തകര്‍ത്ത്‌
പുഴകലക്കിപ്പായും
സ്വാര്‍ത്ഥമനസ്സാണ്‌ കണ്ണുനീരെന്ന്‌
നിഴല്‍പോലുമൊഴുക്കിക്കളയുമെന്ന്‌
വിലങ്ങിടുമായിരുന്നു...”

നല്ല വരികള്‍.
-സുല്‍

ആഗ്നേയ said...

കൂട്ടാനും കിഴിയ്ക്കാനും
വേറെ അക്ഷരമെനിയ്ക്കിന്നുമറിയില്ലല്ലോ..
ഇവിടെവന്നാല്‍ പലപ്പോഴും കമന്റാന്‍ കഴിയാറില്ല

പാമരന്‍ said...

"കര്‍ക്കിടകമഴയുടെ
തണുത്ത വിരല്‍ പിടിച്ച്‌
ഇതുവരെ കാണാത്ത ഉത്സവത്തിന്‌
മനസ്സു തുള്ളിച്ച്‌ പോകും.." wow! great!

Appu Adyakshari said...

നല്ല കവിതയാണെന്നുമാത്രം പറയാനേ ആവുന്നുള്ളു..:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സ്നേഹവൃത്തത്തിന്‍,
കണ്ണിയറ്റ ശൂന്യതയിലേയ്ക്ക്‌
പതറുന്ന നിമിഷങ്ങളെന്തു ചെയ്യുമെന്ന്‌
ഉത്തരം തേടുന്നു, ഒരു പെരുമഴ..

കൂട്ടാനും കിഴിയ്ക്കാനും
വേറെ അക്ഷരമെനിയ്ക്കിന്നുമറിയില്ലല്ലോ!
.........

???????????

Vinodkumar Thallasseri said...

എവിടെയോ ഒരു ബന്ധമില്ലായ്മ എണ്റ്റെ തോന്നലോ ?

Kaithamullu said...

ഉത്തരം=ജൈവഗണിതം!

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ
കവിത കത്തുന്ന ഭൂമിക...
ഇതും മനോഹരം...
ആശംസകള്‍

Unknown said...

ഒരു പെരുമഴ
ആര്‍ത്തലച്ച് പെയ്യുന്നുണ്ട്..
“കേള്‍ക്കുന്നുണ്ടോ ആവോ..?”
-കണ്ണിയറ്റ ശൂന്യത..ഹോ!

yousufpa said...

കര്‍ക്കിടകമഴയുടെ
തണുത്ത വിരല്‍ പിടിച്ച്‌
ഇതുവരെ കാണാത്ത ഉത്സവത്തിന്‌
മനസ്സു തുള്ളിച്ച്‌ പോകും കുഞ്ഞിനെപ്പോലെ
നീ കണ്മറയുമ്പോള്‍,

പുതുമ തേടിയുള്ള മനോയാത്ര ശ്ശ...പിടിച്ചു.

കരീം മാഷ്‌ said...

കര്‍ക്കിടകം
കണ്ണീര്‍,
പെരുമഴ,
മരണം
എന്നിവയൊക്കെ ചേര്‍ത്തു യോചിപ്പിക്കാനായി.
പക്ഷെ കൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന അക്ഷരം?
ബ്രഹ്മാവിന്റെയും ചിത്രഗുപ്തന്റെയും നാള്‍വഴിയിലെ അക്ഷരങ്ങളാണോ?
എനിക്കറിയില്ല.
ചന്ദ്രകാന്തത്തിന്റെ കവിത വല്ലാത്ത ട്രസ്സുണ്ടാക്കുന്നു.
എനിക്കൊക്കെ പറ്റിയ വിധത്തില്‍
“കാക്കെ കാക്കേ കൂടെവിടെ?”
“കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?”
എന്ന രീതിയില്‍ ഒരു അര്‍ത്ഥസമ്പുഷ്ടമായ കവിത എഴുതിക്കൂടായോ?
:)

Steephen George said...

njan ivide ethi !!
panikkaran.blogspot.com ivide njanum undu

Mahesh Cheruthana/മഹി said...

"സ്നേഹവൃത്തത്തിന്‍,
കണ്ണിയറ്റ ശൂന്യതയിലേയ്ക്ക്‌
പതറുന്ന നിമിഷങ്ങളെന്തു ചെയ്യുമെന്ന്‌
ഉത്തരം തേടുന്നു, ഒരു പെരുമഴ"!

മനസ്സു കത്തുന്ന വരികള്‍!!!!