"കന്യാകുമാരിയില്‍, ഒരു കുന്നിന്‍പുറത്തുകൂടെ നടന്നു പോയ ഒരാളുടെ കാലില്‍, എന്തോ കുത്തിയത്രെ. വെറുമൊരു മുള്ളല്ലെന്നു തോന്നി, മണ്ണുമാറ്റി നോക്കിയപ്പോള്‍, പുരാതനമായ ഒരു ക്ഷേത്രത്തിന്റെ താഴികക്കുടം കണ്ടെത്താനായി. പിന്നീട് ക്ഷേത്രം പൂര്‍ണ്ണമായി പുറത്തെടുത്തു."
ഭാഷാ പണ്ഡിതനായ ശ്രീ. ഡോ. ഏഴുമറ്റൂര്‍ രാജ രാജ വര്‍മ്മ ഒരു പ്രസംഗത്തിനിടയില്‍ പങ്കുവച്ച ഈ അനുഭവങ്ങള്‍, പകര്‍ത്താനുള്ള എന്റെ ശ്രമം...
അദ്ദേഹത്തിനായി ആദരവോടെ സമര്‍പ്പിയ്ക്കുന്നു.
****************************************
കുന്നു കയറി വന്ന കാലുകളില്‍
മുള്ളുപോല്‍ കോറിയത്;
കാലം ചെയ്ത, വട്ടക്കണ്ണടയുടെ കാലോ...
കൈമോശം വന്ന, എഴുത്താണിക്കോലോ...
അധിനിവേശ മുദ്ര കൊണ്ട്
മുഖം മിനുക്കിയ പാദുകം,
ഇണങ്ങാതായോ!
തലമുറകളുടെ നന്മ,
തൊട്ടുവിളിച്ച്,
പുത്തന്‍ പച്ചപ്പിലെ ചതി
ഓര്‍മിപ്പിച്ചതാവുമോ !
അവജ്ഞ തഴച്ചു നില്‍ക്കും,
മറവിയുടെ മണ്ണില്‍ തിരഞ്ഞു.
വിരലുകള്‍ കണ്ടെടുത്ത
സ്പന്ദിയ്ക്കും താഴികക്കുടം,
തേജസ്സിന്‍ അക്ഷയപാത്രമാണെന്ന്
മനസ്സില്‍ കൊണ്ട മുള്ള് വെളിവാക്കിത്തന്നു.
ചിന്തകളില്‍ ചോരപൊടിയുന്നു..
പാപനാശിനിയില്‍ മുങ്ങണം.
പാച്ചോറ്റി പൂത്ത മല കടന്ന്,
പാരിജാത ഗന്ധം ശ്വസിച്ച്,
നന്നങ്ങാടിയില്‍ തേങ്ങുന്ന,
താളിയോലകളിലേയ്ക്ക്..
ഒരു തീര്‍ത്ഥയാത്ര പോകണം.
ആയുസ്സില്ലാത്ത നേട്ടം ചാര്‍ത്തി വാങ്ങിയ
മുറിച്ചുരിക കടലിലെറിയണം..
തേച്ചുമിനുക്കിയ ഓട്ടുപാത്രത്തില്‍ നിന്ന്,
ഈര്‍ക്കില്‍ കുത്തി വളച്ച പ്ലാവിലകൊണ്ട്
ഒരു കവിള്‍ കഞ്ഞി കുടിയ്ക്കണം..
എപ്പോളാണ്...
ഉറങ്ങാന്‍ വിളിയ്ക്കുക എന്നറിയില്ലല്ലൊ...!
**********************************
തീരാത്ത കടപ്പാട് :
ശ്രീ. വര്‍മ്മാജിയുടെ വാക്കുകളിലെ തിളക്കം എനിയ്ക്കു പകര്‍ന്നു തന്ന, പ്രിയപ്പെട്ട സഹോദരനോട് ...
എല്ലാവര്‍ക്കും സന്തോഷവും സമാധനവും നിറഞ്ഞ പുതുവര്‍ഷം ആശംസിയ്ക്കുന്നു.
Monday, December 31, 2007
Sunday, December 23, 2007
ജ്ഞാനദീപം
ഇലകളി,ലലകളിളക്കു,മിളം കാ-
റ്റലിയും മഞ്ഞിന്‍ കുളിരോളം...
