പളുങ്കുമേനിയില്‍ മുന്തിരിവള്ളികൊണ്ട്
ദാവണിചുറ്റി,
കിളിച്ചുണ്ട് വരച്ച്,
പൂപ്പാത്രങ്ങളാക്കുന്നവനെന്നും വേവലാതിയാണ്
അരികു ഞൊറിയിട്ട താംബാളത്തിലും
ആളോളം വലിയ പളുങ്കു പാത്രത്തിലും
കണ്ണെറിഞ്ഞ് ഇന്ദ്രജാലം കാട്ടി,
അഴകിന്‍ പ്രതിച്ഛായയില്‍
പീലിയെഴുതാന്‍ തുടങ്ങുന്ന വെയിലിനു നേരെ
നിറം മങ്ങിയ കര്‍ട്ടന്‍ താഴ്ത്തിക്കെട്ടി വയ്ക്കും
കളിപ്പാട്ടമെന്ന് വിരല്‍നീട്ടും കുസൃതിയെ,
പുകവളയമൂതി
വടിവുകളില്‍ കാഴ്ചനടുന്നവനെ,
വാക്കുകൊണ്ട് വിലങ്ങിടാന്‍ നോക്കും
അടുക്കിവയ്പ്പുകള്‍ തട്ടിമറിയ്ക്കാന്‍
ഇരുള്‍പൊത്തില്‍ എലിയനക്കമില്ലെന്നും
പൂച്ചനഖം നീണ്ടുവരില്ലെന്നും ഉറപ്പിച്ച്
മക്കളേയെന്നൊരു ദീര്‍ഘശ്വാസം
പുതച്ചുറങ്ങിത്തുടങ്ങുമ്പോളാണ്
മറച്ചുകെട്ടിയ കഥയുടെ മൂടിയിളക്കി,
നോട്ടം വിട്ട് തകര്‍ന്നുപോയൊരു ചില്ലുടല്‍
നെഞ്ചടക്കിപ്പിടിച്ച കുരിശുമായി
ഇറങ്ങിവരിക
ആ വഴിയിലേയ്ക്കാണ്
കൃഷ്ണമണികള്‍ മരവിയ്ക്കുന്ന
രാത്രികള്‍ ഉണരുന്നതും
അച്ഛനുറങ്ങാതാവുന്നതും
******************************
Tuesday, October 20, 2009
Wednesday, October 7, 2009
അളന്നെഴുതാത്ത അകലങ്ങള്‍
മാറിവരും കാലങ്ങളിലെ
പച്ചയും മഞ്ഞയും പൊഴിച്ച്
ഇതള്‍ ചുവപ്പിയ്ക്കും ഇരുള്‍വനത്തില്‍,
പ്രാര്‍ത്ഥനയുടെ കൈവരികള്‍
പട്ടുനൂലിട്ട് രേഖപ്പെടുത്തിയ
ഒറ്റവരിയിലൂടെയാണ് സഞ്ചാരം
പൂരിപ്പിയ്ക്കാത്ത ആശകള്‍
മണ്ണു തൊടാത്ത വേടുകളായി
ആകാശക്കൊമ്പിലുറക്കമാകും
ദൂരക്കാഴ്ച്ച ഒളിച്ചുവയ്ക്കുന്ന വളവുകടന്ന്
വഴിവക്കിനെ വലിച്ചുപൊട്ടിയ്ക്കാന്‍ കാറ്റു വരും
വഴുക്കലുള്ള ഉടലുകള്‍
പടര്‍ന്നിറങ്ങും പൊന്തയ്ക്കപ്പുറം
വൈക്കോല്‍ക്കാലും കയ്യുമായി
കരിമുഖങ്ങളുണ്ടാവും
ഒറ്റക്കണ്ണെരിച്ച് ചൂട്ടുകാട്ടാന്‍
മുകളിലൊരാളുണ്ടെന്ന്
പാറിവീഴും തിളക്കം സമാധാനിപ്പിയ്ക്കും
മനസ്സുറപ്പ് കണ്ണിലേയ്ക്കാവാഹിച്ച്
അടിയളന്ന് നടക്കുമ്പോഴാവും
ചിലമ്പിയ ശ്വാസങ്ങള്‍ കേള്‍പ്പിച്ച്
പറന്നകലുന്ന ചിറകൊച്ചകള്‍
കാതിന്റെ പിടിവള്ളി
തട്ടിയെടുക്കുക
പട്ടുനൂല്‍ പൊട്ടി, ചങ്കില്‍ ഓട്ടവീണ്
കണ്ണുകലക്കിയൊരു പിടച്ചിലാണ് പിന്നെ
പ്രിയമുള്ള ആത്മാക്കള്‍ക്ക്
കൂട്ടുപോകുന്ന നിമിഷങ്ങള്‍
വേച്ചുവീഴുമ്പോഴൊക്കെ,
ഈ വഴിയെത്തുന്നിടത്ത്
എല്ലാ ചിറകനക്കങ്ങളേയും
മാഞ്ഞുപോകാത്ത വിധം
അടയാളപ്പെടുത്തി വച്ചിരിയ്ക്കും..എന്നൊരു കിളിയൊച്ച
ഊന്നുവടി തന്നെന്നെ
ധൈര്യപ്പെടുത്തുന്നുണ്ട്
മെഴുകുദേഹത്തിനൊരു ഇരുമ്പുകവചം പോലെ.
