വെയില്‍ മങ്ങും ദിവസങ്ങള്‍
പരിഭവക്കറുപ്പ് തേച്ച്
ഒന്ന് ചാറിപ്പെയ്താല്‍,
കുന്നിറങ്ങി തോട് തകര്‍ത്ത്
പുഴകലക്കിപ്പായും
സ്വാര്‍ത്ഥമനസ്സാണ് കണ്ണുനീരെന്ന്
നിഴല്‍പോലുമൊഴുക്കിക്കളയുമെന്ന്
വിലങ്ങിടുമായിരുന്നു
കര്‍ക്കിടകമഴയുടെ
തണുത്ത വിരല്‍ പിടിച്ച്
ഇതുവരെ കാണാത്ത ഉത്സവത്തിന്
മനസ്സു തുള്ളിച്ച് പോകും കുഞ്ഞിനെപ്പോലെ
നീ കണ്മറയുമ്പോള്‍,
സ്നേഹവൃത്തത്തിന്‍,
കണ്ണിയറ്റ ശൂന്യതയിലേയ്ക്ക്
പതറുന്ന നിമിഷങ്ങളെന്തു ചെയ്യുമെന്ന്
ഉത്തരം തേടുന്നു, ഒരു പെരുമഴ..
കൂട്ടാനും കിഴിയ്ക്കാനും
വേറെ അക്ഷരമെനിയ്ക്കിന്നുമറിയില്ലല്ലോ!
*************************
Wednesday, August 19, 2009
Saturday, August 15, 2009
എടുത്തുവപ്പുകള്‍ മറിച്ചുനോക്കാനുള്ളതല്ലെന്ന്...
മഴത്തണുപ്പ് തലവഴി മൂടി
കൂര്‍ക്കം വലിയ്ക്കുന്ന ഇരുട്ടില്‍,
ഉറക്കം തൂങ്ങും മേശവിളക്കിന്റെ
ഒറ്റക്കണ്‍നോട്ടത്തിലേയ്ക്ക്
മൂലകളടര്‍ന്ന ചട്ടപ്പെട്ടിയില്‍ നിന്നും
കരിംപച്ചയില്‍ സ്റ്റാമ്പുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന
പുറന്തോടുമായി
ചരിത്രപാഠപുസ്തകം നീങ്ങിയിരുന്നു
രാജ്യാതിര്‍ത്തികള്‍ പലതും മാഞ്ഞ്,
അറ്റം ചുളുങ്ങി,
തമ്മിലൊട്ടിയും തെറ്റിത്തെറിച്ചും പേജുകള്‍
അക്ബറിന്റെ തലയും
ഝാന്‍സിറാണിയുടെ പകുതി വാളും
തിന്നുതീര്‍ത്ത്
ഇരട്ടവാലന്‍ വെട്ടിത്തെളിച്ച
കപ്പല്‍പാതകള്‍
ഗാന്ധിപ്പടവും മൂവര്‍ണ്ണക്കൊടിയും
മുക്കാലും പൊടിഞ്ഞു
പഴമണവും പൊടിയും പിടിയ്ക്കാതെയാവാം
വെളിച്ചമൊന്നു തുമ്മി
എന്നും അവസാനപേജിലൊതുങ്ങുന്ന
പൗരധര്‍മ്മം തുറന്നപ്പോഴേയ്ക്കും
ആഞ്ഞുവീശിയ വാള്‍ത്തിളക്കം
വിളക്കിന്‍ കണ്ണടപ്പിച്ചു.
ആഗസ്റ്റ് ലക്കം 'കലിക'യില്‍ പ്രസിദ്ധീകരിച്ചത്.
