ഇത്ര തൊട്ടുതൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്
പകര്‍ത്താനാവാത്ത അസ്വസ്ഥത
കലങ്ങിമറിയുന്നു തിരകളില്‍
മേഘം വിരിച്ച നടവഴികളിലേയ്ക്ക്
വെയില്‍ വന്ന് കൂട്ടുവിളിയ്ക്കുമ്പോഴും
നിന്നിലേയ്ക്കെത്തുന്ന നാളിനെപ്പറ്റിയാണ്
ഏതൊക്കെയോ ഭാഷയില്‍
ഭാഷയില്ലായ്മയില്‍
ആത്മാവിന്റെ വിശപ്പ്
നീരാവിയാകുന്നത്
എത്ര ആര്‍ത്തലച്ചു പെയ്താലും
മല ഇറക്കിവിടും,
പുഴകള്‍ ഒഴുക്കിയെടുത്ത്
കടലെന്ന് പേരിടും
കാഴ്ചക്കാര്‍ക്കും കളിവീടിനും
നീ കൂട്ടിരിയ്ക്കുകയാവുമപ്പോഴും
വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക് അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശം
നക്ഷത്രച്ചെടികളുടെ പൂപ്പാടം
ഒരേ കാറ്റ്, ഒരേ മണം
എന്നിട്ടും
എന്നെ നിന്നിലേയ്ക്ക് പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.
****************************
ഇ-പത്രത്തില്‍ പ്രസിദ്ധീകരിച്ചത്.
18 comments:
വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക് അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശം
"വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക് അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശം"
നല്ല വരികള്‍.. :)
പാലും പഞ്ചസാരയും പോലെ മാനങ്ങള്‍ ഒന്നാകട്ടെ...
ആശംസകള്‍ !!!
asshamsakal....
ഇത്രയുമൊതുക്കത്തില്‍
പ്രണയാതുരമായി
മറ്റാര്‍ക്ക് സംസാരിക്കുവാനാകും..?
തിരയടിച്ചുകൊണ്ടേയിരിക്കട്ടേ..
എന്നിട്ടും...
മുറിച്ചു മാറ്റാന്‍ കഴിയാതെ
ഉള്ളു നിറയെ പടര്‍ന്നു കയറുമീ
പ്രണയ ഞരമ്പുകള്‍...!
ലിപിയിലൊതുങ്ങാത്തതാവും കാരണം..
...............................
നിന്നില്‍ നിന്നെന്നിലേയ്ക്കെത്ര ദൂരം
കാറ്റിലൂടെ കാഴ്ച്ച ജലത്തിലൂടെ സ്പര്‍ശം
..................................
കടലിലെ ഓളവും കരയിലെ മോഹവും
അടങ്ങുകില്ലോമനേ അടങ്ങുകില്ല...
...എന്നിട്ടും നമുക്കിടയിലെങ്ങനെയാണ്
അദ്രുശ്യമായ കടലുകള്‍ രൂപം കൊള്ളുന്നത്..?!
ലിപിയും വാക്കുകളും അങ്ങനെയാണ്..പ്രണയത്തിനു മുന്നിൽ..:-)
ഇതിനുമ്മ.
പ്രണയത്തിനു കണ്ണില്ല ....പിന്നെ ലിപിയുടെ കാര്യം പറയണോ മാഷേ .....ലിപിക്കും ലിഖിതങ്ങള്‍ക്കും അപ്പുറം അതിങ്ങനെ അലയടിക്കും ......ലിഖിതങ്ങള്‍ തുടരുക മാഷേ
Chandrakaantham,
Ur kavita wonderful. it gives very touching to the heart.
write more and more.
it will help u better out come.
regards,
asmo.
പക്ഷേ എത്ര അകന്നിരുന്നാലും, പ്രണയം മൌനമായി സംവദിക്കുന്നു.കാണണം എന്ന് പോലുമില്ല.”മതിലുകളിൽ” ബഷീർ പറയുന്ന പ്രണയത്തിലെ നായകനും നായികലും കാണുന്നതേ ഇല്ല.കാഴ്ചകൾക്കപ്പുറത്തുള്ള വികാരം.ആ പ്രണയം എന്നെങ്കിലും തിരിച്ചറിയപ്പെടുക തന്നെ ചെയ്യും..അതിനെ തടുത്തു നിർത്താൻ ആർക്കാണാവുക?
ആശംസകൾ!
എന്നിട്ടും,
തീരത്തിന്റെ മാറില്‍ പടര്‍ന്ന
വിരല്‍പ്പാടുകളെ
നക്കിത്തുടച്ചു മാച്ചുകളയും
അടങ്ങാത്ത പ്രണയത്തോടെ
വീണ്ടും വീണ്ടും തീരത്തെ പുണരും.
പിന്നിലേക്കെത്ര പോയാലും
അടങ്ങാത്തെ പ്രണയാവേശത്തോടെ
വീണ്ടും തീരത്തേക്ക് തല്ലിയലച്ചുപടരും...
എന്നെ നിന്നിലേയ്ക്ക് പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.
Nice lines.
"എന്നിട്ടും
എന്നെ നിന്നിലേയ്ക്ക് പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും."
ലിപികളില്‍ തെളിയാത്ത മൌനമാം പ്രണയത്തിന്‍
വരികള്‍ മനോഹരം !!
എന്നിട്ടും
എന്നെ നിന്നിലേയ്ക്ക് പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.
മികച്ച ഒരു പ്രണയലേഖനം തന്നതിന് വളരെ നന്ദി... :)
Post a Comment