വെള്ളിയുടുപ്പുകളണിയും സൂചി-
മരങ്ങളിലഴകിന്‍ തിരനോട്ടം......
അനുപമ മധുരം സ്വര്‍ഗീയാമൃത-
മൊഴുകുമനര്‍ഗ്ഗള സംഗീതം...
തിരു ജനനത്തിന്‍ സുകൃതം പകരും
മാലാഖകളുടെ ശുഭഗീതം...
നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന്‍ പിറവിയെടുത്തൊരു പുല്‍ക്കൂ-
ടണിയും നല്ല പ്രഭാപൂരം...
ഉയിരില്‍ പുരളു,മൊരിരുളിനെയാറ്റും
ജ്ഞാനപ്പൊരുളിന്നവതാരം...
അഴലിന്‍ വഴികളി,ലലിവി,ന്നുറവാ-
യറിവായ്‌പ്പുലരണമെന്നാളും... .
***********************
എല്ലാവര്‍ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിയ്ക്കുന്നു...
റ്റലിയും മഞ്ഞിന്‍ കുളിരോളം...
വെള്ളിയുടുപ്പുകളണിയും സൂചി-
മരങ്ങളിലഴകിന്‍ തിരനോട്ടം......
അനുപമ മധുരം സ്വര്‍ഗീയാമൃത-
മൊഴുകുമനര്‍ഗ്ഗള സംഗീതം...
തിരു ജനനത്തിന്‍ സുകൃതം പകരും
മാലാഖകളുടെ ശുഭഗീതം...
നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന്‍ പിറവിയെടുത്തൊരു പുല്‍ക്കൂ-
ടണിയും നല്ല പ്രഭാപൂരം...
ഉയിരില്‍ പുരളു,മൊരിരുളിനെയാറ്റും
ജ്ഞാനപ്പൊരുളിന്നവതാരം...
അഴലിന്‍ വഴികളി,ലലിവി,ന്നുറവാ-
യറിവായ്‌പ്പുലരണമെന്നാളും... .
***********************
എല്ലാവര്‍ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിയ്ക്കുന്നു...
Wednesday, December 12, 2007
അക്ഷരങ്ങള്‍
അക്ഷരങ്ങള്‍ ഉറുമ്പുകളെപ്പോലെയാണ്...
ഏതെങ്കിലും അര്‍ത്ഥങ്ങളില്‍
കൂടുവയ്ക്കാന്‍
ഒതുക്കുകള്‍ കയറിയിറങ്ങും...
ചിലനേരങ്ങളില്‍
ചിന്തകളില്‍
പഞ്ചസാരത്തരി ഇട്ടുവയ്ക്കും...
താങ്ങാനാകാത്ത
ഭാരം പൊക്കിയെടുത്ത്
മല കയറി വരും...
അതുള്‍ക്കൊള്ളാനാവാതെ
തലച്ചോറിലെ ചുളിവുകള്‍
ഞെരിപിരി കൊള്ളും...
കട്ടുറുമ്പുകള്‍
കടിച്ചു വേദനിപ്പിയ്ക്കും...
വിഷം കുത്തിവച്ച്
ആനന്ദിയ്ക്കും...
ഓര്‍മകളെ വലിച്ചിഴച്ച്
കണ്മുന്നിലിട്ട്
തോടു മാത്രമാക്കും...
ചുറ്റുമിരുന്ന്
തേന്‍തുള്ളി നുകര്‍ന്ന്,
കൊച്ചുവര്‍ത്തമാനം പറയുന്ന
കരിയുറുമ്പുകളെ
കണ്ടിട്ട് ഏറെ നാളായി..
സ്നേഹം പകര്‍ന്നെഴുതാന്‍
അക്ഷരങ്ങള്‍ പിറക്കാതായോ ?
ഏതെങ്കിലും അര്‍ത്ഥങ്ങളില്‍
കൂടുവയ്ക്കാന്‍
ഒതുക്കുകള്‍ കയറിയിറങ്ങും...
ചിലനേരങ്ങളില്‍
ചിന്തകളില്‍
പഞ്ചസാരത്തരി ഇട്ടുവയ്ക്കും...
