Tuesday, May 4, 2010

മായികം

കൊന്നയില്‍ പെയ്ത അന്തിവെയിലടര്‍ത്തി
കറുത്ത തുണിയില്‍പ്പൊതിഞ്ഞ്‌
കിഴക്കുനിന്നും സൂര്യനെയെടുത്തു
ഇന്ദ്രജാലക്കാരന്‍

നെഞ്ചിലമ്മിക്കല്ലേറ്റി ഉള്ളുപൊള്ളിയ ചാക്കില്‍ നിന്ന്‌
ആദ്യമഴത്തുള്ളിയില്‍
കൊക്കടര്‍ന്ന മണ്‍തരിയിലേയ്ക്ക്‌ മുളപൊട്ടുന്ന നെന്മണിയും,
വിത്തും കൈക്കോട്ടും പാടുന്ന പക്ഷിയും,
കറുത്ത തുണിയില്‍ മായുന്നതും
കാട്ടിത്തന്നു

പിന്നെ,
വിഷുഫലത്തില്‍ പറയാത്ത,
ചെകിടു തെറിയ്ക്കുന്ന പൊട്ടലോടെ
കത്തുന്ന മിന്നലോടെ,
ജീവന്‍ തുള്ളുന്ന നെഞ്ചിനെ
പാടുന്ന ചുണ്ടിനെ
ഇല്ലാതാക്കുന്നതും.

10 comments:

ചന്ദ്രകാന്തം said...

ഇന്ദ്രജാലങ്ങള്‍!

മഴക്കുട്ടി..... said...

നല്ല വരികൾ...

പകല്‍കിനാവന്‍ | daYdreaMer said...

ഒക്കെ മായയാ !

Rasheed Chalil said...

മായ... :)

രാജേഷ്‌ ചിത്തിര said...

മായുന്നതും,

ഇല്ലാതാക്കുന്നതും കാട്ടിത്തന്നു;ഇന്ദ്രജാലക്കാരന്‍

Junaiths said...

:0)

ഒഴാക്കന്‍. said...

ഓ മായ......... എല്ലാം മായ

അമ്മ മലയാളം സാഹിത്യ മാസിക said...

എല്ലാം മായ
നല്ല വരികൾ

Praveen said...

എന്‍റെ ആസ്വാദനഷമത വളരെ മോശമാണ്...മൂന്നാല് വായന വേണ്ടിവന്നു കുറച്ചു മനസിലാക്കാന്‍...

Ranjith chemmad / ചെമ്മാടൻ said...

ഇന്ദ്രജാലം...!