കൂര്‍ക്കം വലിയ്ക്കുന്ന ഇരുട്ടില്‍,
ഉറക്കം തൂങ്ങും മേശവിളക്കിന്റെ
ഒറ്റക്കണ്‍നോട്ടത്തിലേയ്ക്ക്
മൂലകളടര്‍ന്ന ചട്ടപ്പെട്ടിയില്‍ നിന്നും
കരിംപച്ചയില്‍ സ്റ്റാമ്പുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന
പുറന്തോടുമായി
ചരിത്രപാഠപുസ്തകം നീങ്ങിയിരുന്നു
രാജ്യാതിര്‍ത്തികള്‍ പലതും മാഞ്ഞ്,
അറ്റം ചുളുങ്ങി,
തമ്മിലൊട്ടിയും തെറ്റിത്തെറിച്ചും പേജുകള്‍
അക്ബറിന്റെ തലയും
ഝാന്‍സിറാണിയുടെ പകുതി വാളും
തിന്നുതീര്‍ത്ത്
ഇരട്ടവാലന്‍ വെട്ടിത്തെളിച്ച
കപ്പല്‍പാതകള്‍
ഗാന്ധിപ്പടവും മൂവര്‍ണ്ണക്കൊടിയും
മുക്കാലും പൊടിഞ്ഞു
പഴമണവും പൊടിയും പിടിയ്ക്കാതെയാവാം
വെളിച്ചമൊന്നു തുമ്മി
എന്നും അവസാനപേജിലൊതുങ്ങുന്ന
പൗരധര്‍മ്മം തുറന്നപ്പോഴേയ്ക്കും
ആഞ്ഞുവീശിയ വാള്‍ത്തിളക്കം
വിളക്കിന്‍ കണ്ണടപ്പിച്ചു.
ആഗസ്റ്റ് ലക്കം 'കലിക'യില്‍ പ്രസിദ്ധീകരിച്ചത്.
Thursday, August 6, 2009
കാവല്‍നില്‍ക്കുന്നവര്‍
തടാകക്കാഴ്ച്ചയിലേയ്ക്കു തുറക്കുന്ന
ഏഴാംനില ഫ്ലാറ്റ്
ഈ വിലയ്ക്ക് ഭാഗ്യമെന്ന്,
മൂലകളോരോന്നും 'സൂം'ചെയ്ത്
അകത്തളം മെനഞ്ഞതിന്‍ കരവിരുത് പറഞ്ഞു,
മൗസും കീബോര്‍ഡും
കൃഷ്ണമണികളും നീര്‍മുത്തും തുന്നിയ
പരവതാനി,
മാഞ്ഞുപോകും സ്വപ്നത്തിന്‍
ചുമര്‍ നിറങ്ങള്‍,
നിഴല്‍ ചിത്രങ്ങള്‍ ഞൊറിയിട്ട
തിരശ്ശീല
പ്രധാനവാതിലിനരികില്‍
ആവനാഴിപോലൊരു പൂപ്പാത്രം
പോളീഷിട്ട ചൂരല്‍ച്ചന്തത്തില്‍,
താഴെയെത്തും മുന്‍പേ കമ്പികോര്‍ത്ത
തെലുങ്കന്റെ വാരിയെല്ല്,
ചുകപ്പു പൂക്കളില്‍
സിമന്റുതട്ടിനടിയില്‍പ്പെട്ട
ബംഗാളിയുടെ ചതഞ്ഞ മുഖം,
മോണിറ്ററില്‍ നിന്നും
കണ്ണുകള്‍ വഴുതി വീണു;
കാഴ്ചയൊടിഞ്ഞു.