താങ്ങാനാകാത്ത
ഭാരം പൊക്കിയെടുത്ത്
മല കയറി വരും...
അതുള്‍ക്കൊള്ളാനാവാതെ
തലച്ചോറിലെ ചുളിവുകള്‍
ഞെരിപിരി കൊള്ളും...
കട്ടുറുമ്പുകള്‍
കടിച്ചു വേദനിപ്പിയ്ക്കും...
വിഷം കുത്തിവച്ച്
ആനന്ദിയ്ക്കും...
ഓര്‍മകളെ വലിച്ചിഴച്ച്
കണ്മുന്നിലിട്ട്
തോടു മാത്രമാക്കും...
ചുറ്റുമിരുന്ന്
തേന്‍തുള്ളി നുകര്‍ന്ന്,
കൊച്ചുവര്‍ത്തമാനം പറയുന്ന
കരിയുറുമ്പുകളെ
കണ്ടിട്ട് ഏറെ നാളായി..
സ്നേഹം പകര്‍ന്നെഴുതാന്‍
അക്ഷരങ്ങള്‍ പിറക്കാതായോ ?
Thursday, November 29, 2007
അസ്തമയം
മിഴിവാര്‍ന്ന ചിത്രങ്ങളത്രയും മിഴികള്‍ക്കു-
മതിവരാഞ്ഞുടയവന്‍ തേയ്ച്ചുമായ്ച്ചൂ...
തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച
മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...
പലവട്ടമാഞ്ഞിട്ടു,മോതുവാനാകാഞ്ഞ
പ്രണയ സന്ദേശമായ് സന്ധ്യ മാഞ്ഞൂ..
ചന്തം മറഞ്ഞൂ; മറിഞ്ഞൂ കരിഞ്ചായ-
മാകെപ്പടര്‍ന്നതും നോക്കി നോക്കി
അലസമായാലസ്യ ലേശമന്യേ,യിന്നു-
മിതുവഴി,ക്കതിരോന്‍ കടന്നു പോയീ..
മേഘത്തിരശ്ശീല,യപ്പുറത്തുള്ളൊരാ-
ത്താരകക്കുഞ്ഞിന്‍ മുഖം മറയ്ക്കെ,
ഇഴ നേര്‍ത്ത വെണ്ണിലാച്ചേലയില്‍ രാവിന്റെ
മിഴിനീരു പോലിളം മഞ്ഞു വീണൂ...
ചിറകറ്റ ചിന്തകളിലിഴയുന്ന നോവിന്റെ
വിടരുന്ന ഫണമൊന്നുയര്‍ന്നു താണൂ..
മിന്നും പ്രതീക്ഷതന്‍ കണ്ണുകള്‍ മിന്നാ-
മിനുങ്ങിനെപ്പോലെപ്പറന്നകന്നൂ...
മറവിതന്‍ മാറാല മറയിലെന്നോര്‍മകള്‍
വീര്‍പ്പിടാനാകാതെ വീണുടഞ്ഞൂ..
മുടിയഴിച്ചാടുന്ന നിഴലുകള്‍ ജീവിത-
ച്ചുമരിന്‍ നിറച്ചാര്‍ത്തഴിച്ചെടുത്തൂ..
പുലരിയ്ക്കു ദീപം തെളിയ്ക്കുവാനുമ്മറ-
ത്തുരുകുന്ന കൈത്തിരി കാത്തു നിന്നൂ...
മതിവരാഞ്ഞുടയവന്‍ തേയ്ച്ചുമായ്ച്ചൂ...
തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച
മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...
പലവട്ടമാഞ്ഞിട്ടു,മോതുവാനാകാഞ്ഞ
പ്രണയ സന്ദേശമായ് സന്ധ്യ മാഞ്ഞൂ..
ചന്തം മറഞ്ഞൂ; മറിഞ്ഞൂ കരിഞ്ചായ-
മാകെപ്പടര്‍ന്നതും നോക്കി നോക്കി
അലസമായാലസ്യ ലേശമന്യേ,യിന്നു-
മിതുവഴി,ക്കതിരോന്‍ കടന്നു പോയീ..
