Wednesday, October 10, 2007

അക്ഷരത്താക്കോല്‍

നിറങ്ങളൊഴുകും
തിരശീലയ്ക്കപ്പുറം
കുടമാറ്റം നടത്തും
വാഴ്‌വിനെ തൊട്ടെടുക്കുന്നോന്‍..

അലാവുദ്ദീന്റെ
ഭൂതത്താനെപ്പോലെ...

ഇലത്തുമ്പില്‍ നിന്നും
ഇറ്റുന്ന തുള്ളി പോല്‍
മൃദുസ്പര്‍ശിയാകണം
നിന്റെ മേനിയിലെന്റെ വിരലുകള്‍...

അറിയാമതെങ്കിലും,
ഞാനെന്നോടിടയും
നേരങ്ങളില്‍ നീ
കൈകള്‍ക്കിലത്താളമാകുന്നു,
"ഇലഞ്ഞിത്തറ"യായ്‌ ഒരുങ്ങുന്നൂ

നിനക്കു വേദനിയ്ക്കുന്നുവോ...

11 comments:

ചന്ദ്രകാന്തം said...

"അക്ഷരത്താക്കോല്‍"
പുതിയ കവിത.

G.MANU said...

kavitha strong avunnallo.......
ente vaka special thenga.......ttee.

ശ്രീ said...

"ഇലത്തുമ്പില്‍ നിന്നും
ഇറ്റുന്ന തുള്ളി പോല്‍
മൃദുസ്പര്‍ശിയാകണം
നിന്റെ മേനിയിലെന്റെ വിരലുകള്‍..."

അക്ഷരങ്ങളെ നമ്മള്‍‌ സ്നേഹിക്കുന്നതു പോലെ അവ തിരിച്ചു നമ്മളേയും സ്നേഹിക്കും...അല്ലേ ചേച്ചീ....

അക്ഷരങ്ങലുടെ ഇലഞ്ഞിത്തറ മേളം നടക്കട്ടെ...
:)

കുറുമാന്‍ said...

കൊള്ളാംട്ടോ....

സഹയാത്രികന്‍ said...

ചേച്ച്യേ.... വായിച്ചൂട്ടോ...

ഇലഞ്ഞിത്തറാന്നു വായിച്ചപ്പോഴേയ്ക്കും കാതിലിങ്ങനെ മുഴങ്ങാ....! ഹൈ.... എന്താ ഒരു മേളം...

വീണ്ടും വരാം..
:)

സുല്‍ |Sul said...

യന്ത്രജാലകത്തിന്റെ
അക്ഷരകട്ടകള്‍ അടുക്കിവച്ച
കൊട്ടുപലകയില്‍
കൈവിരലുകളുടെ
ദ്രുതതാളങ്ങളും
ലാസ്യവും മോഹനവും

നന്നായിരിക്കുന്നു ചന്ദ്രേ :)
-സുല്‍

അനിലൻ said...

ഉവ്വ് എനിയ്ക്ക് വേദനിക്കുന്നുണ്ട്.

ഹ ഹ ഹ

പ്രയാസി said...

കവിത വായിച്ചിട്ടു ഒന്നും മനസ്സിലായില്ല!
പക്ഷെ കമന്റുകള്‍ കണ്ടപ്പൊ കവി ഉദ്ധ്യേശിച്ചതു മനസ്സിലായി,
കവിതയെക്കുറിച്ചുള്ള എന്റെ ഒരറിവെ..!?
ഞാനും പറയാം
നല്ല അസ്സലു കവിത..

ഏ.ആര്‍. നജീം said...

നല്ല വരികള്‍..
:)

Murali K Menon said...

:)))

ചന്ദ്രകാന്തം said...

വായിച്ചവര്‍ക്കും, അഭിപ്രായം എഴുതിയവര്‍ക്കും നന്ദി.
....ചില നേരമെങ്കിലും, മുന്നിലിരിയ്ക്കുന്ന കീബോര്‍ഡില്‍ 'ഇലഞ്ഞിത്തറ' മേളം നടത്തുന്ന ബൂലോക സുഹൃത്തുക്കള്‍ക്കായി, ഈ അക്ഷരത്താക്കോല്‍ സമര്‍പ്പിയ്ക്കുന്നു.
-ചന്ദ്രകാന്തം.