*****************************
ഏഴാംനില ഫ്ലാറ്റ്
ഈ വിലയ്ക്ക് ഭാഗ്യമെന്ന്,
മൂലകളോരോന്നും 'സൂം'ചെയ്ത്
അകത്തളം മെനഞ്ഞതിന്‍ കരവിരുത് പറഞ്ഞു,
മൗസും കീബോര്‍ഡും
കൃഷ്ണമണികളും നീര്‍മുത്തും തുന്നിയ
പരവതാനി,
മാഞ്ഞുപോകും സ്വപ്നത്തിന്‍
ചുമര്‍ നിറങ്ങള്‍,
നിഴല്‍ ചിത്രങ്ങള്‍ ഞൊറിയിട്ട
തിരശ്ശീല
പ്രധാനവാതിലിനരികില്‍
ആവനാഴിപോലൊരു പൂപ്പാത്രം
പോളീഷിട്ട ചൂരല്‍ച്ചന്തത്തില്‍,
താഴെയെത്തും മുന്‍പേ കമ്പികോര്‍ത്ത
തെലുങ്കന്റെ വാരിയെല്ല്,
ചുകപ്പു പൂക്കളില്‍
സിമന്റുതട്ടിനടിയില്‍പ്പെട്ട
ബംഗാളിയുടെ ചതഞ്ഞ മുഖം,
മോണിറ്ററില്‍ നിന്നും
കണ്ണുകള്‍ വഴുതി വീണു;
കാഴ്ചയൊടിഞ്ഞു.
*****************************
Saturday, August 1, 2009
മായാതെ മാഞ്ഞുപോകുന്നവ
ഒരു മഴക്കോള്
എത്ര തുള്ളിയായ് ഇലയിളക്കി,
ഇതള് പൊഴിച്ചെന്ന്,
ഒരു ചുംബനമെത്ര അലകളുതിര്‍ത്തെന്ന്
കാറ്റിനോ പുഴയ്ക്കോ എണ്ണമുണ്ടാവില്ല
അകന്നുപോയ പാദങ്ങളും
കൂട്ടുപോയ പൂഴിത്തരികളും
വഴിക്കണ്ണുമായി കുന്നിമണികളും
കണക്കിലൊതുങ്ങാത്ത പൂജ്യങ്ങളെഴുതും
തിക്കിത്തിരക്കി കൂടുവിട്ട് പറക്കും
അപ്പൂപ്പന്‍താടിയായി മറവിയെടുക്കും
തിരിച്ചുനീന്താനൊരു കൈത്തോട്
കൈതപ്പൂചൂടി വരാറുണ്ട് സ്വപ്നത്തില്
എണ്ണമില്ലാത്ത ഉപ്പുതിരകള് മുറിച്ച്
തിരക്കിയെത്തുമ്പോഴേയ്ക്കും
പൂമണം വാര്‍ന്ന നിഴല്‍ച്ചിത്രവും
വെയിലെടുത്തിട്ടുണ്ടാവും.
******************
ജൂലായ് ലക്കം 'തുഷാര'ത്തില്‍ പ്രസിദ്ധീകരിച്ചത്.
എത്ര തുള്ളിയായ് ഇലയിളക്കി,
ഇതള് പൊഴിച്ചെന്ന്,
ഒരു ചുംബനമെത്ര അലകളുതിര്‍ത്തെന്ന്
കാറ്റിനോ പുഴയ്ക്കോ എണ്ണമുണ്ടാവില്ല
അകന്നുപോയ പാദങ്ങളും
കൂട്ടുപോയ പൂഴിത്തരികളും
വഴിക്കണ്ണുമായി കുന്നിമണികളും
കണക്കിലൊതുങ്ങാത്ത പൂജ്യങ്ങളെഴുതും
തിക്കിത്തിരക്കി കൂടുവിട്ട് പറക്കും
അപ്പൂപ്പന്‍താടിയായി മറവിയെടുക്കും
തിരിച്ചുനീന്താനൊരു കൈത്തോട്
കൈതപ്പൂചൂടി വരാറുണ്ട് സ്വപ്നത്തില്
എണ്ണമില്ലാത്ത ഉപ്പുതിരകള് മുറിച്ച്
തിരക്കിയെത്തുമ്പോഴേയ്ക്കും
പൂമണം വാര്‍ന്ന നിഴല്‍ച്ചിത്രവും
വെയിലെടുത്തിട്ടുണ്ടാവും.