***************************************
പച്ചയും മഞ്ഞയും പൊഴിച്ച്
ഇതള്‍ ചുവപ്പിയ്ക്കും ഇരുള്‍വനത്തില്‍,
പ്രാര്‍ത്ഥനയുടെ കൈവരികള്‍
പട്ടുനൂലിട്ട് രേഖപ്പെടുത്തിയ
ഒറ്റവരിയിലൂടെയാണ് സഞ്ചാരം
പൂരിപ്പിയ്ക്കാത്ത ആശകള്‍
മണ്ണു തൊടാത്ത വേടുകളായി
ആകാശക്കൊമ്പിലുറക്കമാകും
ദൂരക്കാഴ്ച്ച ഒളിച്ചുവയ്ക്കുന്ന വളവുകടന്ന്
വഴിവക്കിനെ വലിച്ചുപൊട്ടിയ്ക്കാന്‍ കാറ്റു വരും
വഴുക്കലുള്ള ഉടലുകള്‍
പടര്‍ന്നിറങ്ങും പൊന്തയ്ക്കപ്പുറം
വൈക്കോല്‍ക്കാലും കയ്യുമായി
കരിമുഖങ്ങളുണ്ടാവും
ഒറ്റക്കണ്ണെരിച്ച് ചൂട്ടുകാട്ടാന്‍
മുകളിലൊരാളുണ്ടെന്ന്
പാറിവീഴും തിളക്കം സമാധാനിപ്പിയ്ക്കും
മനസ്സുറപ്പ് കണ്ണിലേയ്ക്കാവാഹിച്ച്
അടിയളന്ന് നടക്കുമ്പോഴാവും
ചിലമ്പിയ ശ്വാസങ്ങള്‍ കേള്‍പ്പിച്ച്
പറന്നകലുന്ന ചിറകൊച്ചകള്‍
കാതിന്റെ പിടിവള്ളി
തട്ടിയെടുക്കുക
പട്ടുനൂല്‍ പൊട്ടി, ചങ്കില്‍ ഓട്ടവീണ്
കണ്ണുകലക്കിയൊരു പിടച്ചിലാണ് പിന്നെ
പ്രിയമുള്ള ആത്മാക്കള്‍ക്ക്
കൂട്ടുപോകുന്ന നിമിഷങ്ങള്‍
വേച്ചുവീഴുമ്പോഴൊക്കെ,
ഈ വഴിയെത്തുന്നിടത്ത്
എല്ലാ ചിറകനക്കങ്ങളേയും
മാഞ്ഞുപോകാത്ത വിധം
അടയാളപ്പെടുത്തി വച്ചിരിയ്ക്കും..എന്നൊരു കിളിയൊച്ച
ഊന്നുവടി തന്നെന്നെ
ധൈര്യപ്പെടുത്തുന്നുണ്ട്
മെഴുകുദേഹത്തിനൊരു ഇരുമ്പുകവചം പോലെ.
