അഴിച്ചുപണികള്‍ക്കെന്ന്
ഊരിവച്ചതില്‍പ്പിന്നെ തൊട്ടിട്ടില്ല
മിനുക്കം കെട്ട പുറംവേലയേക്കാള്‍
വിചിത്രങ്ങളാണ്
അകത്തെ നൂല്‍വഴികള്‍;
ശ്വാസമെടുക്കാത്ത വെളിച്ചം
തൂവിപ്പോയ ഇരുട്ട്
മുദ്രവച്ച ഓടമ്പല്‍ത്തുരുമ്പിനുള്ളില്‍
പലപല പൂരങ്ങളുടെ
പൊട്ടാപ്പടക്കങ്ങള്‍
തോലുപൊട്ടിയ മേളപ്പഴക്കങ്ങള്‍
അഴിച്ചെടുക്കേണ്ടത്
താഴേന്ന് മേലോട്ടോ
മേലേന്ന് താഴോട്ടോ..
ചുറ്റിനില്ക്കും
കൊടിത്തൂവക്കാടുവെട്ടാന്‍
ആദ്യചുവട്
വലതോ ഇടതോ
വെട്ടുകത്തിയോ
അരിവാളോ
കെട്ടിയെടുക്കാന്‍
കയറോ
നിരത്താല്‍ തൂമ്പയോ...
ആലോചനയുടെ പിരി
മുറുകിമുറുകിത്തെറിയ്ക്കാറായി;
സംശയങ്ങളുടെ തോരാമഴയില്‍
നനഞ്ഞുകുതിര്‍ന്ന്,
എറാലിപ്പടിയില്‍
പല്ലിടകുത്തിയിരിപ്പാണ്
ഒറ്റത്തോര്‍ത്തും ലാപ്ടോപുമായൊരു പൗരന്
12 comments:
പ്രതിസന്ധിയുടെ വര്‍ത്തമാനം. ഇഷ്ടമായി.
വെല്‍.... മനസ്സിനെ കോന്തി വലിക്കാനാകുന്നുവെങ്കില് അത് തന്നെയാണ് പ്രതിസന്ധിയില്ലാത്ത കവിത.
കൊടിത്തൂവക്കാടുവെട്ടാന്‍
ആദ്യചുവട്
വലതോ ഇടതോ
വെട്ടുകത്തിയോ
അരിവാളോ
കെട്ടിയെടുക്കാന്‍
കയറോ
നിരത്താല്‍ തൂമ്പയോ...super
വായിച്ചു.
good...lines..
നന്നായി. ഒറ്റത്തോർത്തും ലാപ്ടോപ്പും ... അഛാ, വരുമ്പോൾ എനിക്ക് ഒരു ഇമ്പാലക്കാറും ഒരു ചരടു കോണകവും വാങ്ങിവരണമെന്ന് എൻ.എൻ.പിള്ളയുടെ ഒരു കഥാപാത്രം.
അഴിച്ചുപണികള്‍ക്കെന്ന്
ഊരിവച്ചതില്‍പ്പിന്നെ തൊട്ടിട്ടില്ല
-അതോണ്ടാണോ ഒറ്റത്തോർത്തും ലാപ്ടോപ്പുമായി പല്ലിട കുത്തി ഇരിക്കുന്നത്? “പ്രതിസന്ധിയില്‍ സന്ധി“ ട്ടാ!
Another good work....
ഈ കരകരപ്പ് മനസ്സിനെ നുള്ളി ,,
ഇഷ്ടമായി.
വണ്ടികളെപ്പോലെ മനസ്സിനും ഒരു മൂന്ന് ഫ്രീ സർവീസ് കൊടുക്കണമായിരുന്നു പടച്ചവൻ.
നല്ല ഭാവന
ആശംസകള്‍
Post a Comment