******************
ജൂലായ് ലക്കം 'തുഷാര'ത്തില്‍ പ്രസിദ്ധീകരിച്ചത്.
Monday, June 22, 2009
ആരുമറിയാതെ
കാഴ്ചയായി, കേള്‍വിയായി
പകര്‍ത്തെഴുത്തായി
പതിഞ്ഞതുപോയതൊക്കെ തിരിച്ചെടുക്കണം
ആദ്യത്തെ മിടിപ്പിന്‍ ഓര്‍മ്മ തൊട്ട്
അമ്മയില്‍ നിന്ന്
നോക്കും വാക്കും അച്ഛനില്‍ നിന്ന്
വിരല്‍ കോര്‍ത്ത പ്രണയവും
വിരലുണ്ണും വാല്‍സല്യവും
തണലായ് പടര്‍ന്ന ചങ്ങാത്തവും
വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം
ഓര്‍മ്മദിവസങ്ങളോ
അടയാളപ്പെട്ട നിമിഷങ്ങളോ
ബാക്കിയാക്കാതെ
പണ്ടുപണ്ടെന്നൊരു കഥയ്ക്കിടം കൊടുക്കാതെ
കാറ്റു ചേര്‍ത്തുപിടിയ്ക്കും
പുകനൂലുപോലെ മായാന്‍,
ഈ കലണ്ടറൊന്നു കണ്ണടച്ചല്ലേ പറ്റൂ.
പകര്‍ത്തെഴുത്തായി
പതിഞ്ഞതുപോയതൊക്കെ തിരിച്ചെടുക്കണം
ആദ്യത്തെ മിടിപ്പിന്‍ ഓര്‍മ്മ തൊട്ട്
അമ്മയില്‍ നിന്ന്
നോക്കും വാക്കും അച്ഛനില്‍ നിന്ന്
വിരല്‍ കോര്‍ത്ത പ്രണയവും
വിരലുണ്ണും വാല്‍സല്യവും
തണലായ് പടര്‍ന്ന ചങ്ങാത്തവും
വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം
ഓര്‍മ്മദിവസങ്ങളോ
അടയാളപ്പെട്ട നിമിഷങ്ങളോ
ബാക്കിയാക്കാതെ
പണ്ടുപണ്ടെന്നൊരു കഥയ്ക്കിടം കൊടുക്കാതെ
കാറ്റു ചേര്‍ത്തുപിടിയ്ക്കും
പുകനൂലുപോലെ മായാന്‍,
ഈ കലണ്ടറൊന്നു കണ്ണടച്ചല്ലേ പറ്റൂ.
Wednesday, June 17, 2009
ഇല്ലാച്ചുമരിനപ്പുറം
അലങ്കാരപ്പുറ്റുകളില്‍ ചാരി
കാതോര്‍ക്കുന്നത്
ഉള്ളിലെ കടലിരമ്പമാവാം
ചുണ്ടനക്കമുണ്ട്;
വിട്ടുപോന്ന പ്രിയരെ
ദൂരം മുറിച്ചെത്തിയിരുന്ന നീരൊഴുക്കുകളെ
കണ്ണേറെത്താത്ത ഒളിവിടങ്ങളെ
ഒഴുകിമാഞ്ഞ സ്വാതന്ത്ര്യപ്പരപ്പിനെ,
ചൊല്ലി ബലപ്പെടുത്തുകയാവാം;
പലരൂപവും നിറവുമുള്ള
തടവുപുള്ളികള്‍
ചില്ലില്‍ പതിഞ്ഞ കൈനിഴലില്‍,
കണ്ണില്‍ ഭീതി തുളുമ്പി
പിടയുന്ന പൂവിതള്‍ പോലൊരു മീന്‍കുഞ്ഞ്..