മേഘത്തിരശ്ശീല,യപ്പുറത്തുള്ളൊരാ-
ത്താരകക്കുഞ്ഞിന്‍ മുഖം മറയ്ക്കെ,
ഇഴ നേര്‍ത്ത വെണ്ണിലാച്ചേലയില്‍ രാവിന്റെ
മിഴിനീരു പോലിളം മഞ്ഞു വീണൂ...
ചിറകറ്റ ചിന്തകളിലിഴയുന്ന നോവിന്റെ
വിടരുന്ന ഫണമൊന്നുയര്‍ന്നു താണൂ..
മിന്നും പ്രതീക്ഷതന്‍ കണ്ണുകള്‍ മിന്നാ-
മിനുങ്ങിനെപ്പോലെപ്പറന്നകന്നൂ...
മറവിതന്‍ മാറാല മറയിലെന്നോര്‍മകള്‍
വീര്‍പ്പിടാനാകാതെ വീണുടഞ്ഞൂ..
മുടിയഴിച്ചാടുന്ന നിഴലുകള്‍ ജീവിത-
ച്ചുമരിന്‍ നിറച്ചാര്‍ത്തഴിച്ചെടുത്തൂ..
പുലരിയ്ക്കു ദീപം തെളിയ്ക്കുവാനുമ്മറ-
ത്തുരുകുന്ന കൈത്തിരി കാത്തു നിന്നൂ...
Monday, November 12, 2007
നീര്‍ത്തടം
പായല്‍ത്തുണ്ടില്‍
തെന്നിപ്പായും പ്രാണികള്‍
കിളിമാസു കളിയ്ക്കും മീനുകള്‍
ജലസമാധി ശീലിയ്ക്കും തവളകള്‍
സൂര്യാംശുവേല്‍ക്കെ
വ്രീളാവതിയാകും ചെന്താമര.
കുളിരാര്‍ന്ന കേളീരംഗം.
കലങ്ങിയ കരിമഷിയും
കുത്തിയൊഴുകും മദജലവും
വന്നെത്തും ഇടത്താവളം...
ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...
തെന്നിപ്പായും പ്രാണികള്‍
കിളിമാസു കളിയ്ക്കും മീനുകള്‍
ജലസമാധി ശീലിയ്ക്കും തവളകള്‍
സൂര്യാംശുവേല്‍ക്കെ
വ്രീളാവതിയാകും ചെന്താമര.
കുളിരാര്‍ന്ന കേളീരംഗം.
കലങ്ങിയ കരിമഷിയും
കുത്തിയൊഴുകും മദജലവും
വന്നെത്തും ഇടത്താവളം...
ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...
Thursday, October 25, 2007
നിമിഷാര്‍ദ്ധം
മണ്ണിന്റെ ഗര്‍ഭത്തില്‍ നിന്നും
ഇഴയുന്ന സഹജരെ വിട്ട്
പുതു സന്നാഹങ്ങളോടെ
പൊങ്ങിപ്പറന്നവന്‍.
ഗര്‍വ്വം മിനുക്കിയ ചിറകുകള്‍
തിളങ്ങുന്ന തൃക്കണ്ണില്‍
എരിഞ്ഞടങ്ങിയാല്‍...
ഇഴയുന്ന കാലുകളില്‍ തൂങ്ങി,
മണ്‍ഗുഹയിലേയ്ക്ക് വീണ്ടും..
ഇഴയുന്ന സഹജരെ വിട്ട്
പുതു സന്നാഹങ്ങളോടെ
പൊങ്ങിപ്പറന്നവന്‍.
ഗര്‍വ്വം മിനുക്കിയ ചിറകുകള്‍
തിളങ്ങുന്ന തൃക്കണ്ണില്‍
എരിഞ്ഞടങ്ങിയാല്‍...
ഇഴയുന്ന കാലുകളില്‍ തൂങ്ങി,
മണ്‍ഗുഹയിലേയ്ക്ക് വീണ്ടും..
Sunday, October 21, 2007
മഞ്ഞുതുള്ളി
ഇരുളിന്‍ കരിമ്പടം മാറ്റി വന്നെത്തുന്ന
സൂര്യനുണ്ടിന്നെന്റെയുള്ളില്‍
ഒരു കുഞ്ഞുപൂവിതള്‍ മെല്ലെ വിടര്‍ത്തുന്ന
സുസ്മിതമുണ്ടെന്റെയുള്ളില്‍...