***************************************
Sunday, October 4, 2009
Tuesday, September 22, 2009
പൂക്കാലത്തിന്റെ പടവുകള്‍
മലമുകളിലെ ഒതുക്കുകളിലേയ്ക്ക്
അനേകായിരം വെള്ളിയിഴയിട്ടു മുറുക്കിയ
വലിയൊരു തന്ത്രിവാദ്യം പോലെ,
കടല്‍
ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്
ഓരോ പുഴയും
ഉള്‍ച്ചുഴികളിലെ നിശ്ശബ്ദത
പ്രാണന്റെ ഈ അലയിളക്കത്തിലാണ്
പുറംവായുവിലേയ്ക്ക് കുതിപ്പേറ്റുന്നത്
മേല്‍പ്പരപ്പില്‍
വെയിലുണക്കങ്ങള്‍ക്കു മീതെ
പച്ചകുത്തിപ്പെയ്യും തുള്ളിയായി
ചിറകുഴിയും ജീവതരംഗങ്ങള്‍,
ഹൃദയത്തിലേയ്ക്ക് ഉണര്‍ന്നിരിയ്ക്കുന്ന
ചുവന്ന തന്ത്രികളില്‍
സിംഫണി തീര്‍ക്കുമ്പോള്‍,
ഒതുക്കിവച്ച പ്രണയം
ഇലയ്ക്കും തണ്ടിനും മുന്‍പേ
ഇതള്‍നീട്ടും ലില്ലിയാകും പോലെ.
***********************
'ഹരിതക'ത്തില്‍ പ്രസിദ്ധീകരിച്ചത്.
അനേകായിരം വെള്ളിയിഴയിട്ടു മുറുക്കിയ
വലിയൊരു തന്ത്രിവാദ്യം പോലെ,
കടല്‍
ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്
ഓരോ പുഴയും
ഉള്‍ച്ചുഴികളിലെ നിശ്ശബ്ദത
പ്രാണന്റെ ഈ അലയിളക്കത്തിലാണ്
പുറംവായുവിലേയ്ക്ക് കുതിപ്പേറ്റുന്നത്
മേല്‍പ്പരപ്പില്‍
വെയിലുണക്കങ്ങള്‍ക്കു മീതെ
പച്ചകുത്തിപ്പെയ്യും തുള്ളിയായി
ചിറകുഴിയും ജീവതരംഗങ്ങള്‍,
ഹൃദയത്തിലേയ്ക്ക് ഉണര്‍ന്നിരിയ്ക്കുന്ന
ചുവന്ന തന്ത്രികളില്‍
സിംഫണി തീര്‍ക്കുമ്പോള്‍,
ഒതുക്കിവച്ച പ്രണയം
ഇലയ്ക്കും തണ്ടിനും മുന്‍പേ
ഇതള്‍നീട്ടും ലില്ലിയാകും പോലെ.
***********************
'ഹരിതക'ത്തില്‍ പ്രസിദ്ധീകരിച്ചത്.
Sunday, September 13, 2009
ഓണം വന്നെന്നും പോയെന്നും
മങ്ങുന്ന ഉച്ചവെയിലിനോട്
ബസ്സ്റ്റാന്റിന്‍ ചുറ്റുവഴിയിലെ
ഓണച്ചന്തയ്ക്കെന്നും മുറുമുറുപ്പാണ്
വസ്ത്രമേള മുതല്‍
ഉപ്പിലിട്ട അരിനെല്ലി വരെ
'വിലകുറച്ചെന്നു' തൊണ്ടപൊട്ടിക്കുമ്പോള്‍
ചൂടുചായയും കപ്പലണ്ടിയും
ചോര്‍ച്ചയൊതുക്കിയിരിയ്ക്കും
ഫുഡ്‌പാത്തില്‍ ബാക്കിയായ സ്ലാബുകളില്‍
കുഞ്ഞുടുപ്പിന്‍ അത്തക്കളമുണ്ടിപ്പോഴും
വീടെത്താന്‍ ഇരട്ടിവേഗത്തില്‍
ധൃതിപ്പെടും കൈകാലുകളും,
ചെളിക്കുഴമ്പു തുപ്പും
ചക്രസഞ്ചാരങ്ങളും,
പെയ്യുന്ന ഓരോ മഴയും
