Thursday, August 6, 2009

കാവല്‍നില്‍ക്കുന്നവര്‍

തടാകക്കാഴ്ച്ചയിലേയ്ക്കു തുറക്കുന്ന
ഏഴാംനില ഫ്ലാറ്റ്‌
ഈ വിലയ്ക്ക്‌ ഭാഗ്യമെന്ന്‌,
മൂലകളോരോന്നും 'സൂം'ചെയ്ത്‌
അകത്തളം മെനഞ്ഞതിന്‍ കരവിരുത്‌ പറഞ്ഞു,
മൗസും കീബോര്‍ഡും

കൃഷ്ണമണികളും നീര്‍മുത്തും തുന്നിയ
പരവതാനി,
മാഞ്ഞുപോകും സ്വപ്നത്തിന്‍
ചുമര്‍ നിറങ്ങള്‍,
നിഴല്‍ ചിത്രങ്ങള്‍ ഞൊറിയിട്ട
തിരശ്ശീല

പ്രധാനവാതിലിനരികില്‍
ആവനാഴിപോലൊരു പൂപ്പാത്രം

പോളീഷിട്ട ചൂരല്‍ച്ചന്തത്തില്‍,
താഴെയെത്തും മുന്‍പേ കമ്പികോര്‍ത്ത
തെലുങ്കന്റെ വാരിയെല്ല്‌,
ചുകപ്പു പൂക്കളില്‍
സിമന്റുതട്ടിനടിയില്‍പ്പെട്ട
ബംഗാളിയുടെ ചതഞ്ഞ മുഖം,

മോണിറ്ററില്‍ നിന്നും
കണ്ണുകള്‍ വഴുതി വീണു;
കാഴ്ചയൊടിഞ്ഞു.

*****************************

12 comments:

ചന്ദ്രകാന്തം said...

കാവല്‍ നില്‍ക്കുന്നവര്‍ക്ക്‌

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അദൃശ്യമായി കാവല്‍നില്‍ക്കുന്നവര്‍..!!
ആരെങ്കിലും കാണാന്‍ ശ്രമിക്കുന്നുവോ..അവോ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചന്ദ്രകാന്തത്തിന്റെ ഒരു പോസ്റ്റ്നും ആദ്യം
വന്നു ഒരു കമന്റിടാന്‍ ഭയം ആണ്. ഇത്രക്കും തീവ്രമായ വരികള്‍ക്കു കമന്റിടാന്‍ അറിവില്ല എനിക്കു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മഹാഭാഗ്യം എന്നു പറഞ്ഞു നാം വിലകൊടുത്തു വാങ്ങുന്ന എല്ലാത്തിനും നിര്‍ഭാഗ്യങ്ങള്‍ തന്നെയല്ലെ കാവല്‍ക്കാര്‍
ആ നിര്‍ഭാഗ്യ ജാതകങ്ങള്‍ ആരുകാണുന്നു ചില ഹൃദയഭാഷകള്‍ വയിക്കുന്നവര്‍ അല്ലാതെ....

എന്നെത്തെയും പോലെ ഗംഭീരം

[ nardnahc hsemus ] said...

ഉവ്വ..!
കാഴ്ചയൊക്കെ എത്ര ഒടിഞ്ഞൂന്ന് പറഞ്ഞാലും ഓഫീസിലെ പണി ചെയ്യാണ്ടിരിയ്ക്കാന്‍ പറ്റോ?

:)

Kaithamullu said...

പോളീഷിട്ട ചൂരല്‍ച്ചന്തത്തില്‍,
താഴെയെത്തും മുന്‍പേ കമ്പികോര്‍ത്ത
തെലുങ്കന്റെ വാരിയെല്ല്‌,
ചുകപ്പു പൂക്കളില്‍
സിമന്റുതട്ടിനടിയില്‍പ്പെട്ട
ബംഗാളിയുടെ ചതഞ്ഞ മുഖം

-കൂട്ടത്തില്‍ കാവലായി എന്റെ മനസ്സുമുണ്ട്! അകലെയായതിനാല്‍ ആര് കാണാന്‍?

കരീം മാഷ്‌ said...

:(

കരീം മാഷ്‌ said...

:)
എഴുത്തിന്.

മാണിക്യം said...

കൃഷ്ണമണികളും നീര്‍മുത്തും തുന്നിയ പരവതാനി,
മാഞ്ഞുപോകും സ്വപ്നത്തിന്‍ ചുമര്‍ നിറങ്ങള്‍,
നിഴല്‍ ചിത്രങ്ങള്‍ ഞൊറിയിട്ട തിരശ്ശീല
പ്രധാനവാതിലിനരികില്‍ ആവനാഴിപോലൊരു പൂപ്പാത്രം

ഇത്രയും ഒന്നു കണ്ണടച്ചിരുന്നു കണ്ടു....... :)

Appu Adyakshari said...

എന്തുപറ്റി, അവിടെ വല്ല കണ്‍സ്ട്രക്ഷന്‍ സൈറ്റിലും ആക്സിഡന്റു ഉണ്ടായോ?

വരികള്‍ നല്ലത്, ശക്തം, ദുരൂഹതയില്ല.
അഭിനന്ദനനംസ്.

അവസാ‍നത്തെ മൂന്നുവരിയും ആദ്യത്തെ പാരഗ്രാഫും ഇല്ലെങ്കിലും ഈ പദ്യ കവിത ഇതേ ആശയം തരുമായിരുന്നില്ലേ !

Ajith Polakulath said...

evideyo engottu kondupoyi, ente krishnamanikalum vazhithetty
njaan anneshikkukayanu
kavalkkarante kannukale
chalanangale
nammude kavalkkare
njan anneshikkunnu
ningale pole
aa varikale pole
ente krishnamanikal anneshichu
anneshichu alayatte

സുല്‍ |Sul said...

നിര്‍മ്മിതിക്ക് ഉറപ്പ് കൂടാന്‍ പണിക്കാരെ കൂടെ വെച്ച് പണിയുന്ന ഒരേര്‍പ്പാട് പണ്ടുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്... ഇപ്പോഴും ഉണ്ടാവും അല്ലെ?

വാക്കുകള്‍ വരഞ്ഞ നിറക്കൂട്ടുകള്‍ ഗംഭീരം.

-സുല്‍