സൗവര്‍ണ്ണ മേഘ പതാകകള്‍ നീര്‍ത്തുന്ന
വെണ്‍ നഭസ്സുണ്ടെന്റെയുള്ളില്‍...
യാമിനീദേവിയെച്ചന്ദനം ചാര്‍ത്തിച്ച
പൂര്‍ണ്ണേന്ദുവുണ്ടെന്റെയുള്ളില്‍...
തൂനിലാത്തുള്ളിയെ,പ്പൂക്കളായ് മാറ്റി പൊന്‍-
പുലരിയ്ക്കു പൂക്കൂട തീര്‍ക്കുന്ന മുല്ലതന്‍,
സൗഗന്ധികാമൃത പൂരിതമാം ശുഭ്ര-
സുസ്മേരമുണ്ടെന്റെയുള്ളില്‍...
കറുകതന്‍ നെറുകയില്‍, ചെമ്പനീ-
രധരത്തി,ലാലോലമാട്ടുമീ പച്ചിലത്തൊട്ടിലില്‍,
മാരിവില്‍ വര്‍ണ്ണങ്ങളേഴും വിടത്തി-
ത്തിളങ്ങുന്ന വൈരമായ് നില്‍പ്പൂ..
ഈ വരും നിമിഷത്തി,നൂഷ്മളാശ്ലേഷത്തി-
ലൊരു ബാഷ്പകണികയായ് മാറും-
ഞാനെന്ന നീഹാര ബിന്ദുവിലീ വിശ്വ-
തേജസ്സു പുഞ്ചിരിയ്ക്കുന്നൂ...
മാത്രകള്‍ മാത്രമീ ദീപ്ത പ്രപഞ്ച-
പ്രതിബിംബമേറ്റിയെന്നാലും,
ജന്മസായൂജ്യമായ്, സ്വേദ പരാഗമാ-
യലിയട്ടെ ഞാന്‍ മഞ്ഞുതുള്ളീ...
സൂര്യനുണ്ടിന്നെന്റെയുള്ളില്‍
ഒരു കുഞ്ഞുപൂവിതള്‍ മെല്ലെ വിടര്‍ത്തുന്ന
സുസ്മിതമുണ്ടെന്റെയുള്ളില്‍...
സൗവര്‍ണ്ണ മേഘ പതാകകള്‍ നീര്‍ത്തുന്ന
വെണ്‍ നഭസ്സുണ്ടെന്റെയുള്ളില്‍...
യാമിനീദേവിയെച്ചന്ദനം ചാര്‍ത്തിച്ച
പൂര്‍ണ്ണേന്ദുവുണ്ടെന്റെയുള്ളില്‍...
തൂനിലാത്തുള്ളിയെ,പ്പൂക്കളായ് മാറ്റി പൊന്‍-
പുലരിയ്ക്കു പൂക്കൂട തീര്‍ക്കുന്ന മുല്ലതന്‍,
സൗഗന്ധികാമൃത പൂരിതമാം ശുഭ്ര-
സുസ്മേരമുണ്ടെന്റെയുള്ളില്‍...
കറുകതന്‍ നെറുകയില്‍, ചെമ്പനീ-
രധരത്തി,ലാലോലമാട്ടുമീ പച്ചിലത്തൊട്ടിലില്‍,
മാരിവില്‍ വര്‍ണ്ണങ്ങളേഴും വിടത്തി-
ത്തിളങ്ങുന്ന വൈരമായ് നില്‍പ്പൂ..
ഈ വരും നിമിഷത്തി,നൂഷ്മളാശ്ലേഷത്തി-
ലൊരു ബാഷ്പകണികയായ് മാറും-
ഞാനെന്ന നീഹാര ബിന്ദുവിലീ വിശ്വ-
തേജസ്സു പുഞ്ചിരിയ്ക്കുന്നൂ...
മാത്രകള്‍ മാത്രമീ ദീപ്ത പ്രപഞ്ച-
പ്രതിബിംബമേറ്റിയെന്നാലും,
ജന്മസായൂജ്യമായ്, സ്വേദ പരാഗമാ-
യലിയട്ടെ ഞാന്‍ മഞ്ഞുതുള്ളീ...
Subscribe to:
Posts (Atom)