എത്ര കുതിര്‍ത്തിട്ടും അലിയാതെ
കരുവാളിച്ച ഒരു നോട്ടമുണ്ട്;
എടുത്താല്‍ പൊങ്ങാത്ത പൂജ്യങ്ങളുമായി,
ചാരിച്ചാരി മിനുസപ്പെട്ട
തട്ടുകടച്ചായ്പ്പിലെ കസേരത്തുണ്ടില്‍,
ഓണം വന്നതും പോയതും കേട്ടറിയുകയാവും
'നാളത്തെ ഭാഗ്യ'ത്തിന്‍ വില്‍പ്പനക്കാരന്‍
***************************
ബസ്സ്റ്റാന്റിന്‍ ചുറ്റുവഴിയിലെ
ഓണച്ചന്തയ്ക്കെന്നും മുറുമുറുപ്പാണ്
വസ്ത്രമേള മുതല്‍
ഉപ്പിലിട്ട അരിനെല്ലി വരെ
'വിലകുറച്ചെന്നു' തൊണ്ടപൊട്ടിക്കുമ്പോള്‍
ചൂടുചായയും കപ്പലണ്ടിയും
ചോര്‍ച്ചയൊതുക്കിയിരിയ്ക്കും
ഫുഡ്‌പാത്തില്‍ ബാക്കിയായ സ്ലാബുകളില്‍
കുഞ്ഞുടുപ്പിന്‍ അത്തക്കളമുണ്ടിപ്പോഴും
വീടെത്താന്‍ ഇരട്ടിവേഗത്തില്‍
ധൃതിപ്പെടും കൈകാലുകളും,
ചെളിക്കുഴമ്പു തുപ്പും
ചക്രസഞ്ചാരങ്ങളും,
പെയ്യുന്ന ഓരോ മഴയും
എത്ര കുതിര്‍ത്തിട്ടും അലിയാതെ
കരുവാളിച്ച ഒരു നോട്ടമുണ്ട്;
എടുത്താല്‍ പൊങ്ങാത്ത പൂജ്യങ്ങളുമായി,
ചാരിച്ചാരി മിനുസപ്പെട്ട
തട്ടുകടച്ചായ്പ്പിലെ കസേരത്തുണ്ടില്‍,
ഓണം വന്നതും പോയതും കേട്ടറിയുകയാവും
'നാളത്തെ ഭാഗ്യ'ത്തിന്‍ വില്‍പ്പനക്കാരന്‍
***************************
Sunday, September 6, 2009
വേരോട്ടം
കണ്ടിട്ടേയില്ലാത്ത ഉറവകളിലേയ്ക്കെന്ന്
വേലിയും പാലവും കടന്ന്
മല മുറിച്ച്
കടല്‍ തുരന്ന്
അലയുന്ന വേരുകള്‍,
തളിരിലകളില്‍ ഏറിവരും പച്ചപ്പില്‍
ഊറ്റംകൊള്ളും
അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്
പൂവും കായും നിറയുവോളം
കടയടരാതെ നിര്‍ത്തണേയെന്ന്
മനമുരുകും
ഇല്ലാജലമൂറ്റിയൂട്ടി വലിഞ്ഞുമുറുകി
കനലാടും ഞരമ്പിനെ മറക്കും
മണലാഴങ്ങളില്‍,
തോലു വിണ്ട ജീവനോടെ
ദാഹജലം തേടിയ്ക്കൊണ്ടേയിരിയ്ക്കും.
**************************
വേലിയും പാലവും കടന്ന്
മല മുറിച്ച്
കടല്‍ തുരന്ന്
അലയുന്ന വേരുകള്‍,
തളിരിലകളില്‍ ഏറിവരും പച്ചപ്പില്‍
ഊറ്റംകൊള്ളും
അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്
പൂവും കായും നിറയുവോളം
കടയടരാതെ നിര്‍ത്തണേയെന്ന്
മനമുരുകും
ഇല്ലാജലമൂറ്റിയൂട്ടി വലിഞ്ഞുമുറുകി
കനലാടും ഞരമ്പിനെ മറക്കും
മണലാഴങ്ങളില്‍,
തോലു വിണ്ട ജീവനോടെ
ദാഹജലം തേടിയ്ക്കൊണ്ടേയിരിയ്ക്കും.
