Tuesday, October 20, 2009

ഉറക്കം മുറിച്ചെഴുതുന്നവര്‍

പളുങ്കുമേനിയില്‍ മുന്തിരിവള്ളികൊണ്ട്‌
ദാവണിചുറ്റി,
കിളിച്ചുണ്ട്‌ വരച്ച്‌,
പൂപ്പാത്രങ്ങളാക്കുന്നവനെന്നും വേവലാതിയാണ്‌

അരികു ഞൊറിയിട്ട താംബാളത്തിലും
ആളോളം വലിയ പളുങ്കു പാത്രത്തിലും
കണ്ണെറിഞ്ഞ്‌ ഇന്ദ്രജാലം കാട്ടി,
അഴകിന്‍ പ്രതിച്ഛായയില്‍
പീലിയെഴുതാന്‍ തുടങ്ങുന്ന വെയിലിനു നേരെ
നിറം മങ്ങിയ കര്‍ട്ടന്‍ താഴ്ത്തിക്കെട്ടി വയ്ക്കും

കളിപ്പാട്ടമെന്ന്‌ വിരല്‍നീട്ടും കുസൃതിയെ,
പുകവളയമൂതി
വടിവുകളില്‍ കാഴ്ചനടുന്നവനെ,
വാക്കുകൊണ്ട്‌ വിലങ്ങിടാന്‍ നോക്കും

അടുക്കിവയ്പ്പുകള്‍ തട്ടിമറിയ്ക്കാന്‍
ഇരുള്‍പൊത്തില്‍ എലിയനക്കമില്ലെന്നും
പൂച്ചനഖം നീണ്ടുവരില്ലെന്നും ഉറപ്പിച്ച്‌

മക്കളേയെന്നൊരു ദീര്‍ഘശ്വാസം
പുതച്ചുറങ്ങിത്തുടങ്ങുമ്പോളാണ്‌

മറച്ചുകെട്ടിയ കഥയുടെ മൂടിയിളക്കി,
നോട്ടം വിട്ട്‌ തകര്‍ന്നുപോയൊരു ചില്ലുടല്‍
നെഞ്ചടക്കിപ്പിടിച്ച കുരിശുമായി
ഇറങ്ങിവരിക

ആ വഴിയിലേയ്ക്കാണ്‌
കൃഷ്ണമണികള്‍ മരവിയ്ക്കുന്ന
രാത്രികള്‍ ഉണരുന്നതും
അച്ഛനുറങ്ങാതാവുന്നതും

******************************

22 comments:

പകല്‍കിനാവന്‍ | daYdreaMer said...

ആ വഴിയിലേയ്ക്കാണ്‌
കൃഷ്ണമണികള്‍ മരവിയ്ക്കുന്ന
രാത്രികള്‍ ഉണരുന്നതും
അച്ഛനുറങ്ങാതാവുന്നതും...!

ഉറക്കം നഷ്ടപെട്ടു..!

ചാറ്റല്‍ said...

പളുങ്കുമേനിയില്‍ മുന്തിരിവള്ളികൊണ്ട്‌
ദാവണിചുറ്റി,
കിളിച്ചുണ്ട്‌ വരച്ച ഒരു കവിത

കരീം മാഷ്‌ said...

അച്ഛനുറങ്ങാനാവാത്ത ലോകം!
അമ്മക്കും !!

പാമരന്‍ said...

അടുക്കിവയ്പ്പുകള്‍ തട്ടിമറിയ്ക്കാന്‍
ഇരുള്‍പൊത്തില്‍ എലിയനക്കമില്ലെന്നും
പൂച്ചനഖം നീണ്ടുവരില്ലെന്നും..

anganeyaavatte.

രണ്‍ജിത് ചെമ്മാട്. said...

കൊള്ളാം,
ഒരു വരി കുറിക്കാതെ തിരികെ പോകാന്‍ വയ്യ...

..::വഴിപോക്കന്‍[Vazhipokkan] said...

അടുക്കിവെപ്പുകള്‍ തട്ടിമറിച്ച്,
ചില്ലുടല്‍ തകരുമ്പോള്‍
ഉറങ്ങാന്‍ കഴിയാത്ത ഉടയവരുടെ നിശ്വാസം.

..::വഴിപോക്കന്‍[Vazhipokkan] said...
This comment has been removed by the author.
kaithamullu : കൈതമുള്ള് said...

രാത്രി ഡ്യൂട്ടിയുള്ള കാവല്‍ക്കാരാ, ഉറങ്ങാതിരിക്കു!
‍ വേവലാതികളീല്ലാതെ സുഖമായി ഉറങ്ങട്ടെ,ഞങ്ങള്‍; പളുങ്കുപാത്രം വീണുടയുന്ന ശബ്ദം കേട്ടുണരാന്‍ ഇട വരാതെ!

വികടശിരോമണി said...

എന്തൊക്കെയോ ഓർമ്മവന്നു...
പോട്ടെ.
ആശംസകൾ.

Rare Rose said...

എന്തു കമന്റാണു ഈ വരികള്‍ക്കെഴുതുക.മനസ്സില്‍ തൊട്ടു എന്നറിയിക്കാന്‍ വേണ്ടിയിത്രയും കുറിക്കുന്നു..

തണല്‍ said...

"മറച്ചുകെട്ടിയ കഥയുടെ മൂടിയിളക്കി,
നോട്ടം വിട്ട്‌ തകര്‍ന്നുപോയൊരു ചില്ലുടല്‍ "
-ദിപ്പോ എന്തപ്പാ പറയാ..?!

G.manu said...

വീണ്ടും ഒരു ചാന്ദ്നിത്തീ.....
തീക്ഷ്ണം....

സുല്‍ |Sul said...

മറച്ചുകെട്ടിയ കഥയുടെ മൂടിയിളക്കി,
നോട്ടം വിട്ട്‌ തകര്‍ന്നുപോയൊരു ചില്ലുടല്‍
നെഞ്ചടക്കിപ്പിടിച്ച കുരിശുമായി
ഇറങ്ങിവരിക

ഭീകരം കേട്ടാ ഈ തല :)

കല|kala said...

ഇഷ്ട്ടായി...

kichu / കിച്ചു said...

എന്റെ ഉറക്കം കളയല്ലേ ചന്ദ്രേ..... :)

Mahesh Cheruthana/മഹി said...

ഈ ആശങ്കകളിലേക്കുള്ള കവിതയുടെ സഞ്ചാരം ഒത്തിരി ഇഷ്ടമായി !

ആഗ്നേയ said...

എന്തു പറയും ഈ പളുങ്കിനോട്?വല്ലാതെ നന്നായിരിക്കുന്നു.

അഭി said...

ഇഷ്ടമായി

Mahi said...

ഇഷ്ടായിട്ടൊ

മഷിത്തണ്ട് said...

ആ വഴിയിലേയ്ക്കാണ്‌
കൃഷ്ണമണികള്‍ മരവിയ്ക്കുന്ന
രാത്രികള്‍ ഉണരുന്നതും
അച്ഛനുറങ്ങാതാവുന്നതും

eppol njanum ...:)

Prasanth - പ്രശാന്ത്‌ said...

:-)

നിലാവുപോലെ.. said...

നന്നായി....നല്ല ഭാവനയുണ്ട് ചാന്ദ്നി കവിതകള്‍ക്ക് ...