'നീമോ' തന്നെയിതെന്ന് മകന്‍;
അളന്നുമുറിച്ച വെള്ളത്തിലുഴറും
നിലവിളിക്കീറിലൊന്നെങ്കിലും,
വേവലാതി തിന്ന്
കടലില്‍ നിന്ന് കടലിലേയ്ക്ക്
തന്നെത്തേടി അവശതപ്പെടുന്ന
അച്ഛനിലെത്തണേയെന്ന്
ജീവനിണക്കിനിര്‍ത്തും
ശ്വാസചലനം കൊണ്ടല്ലാതെ
പറയാനറിയാതെ..
****************************
* നീമോ - 'ഫൈന്‍ഡിംഗ് നീമോ' യില്‍ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുമല്‍സ്യം.
ഇവിടെയുമുണ്ട് ഇതുപോലെ ചിലര്‍.
Tuesday, June 2, 2009
അലങ്കാരങ്ങളില്ലാതെ
വലതുകവിളും പാതിചുണ്ടും
കാറ്റോട്ടം മറന്ന മൂക്കും
മണ്ണിന്‍ മണത്തിലാഴ്ത്തി
ഒരക്ഷരം
വാക്കിന്‍ സ്ഥിരതാളം പുറംതള്ളിയ
വെറുമൊരക്ഷരമല്ലേ;
മാറ്റുനോക്കാന്‍ മെനക്കെടാതെ
അര്‍ത്ഥങ്ങള്‍ പലവഴിപോയി
മുറുകിയ ഞരമ്പിന് പുറത്തേയ്ക്ക്
ഹൃദയതാളം അയഞ്ഞു.. ഒഴുകി നേര്‍ത്തു..
ചരല്‍പ്പൊടി ഒരു മലയെന്ന്
കയറിയിറങ്ങി വന്ന
വരിമുറിയാ ജാഥകള്‍
കുതിര്‍ന്ന മണ്‍തരി വിട്ട്
പുല്‍ത്തുമ്പിലെ നനവില്‍ വട്ടം ചുറ്റി
പറക്കലൊതുക്കി, മൂളലുകള്‍
ചെവിക്കുഴിയിലിറങ്ങി
പുതിയ കളിപ്പാട്ടം കിട്ടിയപോലെ..
കണ്ണില്‍ത്തൊട്ട് ഇമയിളക്കിയിട്ടും,
വെള്ളമഷി മൂടുവോളം
പൊഴിഞ്ഞുതീര്‍ന്നിരുന്നില്ല
പീലിക്കണ്ണിലെ കൗതുകം.
കാറ്റോട്ടം മറന്ന മൂക്കും
മണ്ണിന്‍ മണത്തിലാഴ്ത്തി
ഒരക്ഷരം
വാക്കിന്‍ സ്ഥിരതാളം പുറംതള്ളിയ
വെറുമൊരക്ഷരമല്ലേ;
മാറ്റുനോക്കാന്‍ മെനക്കെടാതെ
അര്‍ത്ഥങ്ങള്‍ പലവഴിപോയി
മുറുകിയ ഞരമ്പിന് പുറത്തേയ്ക്ക്
ഹൃദയതാളം അയഞ്ഞു.. ഒഴുകി നേര്‍ത്തു..
ചരല്‍പ്പൊടി ഒരു മലയെന്ന്
കയറിയിറങ്ങി വന്ന
വരിമുറിയാ ജാഥകള്‍
കുതിര്‍ന്ന മണ്‍തരി വിട്ട്
പുല്‍ത്തുമ്പിലെ നനവില്‍ വട്ടം ചുറ്റി
പറക്കലൊതുക്കി, മൂളലുകള്‍
ചെവിക്കുഴിയിലിറങ്ങി
പുതിയ കളിപ്പാട്ടം കിട്ടിയപോലെ..
കണ്ണില്‍ത്തൊട്ട് ഇമയിളക്കിയിട്ടും,
വെള്ളമഷി മൂടുവോളം
പൊഴിഞ്ഞുതീര്‍ന്നിരുന്നില്ല
പീലിക്കണ്ണിലെ കൗതുകം.
Subscribe to:
Posts (Atom)