**************************
Tuesday, September 1, 2009
അത്തം വെളുത്തിട്ടായാലും
ഇക്കുറി ഓണം നന്നാവും
അച്ഛന്‍ കുറി വിളിച്ചിട്ടുണ്ട്
പതം കിട്ടിയ നെല്ല്
ഇത്തിരി കാത്തിട്ടുണ്ടമ്മ
മനയ്ക്കലെപ്പോലത്തെ
പായസം വയ്ക്കാന്‍
വെറകുപെരേടെ പിന്നിലെ
നാലു പടല എന്തായാലും വറക്കും
വെളിച്ചെണ്ണയ്ക്ക് പോകുമ്പോ
പാവ്വാപ്ലേടെ മില്ലീന്ന്
ഒരു തുണ്ടം പിണ്ണാക്കും എടുക്കണം
അച്ഛനിന്ന് ചന്തേന്ന് വരുമ്പോ
ഓണക്കോടീണ്ടാവും
വളക്കാരി വന്നാല്‍
അരഡസന്‍ ചോപ്പുവള വാങ്ങായിരുന്നു
അമ്മേടെ കാതില്‍പ്പൂ
വിളക്കാന്‍ കൊടുത്തിട്ടുണ്ട്
ഈര്‍ക്കിലിട്ട കാതും കൊണ്ടെങ്ങന്യാ
ചേച്ചീടോടെ ഓണം കൊണ്ടുപോവ്വാ
വേലിപ്പൊന്തേന്ന്
നീലക്കൊങ്ങിണി ഒടിച്ചപ്പോള്‍
എന്തുകൊണ്ടിട്ടാണോ കാലു മുറിഞ്ഞത്
വേദനോണ്ട് തല ചുറ്റ്‌ണ്‌ണ്ട്
കണ്ണീന്ന് വെളിച്ചം മറയണ്
അമ്മേടെ മടീലല്ലേ ഞാന്‍
എന്നിട്ടുമെന്തേ
മോളേന്നുള്ള വിളിയ്ക്ക്
ദൂരം കൂടുന്ന പോലെ
*********************
എല്ലാവര്‍ക്കും പൊന്നോണാശംസകള്‍
അച്ഛന്‍ കുറി വിളിച്ചിട്ടുണ്ട്
പതം കിട്ടിയ നെല്ല്
ഇത്തിരി കാത്തിട്ടുണ്ടമ്മ
മനയ്ക്കലെപ്പോലത്തെ
പായസം വയ്ക്കാന്‍
വെറകുപെരേടെ പിന്നിലെ
നാലു പടല എന്തായാലും വറക്കും
വെളിച്ചെണ്ണയ്ക്ക് പോകുമ്പോ
പാവ്വാപ്ലേടെ മില്ലീന്ന്
ഒരു തുണ്ടം പിണ്ണാക്കും എടുക്കണം
അച്ഛനിന്ന് ചന്തേന്ന് വരുമ്പോ
ഓണക്കോടീണ്ടാവും
വളക്കാരി വന്നാല്‍
അരഡസന്‍ ചോപ്പുവള വാങ്ങായിരുന്നു
അമ്മേടെ കാതില്‍പ്പൂ
വിളക്കാന്‍ കൊടുത്തിട്ടുണ്ട്
ഈര്‍ക്കിലിട്ട കാതും കൊണ്ടെങ്ങന്യാ
ചേച്ചീടോടെ ഓണം കൊണ്ടുപോവ്വാ
വേലിപ്പൊന്തേന്ന്
നീലക്കൊങ്ങിണി ഒടിച്ചപ്പോള്‍
എന്തുകൊണ്ടിട്ടാണോ കാലു മുറിഞ്ഞത്
വേദനോണ്ട് തല ചുറ്റ്‌ണ്‌ണ്ട്
കണ്ണീന്ന് വെളിച്ചം മറയണ്
അമ്മേടെ മടീലല്ലേ ഞാന്‍
എന്നിട്ടുമെന്തേ
മോളേന്നുള്ള വിളിയ്ക്ക്
ദൂരം കൂടുന്ന പോലെ
*********************
എല്ലാവര്‍ക്കും പൊന്നോണാശംസകള്‍
Subscribe to:
Posts (Atom)
