കൊന്നയില്‍ പെയ്ത അന്തിവെയിലടര്‍ത്തി
കറുത്ത തുണിയില്‍പ്പൊതിഞ്ഞ്
കിഴക്കുനിന്നും സൂര്യനെയെടുത്തു
ഇന്ദ്രജാലക്കാരന്
നെഞ്ചിലമ്മിക്കല്ലേറ്റി ഉള്ളുപൊള്ളിയ ചാക്കില്‍ നിന്ന്
ആദ്യമഴത്തുള്ളിയില്‍
കൊക്കടര്‍ന്ന മണ്‍തരിയിലേയ്ക്ക് മുളപൊട്ടുന്ന നെന്മണിയും,
വിത്തും കൈക്കോട്ടും പാടുന്ന പക്ഷിയും,
കറുത്ത തുണിയില്‍ മായുന്നതും
കാട്ടിത്തന്നു
പിന്നെ,
വിഷുഫലത്തില്‍ പറയാത്ത,
ചെകിടു തെറിയ്ക്കുന്ന പൊട്ടലോടെ
കത്തുന്ന മിന്നലോടെ,
ജീവന് തുള്ളുന്ന നെഞ്ചിനെ
പാടുന്ന ചുണ്ടിനെ
ഇല്ലാതാക്കുന്നതും.
10 comments:
ഇന്ദ്രജാലങ്ങള്‍!
നല്ല വരികൾ...
ഒക്കെ മായയാ !
മായ... :)
മായുന്നതും,
ഇല്ലാതാക്കുന്നതും കാട്ടിത്തന്നു;ഇന്ദ്രജാലക്കാരന്
:0)
ഓ മായ......... എല്ലാം മായ
എല്ലാം മായ
നല്ല വരികൾ
എന്റെ ആസ്വാദനഷമത വളരെ മോശമാണ്...മൂന്നാല് വായന വേണ്ടിവന്നു കുറച്ചു മനസിലാക്കാന്‍...
ഇന്ദ്രജാലം...!
Post a Comment